ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

അവന്റെ പറച്ചില് കെട്ട് ഹരി അന്തിച്ചു നിന്നു… ആ സമയം കൊണ്ട് അപ്പു പുറത്തേക്കൊടി…. പിറകെ ഹരിയും.. ദച്ചുവും വിച്ചൂവും ഒന്നും മനസിലാകാതെ പരസ്പരം നോക്കി നിന്നു…..

കുറച്ചു നേരം വിച്ചന്റെ കൂടെ നിന്നിട്ട് ദച്ചു ഓഫീസൊക്കെ കാണാൻ പുറത്തേക്കിറങ്ങി… അപ്പോഴാണ് വാഷ് റൂമിന്റെ സൈഡിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്…. അവൾ അങ്ങോട്ട് ചെന്നപ്പോൾ രണ്ട് പെൺകുട്ടികളാണ്…. ഒരാൾ തല കുനിച്ചു നിൽക്കുന്നുണ്ട്… ദച്ചു അവരെ ശ്രദ്ദിച്ചു

“നീ ഇവിടെ പുറത്തു നിന്നാൽ മതി…. അകത്തു കുറെ ടോയ്ലറ്റ് ഉണ്ട് പക്ഷെ ഞാനിറങ്ങിയിട്ട് നീ അതിൽ കേറിയാൽ മതി…. അത് മാത്രമല്ല ഇത് ലേഡീസ് ടോയ്ലറ്റ് അല്ലെ….. നീ പെണ്ണാണോ…. അല്ലെങ്കിൽ ആണാണോ….. രണ്ടും കെട്ടവർക്ക് ഇവിടെ ടോയ്ലറ്റ് ഇല്ല….”

“ഒന്ന് നിർത്തുവോ…. ഞാൻ പെണ്ണ് തന്നെയാ…. ഒരുപാട് ഒരുപാട് വേദനകൾ സഹിച്ച ഇവിടെ വരെ എത്തിനിൽക്കുന്നത്…. മാനസികമായും ശാരീരികമായും നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര വേദന….. എന്റെ തെറ്റ് കൊണ്ടായിരുന്നോ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സുമായി ഞാൻ ജനിച്ചത്…. ആർക്കും ഒരുപദ്രവവും ചെയ്യാൻ ഞാനീ നിമിഷം വരെ വന്നിട്ടില്ലല്ലോ….. എന്നേ ഒന്ന് ജീവിക്കാൻ വിടു…. പ്ലീസ്….”

അവൾ കൈ കൂപ്പി ആ പെണ്ണിനോട് പറഞ്ഞപ്പോൾ അവൾ എന്തോ തിരിച്ചു പറയാൻ തുടങ്ങി…അപ്പോഴാണ് ദച്ചുനെ കാണുന്നത്…. അവൾ പെട്ടെന്ന് അവിടെ നിന്നു പോകാൻ തുടങ്ങി…..

“താനൊന്നു നിൽക്ക്…… എന്നെ ക്യാബിനിൽ വന്നൊന്നു കാണണം കേട്ടല്ലോ….”

ദച്ചു പറഞ്ഞപ്പോൾ ആ പെണ്ണ് തലയാട്ടി അവിടെ നിന്നും പോയി…..

“താനിങ്ങനെ കരയാതെടോ…. വിവരമില്ലാത്തവർ അങ്ങനെ പലതും പറയും… അപ്പു പറഞ്ഞ ആലി എപ്പോഴും ഹാപ്പി ആയിട്ടിരിക്കുന്ന ആളാണല്ലോ….”

ആലി നിറകണ്ണുകളാലെ അവളെ നോക്കി… ദച്ചു ഒരു ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു….

“ഞാൻ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ…”

ദച്ചു അവളെ അത്ഭുതത്തോടെ നോക്കി… ഒന്ന് കെട്ടിപ്പിക്കാൻ പോലും അനുവാദം ചോദിക്കുന്ന ഒരു പെൺകുട്ടി

“എന്താന്നറിയോ എന്നേ പോലുള്ളവരൊന്നും തൊടാൻ പോലും ചിലരൊന്നും സമ്മതിക്കില്ല…. അതാ…”

എങ്ങലടിച്ചു കരഞ്ഞു പറയുന്ന അവളെ കണ്ട ദച്ചൂന് വാത്സല്യം തോന്നി… അവൾ ആലിയെ ചേർത്തു പിടിച്ചു…. അപ്പോഴാണ് അവിടെ നിൽക്കുന്ന ഹരിയെയും വിച്ചൂനെയും അപ്പുനെയും സോനയെയും അവൾ കണ്ടത്….

“പോട്ടെ ആലി ആ പെണ്ണിന്നിട്ട് നമുക്ക് നല്ല പണി കൊടുക്കാം… നിന്നെ ഇനി ആരും ഒന്നും പറയില്ല… കണ്ണ് തുടക്ക്…”

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.