ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

Views : 4806

എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ സമയം ഒൻപതോളമായി. തളർച്ചയും ക്ഷീണവും കാരണം താത്താവും പാട്ടിയും അച്ഛനും അമ്മാവനും ദേഹശുദ്ധി വരുത്തിയിട്ട് അല്പം കിടക്കാൻ പോയി. വെങ്കിയണ്ണൻ വണ്ടി കഴുകാനും ഡീസൽ അടിയ്ക്കാനുമായി പോയി. അമ്മയും ജാനകിചേച്ചിയും ശ്രീയും സരളച്ചേച്ചിയും അടുക്കളയിൽ കയറി. പെട്ടെന്ന് തന്നെ ഇഡലിയും സാമ്പാറും ചമ്മന്തിയും ചായയും റെഡിയായിക്കഴിഞ്ഞു. എല്ലാവര്ക്കും നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നതിനാൽ എല്ലാവരും ചേർന്ന് പിടിച്ചു മൊത്തം കാലിയാക്കി. ടിഫിൻ സാംബാർ ആണ് (ജാനകിചേച്ചിയുടെ പാചകം ആണെന്ന് തോന്നി) അതുകൊണ്ടുതന്നെ ഇഡലി കൂടുതൽ ഇറങ്ങി.

ഉച്ചക്കത്തെക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കം ഉടനെ തന്നെ തുടങ്ങി. സരളച്ചേച്ചിയും നല്ല കൈപ്പുണ്യമുള്ള വ്യക്തിയാണ്. സാമ്പാർ തിളയ്ക്കുന്ന സ്മെൽ, ആഹാ ആഹാ… ഉച്ചക്കൂണ് നേരത്തേയാക്കാമെന്നു പറഞ്ഞു. ഉച്ചകഴിഞ്ഞു കുമരകത്തു പോകണമെന്ന് എല്ലാർക്കും ആഗ്രഹം. ഒരുമണിക്ക് തന്നെ എല്ലാവരും ഇരുന്നു. സാംബാർ, ചീരത്തോരൻ, അവിയൽ, ഏത്തക്കായ മെഴുക്കുപുരട്ടി, പുളിശ്ശേരി,അവിയൽ, പപ്പടം, പാവക്ക വറുത്തത്, മുളക് വറുത്തത് അങ്ങനെ. പാലക്കാടുകാരോട് പകരം വീട്ടുവാണോ എന്നു ഞാൻ ചോദിച്ചതു കേട്ട് എല്ലാവരും ചിരിച്ചു.
ഭക്ഷണം കഴിഞ്ഞു 2 മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. സരളച്ചേച്ചിയും ചേച്ചിയുടെ മരുമകളും പേരക്കുട്ടിയും കൂടെക്കൂടി. കുറച്ചു മുറുക്കും, ഉപ്പേരിയും, കായ വറുത്തതും ചേച്ചി പാത്രങ്ങളിൽ ആക്കി വെച്ചിരുന്നു.

അച്ഛൻ ഡിടിപിസി ഓഫീസിൽ വിളിച്ചു പറഞ്ഞു ഒരു ബോട്ട് അറേഞ്ച് ചെയ്യിച്ചിരുന്നു. ഞങ്ങൾ രണ്ടരക്ക് മുമ്പ് തന്നെ കുമാരകത്തെത്തി. അവിടുത്തെ പക്ഷി സങ്കേതം എല്ലാം കണ്ടശേഷം നാലുമണിയോടെ ബോട്ടിംഗ് പോയി. 12 സീറ്റർ ബോട്ട് ആയിരുന്നു അത്. എല്ലാവരും നന്നായി എന്ജോയ് ചെയ്തു. അവിടെ ഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടത് എന്ന് ഐതിഹ്യം ഉള്ള ഒരു ദ്വീപുണ്ട്. അത് ദൂരെ നിന്നു കണ്ടു. ബോട്ടിൽ ഇരുന്നു കൊണ്ട് സ്നാക്ക്സ് കഴിച്ചു. ഒന്നും വെള്ളത്തിലേറിയരുതെന്നു ബോട്ടു സ്റ്റാഫ് പറയുന്നുണ്ടായിരുന്നു. പിന്നീട് അസ്തമയം കണ്ടു തിരികെ പോന്നു. എല്ലാവരുടെ മുഖത്തിലും സന്തോഷം. എന്തായാലും തിങ്കളാഴ്ച ഇങ്ങനെയൊക്കെ കടന്നു പോയി. തിരികെ വീട്ടിൽ എത്തുമ്പോൾ ഏഴര കഴിഞ്ഞു.

