ഒരു ബാംഗ്ലൂർ വാരാന്ത്യം [Santhosh Nair] 962

“ശരി ഒരു മിനിട്ടു ഇരിക്കൂ, ഞാൻ ഇപ്പോൾ വരാം”. വെളിയിലത്തെ ലൈറ്റ് ഓഫ് ചെയ”തിട്ടു ഞാൻ അകത്തു വന്നു വാതിൽ അടച്ചു. അവളുടെ മുഖത്ത് ടെൻഷൻ ഉണ്ട്. അവൾ അടുത്തുള്ള സോഫയിൽ ഇരുന്നു എന്നാൽ ഇരുന്നില്ല എന്നത് പോലെ ചാരിനിന്നു.

ബാത്റൂമിലെ ഗീസെർ ഓൺ ചെയ്തിട്ട് ഞാൻ കുളിക്കാൻ കയറി. തലതുവർത്തി ഡ്രസ്സ് മാറി ഇറങ്ങി വന്നു – എല്ലാം അഞ്ചു മിനുട്ടിനുള്ളിൽ തന്നെ കഴിഞ്ഞു.
“ഈ ഈ മുണ്ടും ടീ ഷർട്ടും ഇട്ടോളൂ, ഈ തോർത്ത് എടുത്തോളൂ പോയി കുളിച്ചു ഡ്രസ്സ് മാറി വരൂ. ചൂടുവെള്ളം എടുത്തു കുളിക്കൂ, തല കഴുകണ്ട, തണുപ്പുണ്ട്.”

അടുക്കളയിൽ കയറി, അരികഴുകി പ്രഷർ കുക്കറിൽ ഇട്ടു സ്റ്റോവ് കത്തിച്ചു. ചമ്മന്തിപ്പൊടിയും അച്ചാറും ഫ്രിഡ്ജിൽ നിന്നും എടുത്തു വെളിയിൽ വെച്ചു, 3 – 4 പപ്പടങ്ങൾ തീയിൽ കാട്ടി ചുട്ടെടുത്തു. നല്ല മണം.

ഇനിയും ഇവൾ കുളി കഴിഞ്ഞിറങ്ങിയില്ലേ, പത്തു മിനുട്ടായല്ലോ. വാതിലിൽ തട്ടി – “ന്താ ഇറങ്ങുന്നില്ലേ?” അനക്കമില്ല. ഒന്നുകൂടി തട്ടി ഉറക്കെ ചോദിച്ചു “വാരൻ സാർ, മണ്ണിച്ചിടുങ്കോ. ഇപ്പ ഇറങ്ങാം”. മലയാളം തമിഴ് കന്നഡ ഏതെല്ലാമോ കലർത്തി സംസാരിക്കുന്നു. ചിരി വന്നു.

മേല്കഴുകി അവൾ ഇറങ്ങി വന്നു. ഞാൻ കൊടുത്ത ഷർട്ടും മുണ്ടും ഉടുത്തിട്ടുണ്ട്, മൂക്കിലുള്ള ചെറിയ മൂക്കുത്തിയുടെ കല്ല് തിളങ്ങുന്നു.

അപ്പോഴേക്കും പ്രഷർ കുക്കർ എന്നെ മാടിവിളിച്ചുകൊണ്ടു ചൂളം അടിച്ചു. ഞാൻ അവളോട് “ഇന്ന് ഇവിടെ താങ്ങിക്കൂടെ നാളെ നിന്റെ കാര്യം ഞാൻ ശരിയാക്കിത്തരാം, നീ ഇരിക്കൂ” എന്ന് പറഞ്ഞു.
“ശരി സാർ”.

പത്തു മിനിറ്റിനുള്ളിൽ കഞ്ഞി എല്ലാം പാത്രങ്ങളിലേക്ക് പകർന്നു ഞാൻ അവളോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവൾക്കു നല്ല വിശപ്പുണ്ടെന്നു മനസ്സിലായി, പാവം. ഉള്ള ഉപദംശങ്ങൾ എല്ലാം കൂട്ടി ഞങ്ങൾ കഞ്ഞി കുടിച്ചു. അവൾ എന്തോ എന്റെ മുഖത്തേക്ക് ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു. നല്ല പേടിയുണ്ട്.

“ശരി അല്പം ടീവി കണ്ടോളൂ, പാൽ കുടിച്ചിട്ട് കിടക്കാം”. ഞാൻ അവൾക്കായി ടീവി വെച്ച് കൊടുത്തു. ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു തിളപ്പിച്ച് അതിൽ ശർക്കര പൊടി ചേർത്തിട്ടു ഒരു ഗ്ലാസ് അവൾക്കു കൊടുത്തു, ഒരു ഗ്ലാസ് ഞാനും കുടിച്ചു.

“ഇനി നമുക്ക് കിടക്കാം” – കട്ടിലിനടുത്തേക്കു നീങ്ങി ഷീറ്റ് വിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു, ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കാതെ, കാൽ നഖങ്ങളിലേക്കു നോക്കിക്കൊണ്ടു അവൾ പറഞ്ഞു. ആ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ബെഡ് ഷീറ്റ് വിരിച്ചു ആ കയ്യിൽ പിടിച്ചു ഞാൻ അവളെ കട്ടിലിനടുത്തേക്കു നീക്കി നിർത്തി.

— തത്കാലം ഇവിടെ നിര്ത്തുന്നു. നാളെ ബാക്കി

Updated: December 23, 2021 — 10:28 pm

22 Comments

  1. ????

  2. Nice…..
    Waiting for next part…

    1. Nandi shree Osprey
      Second part awaits the mercy of admin panel ?

  3. നന്നായിട്ടുണ്ട് . പേജ് കുറച്ചു കൂട്ടണംട്ടോ. സ്നേഹത്തോടെ❤️

    1. ശ്രദ്ധിക്കാം
      വളരെ നന്ദി ശ്രീ Ragendu

  4. അറക്കളം പീലിച്ചായൻ

    അഭിപ്രായം ബാക്കി കൂടി വായിച്ചിട്ട്

    1. വളരെ നന്ദി ശ്രീ Peelichayan

    2. Ithuvare oru consolidated abhipraayam kittiyilla

  5. തൃശ്ശൂർക്കാരൻ ?

    ?❤?

    1. വളരെ നന്ദി ശ്രീ Thrishoorkkaran

  6. ?❣️

    1. വളരെ നന്ദി ശ്രീ Nithin

  7. കൂട്ടുകാരാ …. .

    വായിക്കാൻ സുഖമുണ്ട് … കൂടുതൽ പറയാനൊന്നും ആയിട്ടില്ല അല്ലോ ….. കാത്തിരിക്കുന്നു….
    സ്നേഹപൂർവ്വം …… iraH …….

    1. Nandi Sri Irah

  8. അഭിപ്രായം പിന്നീട്

    1. Nandi sri Rajeev

      1. ബാംഗ്ലൂർ ഓര്‍മകള്‍ ??

        1. ?☺️
          It’s a good name too.

          1. Thanks all ?

Comments are closed.