ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

“Dachu don’t try to tease me….”

വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വേദനിപ്പിക്കാതെ കടിച്ചു…. അവളൊരു ചിരിയോടെ അവനെ നോക്കി പിരികം പൊക്കിയപ്പോൾ വിച്ചു അവളുടെ മുഖം പിടിച്ചു അവനു നേരെയാക്കി

അവന്റെ നോട്ടം തുടുത്തു നിൽക്കുന്ന ദച്ചുന്റെ ചുണ്ടിലേക്കായിരുന്നു…. അവൻ പതിയെ അവന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളിൽ ഉരസി… ദച്ചു അവന്റെ ടീ ഷർട്ടിൽ ഇറുക്കി പിടിച്ചു…. അധരങ്ങളിൽ ചുംബിക്കാതെ വെറുതെ അവളുടെ അധരങ്ങളുടെ മൃദുലത അവന്റെ ചുണ്ടുകളാൽ അറിഞ്ഞുകൊണ്ടിരുന്നു…. വിച്ചു നോക്കിയപ്പോൾ ദച്ചു കണ്ണടച്ച് നിൽക്കുവാണ്…. അവന്റെ ചുണ്ടുകൾ വേർപെട്ടെ നിമിഷം ദച്ചു കണ്ണുകൾ തുറന്നു നോക്കി….

ആ സമയത്തു തന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി വിച്ചു അവന്റെ ചുണ്ട് കൊണ്ട് അവളുടെ മേൽചുണ്ടിനെ പൊതിഞ്ഞു…. ദച്ചുന്റെ കൈകൾ ഒന്നുകൂടെ അവനെ മുറുകെ പിടിച്ചു….. അവരുടെ ആദ്യത്തെ അധരചുംബനം ……. വിച്ചു അവളുടെ മേൽചുണ്ടിനെ അവന്റെ ചുണ്ടുകളാൽ ലാളിച്ചുകൊണ്ടിരുന്നപ്പോൾ ദച്ചു പതിയെ അവനെ തിരികെ ചുംബിക്കാൻ തുടങ്ങി…… ആ ഒരു തരിപ്പിൽ അവളുടെ ഇടുപ്പിലെ അവന്റെ പിടി മുറുകി…. ഇടയ്ക്ക് ശ്വാസമെടുക്കാൻ വേണ്ടി അവളുടെ അധരങ്ങളെ മോചിപ്പിച്ചതിനു ശേഷം ആ നിമിഷം തന്നെ വീണ്ടും അവളെ ശക്തിയായി ചുംബിച്ചു തളർത്തി….

ദച്ചുന്റെ അവ്യക്തമായ ശബ്ദങ്ങൾ അവനെ ചൂട് പിടിപ്പിച്ചു….അധരങ്ങളും കടന്ന് അവന്റെ നാവ് അവളുടേതിൽ സ്പർശിച്ചു….. നാവുകൾ തമ്മിൽ കെട്ടിപിണഞ്ഞും ഉമിനീർ പരസ്പരം ഒന്നായും അവർ പരസ്പരം മതിമറന്നു ചുംബിച്ചു…..അവന്റെ കരങ്ങൾ അവളിലൂടെ എന്തോ തേടി നടന്നുകൊണ്ടിരുന്നു..കഴുത്തിലൂടെ മാറിലേത്തിയ കൈകൾ തേടി നടന്നതെന്തോ കിട്ടിയ പോലെ അവിടെ മുറുകി…..ഇതേ സമയം തന്നെ പതിയെ അവളുടെ ടോപ്പിന്റെ ബാക്ക് സിപ് അഴിയുന്നത് ദച്ചു അറിയുന്നുണ്ടായിരുന്നു….

അത് മുഴുവനായി അഴിഞ്ഞു മാറാൻ തുടങ്ങിയ സമയത്താണ് ആരോ കതക് തുറന്നു വന്നത്….

“What the fu**….”

പെട്ടെന്ന് വിച്ചുന്റെ അലറക്കം കേട്ടപ്പോഴാണ് ദച്ചു അവനിൽ നിന്നും അകന്നു മാറിയത്…. കതക് തുറന്നു വന്ന സോന അതെ സ്പീഡിൽ കതകടച്ചു തിരികെ പോയി…. വിച്ചു ദച്ചുന്റെ ടോപ്പിന്റെ സിപ് തിരിച്ചിട്ട് അവളുടെ ചുണ്ടുകളും തുടച്ചു കൊടുത്തു..

“Sorry jaan….. I just lost my control…”

അവനൊരു ചിരിയോടെ വാഷ് റൂമിലേക്ക് പോയപ്പോൾ ദച്ചു ചുമന്നു തുടുത്ത മുഖവുമായി ബെഡിലേക്ക് കിടന്നു…..

വീട്ടിൽ നിന്നും കാൾ വന്നാണ് വിച്ചു ഓഫീസിൽ നിന്നും വീട്ടിലേക്ക് വന്നത്… ദച്ചുന് തലവേദന ആയത്കൊണ്ട് ഇന്ന് വന്നിട്ടില്ലായിരുന്നു…. അത്കൊണ്ട് അന്നു മോളും പ്ലേ സ്കൂളിൽ പോയില്ല…. വീട്ടിൽ വന്നപ്പോഴാണ് അന്നു മോള് പൂളിൽ വീണ കാര്യം അവൻ അറിയുന്നത്….. കാല് തെന്നി വീണതാണെന്ന് ദാദി പറഞ്ഞു… ദാദിയും ദച്ചുവും മോളും പൂൾ സൈഡിലുള്ള കസേരയിൽ ഇരുന്നതാണ്….ദച്ചു അകത്തേക്ക് എന്തോ അത്യാവശ്യത്തിനു പോയപ്പോഴായിരുന്നു… ദാദിയുടെ കണ്ണ് വെട്ടിച്ചു അവിടേക്ക് പോയപ്പോൾ വീണതായിരുന്നു…. ഡോക്ടർ വന്നു പരിശോദിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞത്രേ…..

വിച്ചു റൂമിലേക്ക് ചെന്നപ്പോൾ തളർന്നു കിടക്കുന്ന അന്നുമോളെ കണ്ട് അവനു ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി…. അതിനു തൊട്ടടുത്തായി കരഞ്ഞു തളർന്നു കിടക്കുന്ന ദച്ചുനെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…. മോളെ ചേർത്തു പിടിച്ചാണ് അവൾ കിടക്കുന്നത്…. വിച്ചു രണ്ട് പേർക്കും മുഖം നിറയെ ഉമ്മ കൊടുത്തു അവന്റെ ഓഫീസ് റൂമിലേക്ക് വന്നു….

അന്നു മോള് സാധാരണ പൂളിന്റെ അവിടേക്ക് പോകാറില്ല… അഥവാ അവളെ അങ്ങോട്ട് കൊണ്ട് പോയാലും പൂളിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് അങ്ങനെ പോവാറില്ല…. അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് സോന അവിടേക്ക് വരുന്നത്

“ഏട്ടാ…..അത് പിന്നെ…..”

“എന്താ മോളെ….”

“അത് പിന്നെ ഏട്ടാ… ഇന്ന് അന്നുമോൾ തനിയെ പൂളിലേക്ക് കാല് വഴുതി വീണതല്ല…”

വിച്ചു അത്ഭുതത്തോടെ അവളെ നോക്കി

“പിന്നെ….”

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.