വൈകിട്ട് ചപ്പാത്തിയാക്കാം എന്ന് ‘അമ്മ പറഞ്ഞു. ചപ്പാത്തിയും കിഴങ്ങുകറിയും (ഉരുളക്കിഴങ്ങു ഇസ്ട്യൂ). സരളച്ചേച്ചി ഒരു ഇസ്ട്യൂ വിദഗ്ദ്ധ ആണ് കേട്ടോ? പക്ഷെ എന്റെ മനസ്സിൽ സാമ്പാർ vs ഇസ്ട്യൂ മല്ലയുദ്ധം നടന്നു. സാമ്പാറിനെ കളയാൻ വയ്യ, ഇസ്ട്യൂ വിടാനും വയ്യ. അതുകൊണ്ടു 2 ചപ്പാത്തി സാമ്പാറുകൊണ്ടും 2 എണ്ണം ഇസ്ട്യൂ കൊണ്ടും കഴിച്ചു. ഒൻപതു മണിയായി. സന്തോഷം, സമാധാനം. അതിനെന്നെ എല്ലാരും കൂടി കളിയാക്കി വാരി നിലത്തടിച്ചു കേട്ടോ.

രാത്രി പത്തുമണിക്ക് കോൺഫെറെൻസിൽ വന്നിരിക്കുന്നു എല്ലാവരും. എന്തൊക്കെയാണ് നടന്നത് എന്ന് ഡീറ്റൈലായിട്ടറിയണമത്രേ ദുഷ്ടന്മാർക്ക്. ഇക്കണക്കിനു കല്യാണം കഴിഞ്ഞാൽ എന്നെ ഉറക്കാൻ പോലും വിടില്ലല്ലോ. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. ശ്രീ എവിടെയായിരുന്നു? എന്റെകൂടെ ഇരുന്നില്ലേ എന്നൊക്കെ ചില “ന്യായമായ” സംശയങ്ങൾ ജോർജിന്. (പണ്ട് പ്രേമിക്കുമ്പോഴും സ്വൈര്യം തരില്ലായിരുന്നു. ഡെയിലി നടക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ക്ലാസ് എടുത്തിട്ടേ ആശാൻ കിടക്കൂ. പാവം സിന്ധു എങ്ങനെ സഹിക്കുന്നുവോ ആവോ)? ഇനി കാണുമ്പോൾ ചോദിക്കണം. കാൾ പെട്ടെന്ന് തീർന്നു. എല്ലാവരും ഇന്ന് തിരക്കിലാണെന്നു തോന്നുന്നു. തിങ്കളാഴ്ചയല്ലേ? പെട്ടെന്നാണോർത്തത്, ഇന്നലെയും ഇന്നും ശ്രീയോട് സംസാരിച്ചതേയില്ല. അവളും തിരക്കിലായിരുന്നു. അവൾ മറ്റുള്ളവരുടെ അവസ്ഥ അറിഞ്ഞു പെരുമാറാൻ മിടുക്കിയാണ്. പാവം. പോയ എഴുപത്തിരണ്ട് മണിക്കൂറുകൾ എന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ പെട്ടെന്നോർത്തു പോയി. ഒരു സ്വപ്നം കാണുന്നപോലെയോ സിനിമ കാണുന്ന പോലെയോ ഉണ്ട്.

നാളെ മണ്ണാറശ്ശാല പോകണം. എന്തോ നാഗദോഷമുണ്ടെന്നു പറഞ്ഞിരുന്നു. അത് കഴിഞ്ഞു ഹരിപ്പാടും. സ്വതവേ ജ്യോതിഷിയായ മുരുഗൻ ഞങ്ങളുടെ ദോഷങ്ങൾ അകറ്റുവാൻ സഹായിക്കും എന്ന് ഉറപ്പുണ്ട്. പാവം വെങ്കി അണ്ണൻ ഉറങ്ങാൻ പോയി. രണ്ടുമൂന്നു ആഴ്ചകളായി കുറെ ഓട്ടങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളും. പാവത്തിന് നല്ല ക്ഷീണം ഉണ്ട്. ഏതായാലും ഇന്ന് വലിയ പ്രശ്നം ഇല്ലായിരുന്നു, ഒരുവിധം റെസ്റ്റും എടുത്തു. അധികം സംസാരം ഇല്ല, ആവശ്യമില്ലാതെ അഭിപ്രായങ്ങളും പറയാറില്ല. വളരെ ഒതുങ്ങിയ പ്രകൃതം. എന്തായാലും മുഖത്ത് നല്ല സന്തോഷം ഉണ്ടിപ്പോൾ. ജാനകിചേച്ചിക്കും അങ്ങനെതന്നെ.

