ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

മോളകത്തേക്ക് പോയപ്പോൾ ദച്ചു വിച്ചുന്റെ കൈയിലേക്ക് കൈ ചേർത്തു… അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കാറിന്റെ അടുത്തേക്ക് പോയി…..

ഓഫീസിൽ ദച്ചു ആദ്യമായിട്ടാണല്ലോ വരുന്നത്…. അത്കൊണ്ട് തന്നെ അവൾക്ക് പ്രത്യേക സ്വീകരണങ്ങൾ ഉണ്ടായിരുന്നു… എല്ലാം കഴിഞ്ഞു അകത്തേക്ക് ചെന്നപ്പോഴാണ് അവിടെയിരിക്കുന്ന ഹരിയെ കണ്ടത്…. ദച്ചു അവനെ ഒരു ചിരിയോടെ നോക്കി…. വിച്ചുന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹരി…. ലണ്ടനിൽ നിന്നും ലഭിച്ച സൗഹൃദം… അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചിരുന്നു… പിന്നെ ബന്ധുക്കളുടെ കൂടെ കഴിഞ്ഞു…. അച്ഛന്റെ ബിസിനെസ്സ് ഏറ്റെടുക്കാൻ പ്രാപ്തി ആയപ്പോൾ അതൊക്കെ ഏറ്റെടുത്തു

എങ്കിലും അവന്റെ ആഗ്രഹം യാത്ര ആയിരുന്നു….. ഒരുപാട് ഒരുപാട് യാത്ര ചെയ്യാൻ…. ലണ്ടണിൽ വെച്ചു വിച്ചൂനെ കണ്ടതും ഇത്രയും അടുത്ത സുഹൃത്തായത്തുമെല്ലാം യാദൃശ്ചികം മാത്രമായിരുന്നു…. അന്നത്തെ ദച്ചുന്റെ അവസ്ഥയിൽ ഏറ്റവും വലിയ ആശ്വാസം അവനായിരുന്നു…. പിന്നീട് ഹരിയുടെ നിരന്തരമായ നിർബന്ധം മൂലമാണ് അവന്റെ കമ്പനി വിച്ചൂന്റേതുമായി മെർജ് ചെയ്തത്… ഇടക് ഇടക്ക് ആരോടും പറയാതെ ഉള്ള നാടുചുറ്റലിന് ഈ ബിസിനെസ്സ് ഒരു തടസ്സം ആയിരുന്നു….. അതാണ് അങ്ങനെ ചെയ്തത്….. ഇപ്പൊ ഇങ്ങനെ ഇടക്ക് ഇടക്ക് വരും കാര്യങ്ങളെല്ലാം വിച്ചു സ്മൂത്ത്‌ ആയി നടത്തുമെന്ന് അവനറിയാം പിന്നെ വിച്ചുന്റെ നിർബന്ധത്തിലാണ് ചുമ്മാതെയെങ്കിലും ഇങ്ങനെ വരുന്നത്….

ഇതൊക്കെ വിച്ചു പറഞ്ഞുള്ള അറിവാണ് ദച്ചൂന്…. ഹരി അവളുടെ അടുത്തേക്ക് വന്നു അവളുടെ നെറുകിൽ ഒന്ന് തലോടി…. അവൾ അനുഭവിച്ചതൊക്കെ വിച്ചു പറഞ്ഞതോർത്തു അവനൊരു സങ്കടം തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്ന പോലെ….

“ഇതാട്ടോ ഹരി….. ഹരിയേട്ടൻ….. എന്താടാ അത് പോരെ….”

വിച്ചു ഹരിയെ നോക്കി ചോദിച്ചപ്പോൾ ഹരി ഒരു ചിരിയോടെ അവളെ നോക്കി…

“മതി… അങ്ങനെ സ്നേഹത്തോടെ വിളിക്കാൻ ഹരിനന്ദന് ആരുമില്ല…”

“എടാ കള്ള ബടുവ മനുഷ്യ…. തന്നെ ഞാൻ ഇത്ര നാളും കരിയേട്ടാ കരിയേട്ടാ എന്നല്ലേ വിളിച്ചത്… എന്നിട്ട് അങ്ങേരുടെ ഡയലോഗ് കേട്ടില്ലേ…”

അപ്പുന്റെ പറച്ചില് കെട്ട് അവർക്ക് എല്ലാവർക്കും ചിരി വന്നു

“പോടാ വേട്ടാവളിയാ…”

ഹരി ഒരു ചിരിയോടെ അവനെ വിളിച്ചപ്പോൾ അപ്പു ഒരു ഡിസ്റ്റൻസ് ഇട്ട് ഹരിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു

“കൂടുതൽ കളിച്ചാൽ മോന്റെ വെള്ളമിറക്ക് പരുപാടി ഞാനിവിടെ പൊട്ടിക്കും…”

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.