- ഓഫീസും വീടും മറ്റുമായി ദച്ചുവിന്റെ ദിവസങ്ങൾ കടന്ന് പോയി…. അന്നുക്കുട്ടി ഇപ്പൊ ഹാപ്പി ആയി എന്നും പ്ലെ സ്കൂളിൽ പോകുന്നുണ്ട്….ആൾക്ക് പഠിക്കാനൊക്കെ വലിയ ഇഷ്ടമാണ്.,… കുട്ടി ബുജ്ജിന്നാണ് അപ്പു അവളെ വിളിക്കുന്നത്… പറയുന്നതെല്ലാം പെട്ടെന്ന് മനസിലാക്കാൻ അന്നു മോൾക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു….ഒരു ഞായറാഴ്ച ദിവസമായിരുന്നു…. അവധി ആയോണ്ട് എല്ലാവരും അമരാവതിയിൽ ഉണ്ട്…. ദച്ചു മോളെ എഴുതാൻ സഹായിക്കുവാണ്…. മലയാളം അക്ഷരങ്ങളാണ് ആദ്യം പഠിപ്പിക്കുന്നത്…. അത് വിച്ചുന്റെ നിർബന്ധം ആയിരുന്നു….. അവർ അതിൽ മുഴുകി ഇരിക്കുമ്പോഴാണ് വിച്ചു റൂമിലേക്ക് വന്നത്…. മോൾക്ക് ഒരു ബോക്സ് നിറയെ ചോക്ലേറ്റ് കൊണ്ട് വന്നു ആദ്യമേ അവൾക്ക് കൊടുത്തു… അന്നുക്കുട്ടി അതുമായി ഒരു ചിരിയോടെ തിരിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി……ദച്ചുനും ഒരു ബോക്സ് വിച്ചു കൊണ്ട് വന്നു കൊടുത്തു…. അവളൊരു ആകാംഷയോടെ അത് തുറന്ന് നോക്കി…. പ്രേഷ്യസ് സ്റ്റോൺസ് പതിപ്പിച്ച ഒരു നെക്ക്ളേസ്….. ഒപ്പം അതിന്റെ ഇയർ റിങ്ങും… ദച്ചൂന് അതിന്റെ ഭംഗി കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല…. പെട്ടെന്ന് അവളുടെ ചിന്തകൾ മാറി മറിഞ്ഞു….അവളാ ബോക്സ് അടച്ചു വെച്ചു വിച്ചൂനെ നോക്കി
“How is it… അതിന്റെ ഭംഗി കണ്ട് വാങ്ങിയതാ….. ഇതിനെക്കാളും ഭംഗിയുള്ള ആൾക്കല്ലേ അത് ചേരു… അപ്പോഴേ പാക്ക് ചെയ്യിച്ചു….”
വിച്ചു ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവനെ തന്നെ നോക്കിയിരുന്നു
“എന്തിനാ വിച്ചു ഇതൊക്കെ എനിക്ക്…. ഇതിനുള്ള അർഹത എനിക്കുണ്ടോ… എനിക്കെന്തോ…”
ബാക്കി പറയുന്നതിന് മുൻപ് തന്നെ വിച്ചുന്റെ കയ്യിലിരുന്ന ജ്യൂവൽ ബോക്സ് അവൻ താഴെക്കേറിഞ്ഞു…. അതിനുള്ളിൽ ഉണ്ടായിരുന്നത് ദച്ചുന്റെ കയ്യിലായിരുന്നു…. ശബ്ദം കേട്ട ചോക്ലേറ്റ് കഴിച്ചുകൊണ്ടിരുന്ന അന്നു മോള് തിരിഞ്ഞു നോക്കി…. എന്നിട്ട് വീണ്ടും അതൊന്നും മൈൻഡ് ചെയ്യാതെ ചോക്ലേറ്റിൽ കോൺസെൻട്രേറ്റ് ചെയ്തു…..
“Do u know how much i love u…idiot……അതിന്റെ ഇടയ്ക്കാ അവളുടെ ഒരു അർഹതയും കോപ്പും…”
വിച്ചു അതും പറഞ്ഞു കതക് വലിച്ചടച്ചു ഇറങ്ങി പോയി… ദച്ചു സങ്കടത്തോടെ അന്നു മോളെ നോക്കിയപ്പോൾ ചോക്ലേറ്റ് മുഴുവൻ മുഖത്തൂടെയാക്കി അവളെ നോക്കി ഒരു ചിരിയോടെ ഇരിക്കുവാണ്…. ദച്ചൂന് പെട്ടെന്ന് ചിരി വന്നു…. അവള് കുറുമ്പി പെണ്ണിനെ വാഷ്റൂമിലേക്ക് കൊണ്ട് പോയി……
രാവിലെയും ഉച്ചക്ക് ഫുഡ് കഴിക്കാനിരുന്നപ്പോഴൊക്കെ ദച്ചു വിച്ചൂനെ തൊട്ടും തലോടിയും നിന്നു… അവനൊരു മൈൻഡ്മില്ല…. ഫുഡ് കഴിച്ചിട്ട് അന്നു മോള് അപ്പുന്റെ റൂമിലേക്ക് പോയി…. ദച്ചു റൂമിലേക്ക് വന്നപ്പോൾ വിച്ചു ഫോണിൽ നോക്കി നിൽക്കുവാണ്…. അവൾ വന്നു പിറകിലൂടെ കെട്ടിപ്പിടിച്ചു നിന്നു…. വിച്ചു ആ കൈ പിടിച്ചു മാറ്റി പോകാൻ തുടങ്ങി…
അവൻ പോകാൻ തുടങ്ങിയപ്പോൾ ദച്ചു അവന്റെ മുന്നിൽ കേറി നിന്നു…. അവൻ വലത്തോട്ട് നീങ്ങുമ്പോൾ അവളും വലത്തോട്ട് നീങ്ങും…. ഇടത്തോട്ട് പോകാൻ നിൽക്കുമ്പോൾ അവളും ഇടത്തോട്ട് പോകും….. അവൻ ദേഷ്യത്തോടെ നോക്കിയപ്പോൾ ദച്ചു അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ടു അവനെ കേട്ടിപ്പിടിച്ചു…. എത്തിക്കുത്തി എങ്ങനെയൊക്കെയോ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…. പിന്നെ രണ്ട് കണ്ണുകളിലും… മൂക്കിൽ മൂക്കുകൊണ്ട് ഉരസി അവന്റെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കി അവൻ ചെയ്യുന്ന പോലെ കാതിൽ അമർത്തി കടിച്ചു… അവന്റെ കാതിൽ കിടന്ന കടുക്കനിലൂടെ അമർത്തി ചുംബിച്ചിട്ട് പതിയെ അവളുടെ അധരങ്ങൾ കുറ്റിത്താടി വളർന്നു നിൽക്കുന്ന അവന്റെ കവിളിലൂടെ ഉരസി താഴേക്ക് കൊണ്ട് വന്നു…. ഒരു കൈകൊണ്ട് കെട്ടിവെച്ചിരുന്ന അവന്റെ മുടി അവൾ അഴിച്ചിട്ടു…..തന്റെ മേലുള്ള അവന്റെ പിടി മുറുകുന്നത് ദച്ചു അറിഞ്ഞു……
Nxt part indavo കിറുക്കി ?
Pls update
Please?
Continue cheythoodae
ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??
Something is happening in the background?
Interesting ???
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️
ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️
ഇതിപ്പോ പ്രശ്നം ആയല്ലോ ??
എന്തായാലും.. സൂപ്പർ ആകുന്നു ????❤
ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????
Keep going…❤️
Story nannayittund…?