ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

അപ്പു അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു…. അവളൊരു ചിരിയോടെ എല്ലാവരെയും നോക്കി… ദച്ചുന്റെ കൈയിൽ ഒന്ന് അമർത്തി പിടിച്ചു അവളെ നോക്കി മനസ്സ് നിറഞ്ഞു ചിരിച്ചിട്ട് അവൾ അവിടെ നിന്നും പോയി….

“സോനാ നീയാ ഇതിനെല്ലാം കാരണം…. സ്റ്റാഫിനിടയിൽ അനാവശ്യമായി അവളെ കുറിച്ച് റൂമർ പറഞ്ഞു നടക്കുന്നത് നീയാ…”

ഹരി സോനയോട് ദേഷ്യത്തോടെ പറഞ്ഞു

“എനിക്കവളെ ഇഷ്ടമല്ല അതാ….”

സോന എവിടെയോ നോക്കി പറഞ്ഞു

“സോന… ഇനി ആലിയയ്ക്ക് ഏതെങ്കിലും തരത്തിലൊരു ബുദ്ദിമുട്ട് ഇവിടെ നിന്നും ഉണ്ടായാൽ… ബുദ്ദിമുട്ട് ഉണ്ടാക്കുന്ന ആളും നീയും ഇവിടെ കാണില്ല…. കേട്ടല്ലോ… ഇത് നിനക്കുള്ള ഒരേയൊരു വാർണിങ്ങ.. ഇതിൽ കൂടുതൽ ഇനിയില്ല….”

വിച്ചു പറഞ്ഞപ്പോൾ സോന മുഖം കുനിച്ചു അവിടെ നിന്നു പോയി… അവളുടെ പിറകെ അപ്പുവും ഹരിയും അവിടെ നിന്നു പോയി….

“I love u ❤️ “

വിച്ചു ദച്ചുന്റെ കാതിനരികിൽ വന്നു പറഞ്ഞിട്ട് ഒരു ചിരിയോടെ നടന്നു പോയി…..

ദച്ചു ഊണ് കഴിക്കാൻ ആലിയുടെയും അപ്പൂന്റെയും ഹരിയുടെയും കൂടെ ആയിരുന്നു…. വിച്ചൂന് നല്ല തിരക്കയോണ്ട് ഫുഡ്‌ ക്യാബിനിൽ വരുത്തി ദച്ചു വാരിക്കൊടുത്തിട്ടാണ് വന്നത്…. വാരിക്കൊടുക്കുമ്പോൾ ഇടക്ക് ഇടക്ക് അവളുടെ കയ്യിൽ കടിക്കുന്നതിനു അടിയിട്ടാണ് വന്നത്…എല്ലാവരും സന്തോഷത്തോടെ ഊണ് കഴിച്ചു… ദച്ചൂന് ആലിയേയും അവൾക്ക് ദച്ചുനെയും ഒരുപാട് ഇഷ്ടമായി……

വാഷ്റൂമിൽ നിന്നും ഇറങ്ങുമ്പോഴാണ് സോന വാതിൽക്കൽ നിൽക്കുന്നത് ദച്ചു കണ്ടത്

“ഏട്ടത്തി…. ഏട്ടത്തിക്ക് എന്നോട് ദേഷ്യണോ….”

“എന്തിന്… എനിക്ക് സോനക്കുട്ടിയോട് ഒരു ദേഷ്യവും ഇല്ല…. പക്ഷെ ആലിയോടുള്ള നിന്റെ സമീപനം മാറ്റണം മോളെ…. അവളൊരു പാവമല്ലേ…”

“അറിയില്ല ഏട്ടത്തി…. എനിക്ക് അവളോട് ഇത്ര ദേഷ്യം തോന്നാൻ കാരണം ഹരിയേട്ടനാ… ഹരിയേട്ടൻ അവളോട് കാണിക്കുന്ന അടുപ്പം എനിക്ക് ഇഷ്ടമല്ല… അവളെ കാണുമ്പോൾ ഹരിടേട്ടന്റെ കണ്ണുകൾ തിളങ്ങുന്നത് കാണുമ്പോൾ എനിക്ക് എന്ത് വേദനയാണെന്നോ….”

ദച്ചൂന് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… അവളുടെ വിഷമങ്ങൾ പറഞ്ഞിട്ട് സോന അവിടെ നിന്നും പോയി…. അന്ന് മുഴുവൻ ദച്ചുന്റെ ചിന്ത അതിനെക്കുറിച്ചായിരുന്നു…. വൈകുന്നേരം പ്ലേ സ്കൂളിൽ നിന്നും വന്ന അന്നുക്കുട്ടി നല്ല ഹാപ്പി ആയിരുന്നു… ആൾക്ക് അവിടെ കളിക്കാൻ ഒരു കൂട്ടുകാരിയെ കിട്ടിട്ടുണ്ട്… രാത്രിയിൽ ദച്ചുവും മോളും വിച്ചന്റെ നെഞ്ചിൽ ഉറങ്ങാൻ കിടക്കുവായിരുന്നു…. മോളുടെ വിശേഷം പറച്ചിലിനിടയിൽ എപ്പോഴോ അവളുറങ്ങി…. ദച്ചുന്റെ മൂഡോഫിന്റെ കാര്യം അവൻ ചോദിച്ചപ്പോഴാണ് അവൾ സോനയുടെയും ഹരിയുടെയും കാര്യം പറഞ്ഞത്…..

” ഈ കാര്യത്തിൽ ഹരി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിച്ചു കൂടെ നിൽക്കുക എന്നതു മാത്രമേ നമുക്ക് ചെയ്യാൻ പറ്റു…. അത്കൊണ്ട് അതോർത്തു ചുമ്മാ നീ ടെൻഷൻ ആവണ്ട… ഉറങ്ങാൻ നോക്ക്…. “

വിച്ചു അവൾക്കൊരു ഉമ്മ കൊടുത്തു പതിയെ തട്ടി കൊടുത്തു…. ആലോചനകൾ മാറ്റി വെച്ചു ദച്ചു ഉറക്കത്തിലേക്ക് വീണു….

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.