ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

വിച്ചു മോളെയുമായി അവരുടെ നേരെ ചെന്നു… മോളെ ദച്ചുന്റെ കൈയിൽ കൊടുത്തിട്ട് നേരെ നിരഞ്ജന്റെ നേരെ തിരിഞ്ഞു…. വർഷങ്ങൾക്ക് മുൻപ് ദച്ചുനോടുള്ള ആത്മാർത്ഥമായ പ്രണയം മൂലം ജീവൻ പോലും കളയാൻ തയ്യാറാണെന്നും പറഞ്ഞു തന്റെ മുന്നിൽ നാടകം കളിച്ച നിരഞ്ജൻ….. തന്റെ പ്രാണനെ തന്നിൽ നിന്നും അകറ്റുകയും അവളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത നിരഞ്ജൻ….. ഇവനെ തന്റെ കാൽക്കീഴിൽ കിട്ടാൻ വേണ്ടി മാത്രമല്ലെ ഈ റിസോർട് ഇപ്പോൾ കയ്യിലാക്കിയത് പോലും…… വിച്ചൂന് അവനെ തറയിലിട്ട് ഉരയ്ക്കാൻ തോന്നി…..

ദേഷ്യം കൊണ്ട് വിറയ്ക്കുന്ന വിച്ചൂനെ കണ്ട് നിരഞ്ജന് പേടി തോന്നി…. എന്നാൽ സ്മൃതിയാകട്ടെ വിച്ചൂനെ ആയിരുന്നു നോട്ടം മുഴുവൻ….അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്ന ഞരമ്പുകളും കെട്ടിവെച്ചിരിക്കുന്ന നീളൻ മുടിയും വെൽ മെയിൻടൈൻഡ് ബോഡിയും അവളെതോ സ്വപ്നലോകത്തിൽ എന്ന പോലെ കണ്ടു……

“മാനേജർ സാറും ഭാര്യയും ഹണിമൂണൊക്കെ കഴിഞ്ഞ് എത്തിയോ…. നിങ്ങൾക്ക് ലീവ് അനുവദിച്ചത് അഞ്ചു ദിവസത്തേക്കല്ലേ ..ഇപ്പൊ എട്ട് ദിവസം കഴിഞ്ഞു നിങ്ങൾ പോയിട്ട്…രണ്ട് പേരും അതിനുള്ള എക്സ്‌പ്ലനെഷൻ തന്നിട്ട് ജോലിയിൽ കയറിയാൽ മതി…. പുതിയ എംഡി കുറച്ചു സ്ട്രിക്റ്റാ നിരഞ്ജൻ സാറേ…..”

“അത് പറയാൻ താൻ ആരാ… എന്റെ ഏട്ടനാ ഇവിടുത്തെ മാനേജർ…. ഏട്ടനറിയാം എന്ത് വേണോന്ന്…. അത് പഠിപ്പിക്കാൻ താൻ ഏതാ….. ഇവളുടെ ആളാണോ…. കണ്ണും കയ്യും കാണിച്ചു അടുത്തവന്റെ കൂടെ പൊറുതി ആയോ….”

പെട്ടെന്ന് സ്‌മൃതിക്ക് തലക്ക് ചുറ്റും പെരുപ്പ് തോന്നി… കണ്ണിലൊക്കെ ഇരുട്ട് കയറുന്ന പോലെ…. ചുറ്റും എന്തൊക്കെയോ മൂളലുകൾ….. അവൾ എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോൾ വിച്ചു കൈ കെട്ടി ഒരു ചിരിയോടെ നിൽക്കുന്നു….. കണ്ണിൽ തീയുമായി നിൽക്കുന്ന ദച്ചുനെ കണ്ട് അവൾ ഞെട്ടി…. എന്തൊക്കെ ചെയ്താലും ഒന്നും മിണ്ടാതെ എല്ലാം കേട്ടോണ്ട് നിൽക്കുന്ന ഒരുത്തിയായിരുന്നു നിരഞ്ജനിൽ നിന്നും അറിഞ്ഞ ദ്രുവിക …..

“നീ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണല്ലോ… കണ്ണും കയ്യും കാണിച്ചു ആൾക്കാരെ മയക്കുന്ന പാരമ്പര്യം എനിക്കില്ല…. അത് ശീലമായത്കൊണ്ടായിരിക്കും അത് തന്നെ നിന്റെ നാവിന്ന് വരുന്നത്…. പിന്നെ ഈ അടി നിനക്ക് മാത്രമല്ല നിന്റെ ഈ നിൽക്കുന്ന ഭർത്താവിനും കൂടിയുള്ളതാ…. ആണും പെണ്ണും കെട്ട അയാളെ തൊട്ടാൽ ദ്രുവികയുടെ കൈ നാറും…. എന്ന് കരുതി രക്ഷപെട്ടുന്നു കരുതണ്ട താൻ….ഞാൻ അനുഭവിച്ചതെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിന്റെ പൊടി പോലും ഭൂമുഖത്തു അവശേഷിക്കില്ല…. കാരണം ദ്രുവികയുടെ താലിയുടെ ഉടമ ആണോരുത്തനാ ……. അത് ഓർത്തു ജീവിച്ചാൽ നിനക്ക് കൊള്ളാം

പിന്നെ നിരഞ്ജന്റെ പട്ട മഹിഷി കേൾക്കാൻ… നിന്റെ ഏട്ടൻ ഇവിടുത്തെ മാനേജർ ആണെങ്കിൽ എന്റെ ഭർത്താവാ ഇതിന്റെ ഉടമസ്ഥൻ…. ഇനി ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും…. അതിന്റെ ഇടയിൽ അനാവശ്യമായി കിടന്ന് തിളച്ചാലുണ്ടല്ലോ കിട്ടിയതിന്റെ ബാക്കി അപ്പൊ കിട്ടും…. അത് താങ്ങാൻ തയാറായി ഇരുന്നോ നീയ്…….”

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.