ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

അവൾ ഒരു ചിരിയോടെ തന്നെ ആരുമില്ലാത്ത ഒരു ടേബിൾ നോക്കി അതിൽ ഇരുന്നു…. ലഞ്ച് ബോക്സ്‌ തുറക്കുന്ന സമയത്താണ് ആരോ കൂടെ വന്നിരിക്കുന്ന പോലെ തോന്നിയത്… നോക്കിയപ്പോൾ വിഹാനും ഹരിയുമാണ്..അവൾക്ക് ആകെ അതിശയം തോന്നി…. മറ്റുള്ള സ്റ്റാഫിനും അതിശയം തോന്നിയിരുന്നു….

“ഹേയ് താൻ ഫുഡ്‌ കൊണ്ട് വരുവോ…”

വിഹാന്റെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്

“അതെ….”

“ആഹ് അതെന്തായാലും നന്നായി ഇവിടുത്തെ ഈ ഉണക്കച്ചോറ് കഴിക്കണ്ടല്ലോ… ഓഹ് എല്ലാം സഹിക്കാം ആ സാമ്പാറാണ് താരം…. വീട്ടീന്ന് കൊണ്ട് വരുന്ന ബുദ്ദിമുട്ട് കൊണ്ടാ… ഇനീപ്പോ സഹിക്കാം…. ഒന്നുമില്ലേലും സ്റ്റാഫ്സ് കഴിക്കുന്നതല്ലേ…. അപ്പൊ നമുക്ക് കഴിക്കാല്ലോ….”

വിഹാന്റെ സംസാരം ആലിക്ക് ഇഷ്ടമായി..

കമ്പനിടെ ഓണർ ആണെന്നുള്ള ഭാവം ഒന്നും അവനില്ല… തന്നോട് പോലും ഫ്രീ ആയിട്ട് സംസാരിക്കുന്നു… ആലിക്ക് സന്തോഷം തോന്നി….

അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ കൊണ്ട് വന്നിരുന്നു….ആലി ലഞ്ച് ബോക്സ്‌ ഓപ്പൺ ചെയ്ത കണ്ട വിഹാന്റെ വായിൽ വെള്ളം നിറഞ്ഞു…. കുത്തരി ചോറും സാമ്പാറും മീൻ പൊരിച്ചതും കാബ്ബേജ് തോരനും താറാവ് മുട്ട പൊരിച്ചതും….. അവൻ കുറച്ചു സാമ്പാർ അവളുടേതിൽ നിന്നു എടുത്തു ടേസ്റ്റ് ചെയ്തു….

“ഉഫ് പൊളി…. ആണ്ടവാ ഇതൊക്കെയാണ് സാമ്പാർ…ടാ ഹരിയേട്ടാ ഇതൊന്നു കൂട്ടി നോക്കിക്കേ….”

അവൻ സാമ്പാർ ഹരീടെ പ്ലേറ്റിലേക്ക് ഒഴിച്ച് കൊടുത്തു…. ശെരിയാണ് നല്ല ടേസ്റ്റ്…. വിഹാൻ പിന്നീട് അവളുടെ പ്ലേറ്റിലെ എല്ലാം അവന്റെ പ്ലേറ്റിലേക്കും ഹരിയുടെ പ്ലേറ്റിലേക്ക് പകർത്തി കഴിക്കാൻ തുടങ്ങി … ആലിയും വിഹാനും നല്ല കത്തിയടിയാണ് എന്നാൽ ഹരി ശ്രദ്ദിച്ചത് മുഴുവൻ ആലിയെ ആണ്… പൂവ് പോലൊരു പെണ്ണ്….. വല്ലാത്തൊരു ആകർഷനീയത ആ കുഞ്ഞ് മുഖത്തിനുണ്ട്…. നുണക്കുഴിയും നീലക്കണ്ണുകളും…. മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നില്ല… അവളുടെ ചൊടിയിൽ എപ്പോഴും ഒരു പുഞ്ചിരിയുണ്ട്… ആ പുഞ്ചിരി ഇല്ലാതാക്കാൻ നോക്കുന്ന ചുറ്റുമുള്ള ലോകത്തോട് അവനു വല്ലാത്ത ദേഷ്യം തോന്നി

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.