ഞാൻ വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ശ്രീ മുന്നിൽ. മുതിർന്ന മഹാത്മാക്കൾ ഭാഗവതം വായിക്കുകയോ സംസാരിക്കുകയോ ഒക്കെയാണ്. ഞാൻ അവളോട് കൂടെ വരാൻ പറഞ്ഞു, രണ്ടുപേരും കൂടി മുകളിലത്തെ നിലയിലേക്ക് പോയി. മുകളിലത്തെ നിലയിൽ ആരും കിടക്കാറില്ല. മൂന്നു റൂമുകൾ ഉണ്ട്. ഫർനിച്ചർ ഒന്നും ഇട്ടിട്ടുമില്ല. പക്ഷെ ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്. ഒരു മുറിയിൽ മാത്രം ഒരു സപ്രമഞ്ച കട്ടിൽ ഉണ്ട്. ദിവാൻ പേഷ്കാറും ഗ്രാമത്തലവനും ഒക്കെ ആയിരുന്ന മുതുമുത്തച്ഛൻ ഉപയോഗിച്ച് കൊണ്ടിരുന്നതാണ്. അത് ആഴ്ചയിൽ ഒരിക്കൽ ക്ലീൻ ചെയ്തു ഷീറ്റ് ഒക്കെ മാറ്റി വിരിക്കും. പക്ഷെ ആരും കിടക്കാറില്ല. മുകളിലത്തെ മുറികൾ ഒക്കെ അവളെ കാണിച്ചു. വിശാലമായ ഒരു തലമുണ്ടവിടെ. ഞങ്ങൾ അവിടെ നിലത്തിരുന്നു സംസാരിക്കാൻ തുടങ്ങി. അവളുടെ കണ്ണിൽ എന്തോ ഒരു ഭാവം, സങ്കടവും സന്തോഷവും നൈരാശ്യവും എന്തൊക്കയോ ഉണ്ട്. ജീവിതത്തിൽ കുറെ കഷ്ടപ്പെട്ട കുട്ടിയാണവൾ, ഉള്ളിൽ ഒരു വാത്സല്യവും സ്നേഹവും എല്ലാം കലർന്ന വികാരമാണുള്ളത്.

അവളുടെ വലതുകൈ എന്റെ കയ്യിൽ എടുത്തു ഞൊട്ട വിട്ടുകൊണ്ടിരുന്നു. അവൾ ഔച് എന്ന് പറഞ്ഞു. പിന്നെ ആ കൈ എന്റെ രണ്ടു കൈകളിലുമാക്കി ഞാൻ ചോദിച്ചു “നിനക്കെന്നെ ഇഷ്ടമല്ലേ? കല്യാണം കഴിക്കാനും ഇഷ്ടമല്ലേ?” അനാവശ്യമായ ചോദ്യമാണെങ്കിൽ കൂടി അവളുടെ റിയാക്ഷനറിയാൻ ഒരാഗ്രഹം.

“എന്റെ ജീവനേക്കാളുമേറെ ഞാൻ ഏട്ടനെ സ്നേഹിക്കുന്നു. ഇതിൽക്കൂടുതൽ പറയാൻ എനിക്കറിയില്ല. ഇതുവരെ ആരോടും ഇങ്ങനത്തെ സ്നേഹം തോന്നിയിട്ടില്ല. ജാനകിച്ചേച്ചി പറഞ്ഞു, ഏട്ടനെ കണ്ടാൽ പഴയ പാട്ടുകാരൻ ഉണ്ണികൃഷ്ണനെ പോലെയാണെന്ന്. അതുകൊണ്ടു എന്നെ ആരും കേൾക്കാതെ ഉണ്ണിമോളേ എന്ന് വിളിച്ചു ഇന്നലെ കളിയാക്കി.”

“അത് ശരി, ആ മിണ്ടാപ്പൂച്ച അങ്ങനൊക്കെ പറയുമോ? ഞാൻ ചോദിക്കുന്നുണ്ട്” എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

“പോട്ടെ ഏട്ടാ, എന്നോട് ഒത്തിരി സ്നേഹമുള്ള ചേച്ചിയാണ്. പലപ്പോഴും എന്റെ ‘അമ്മ അടുത്തുള്ള പോലെ തോന്നും, സങ്കടം വരുമ്പോൾ ചേച്ചിയുടെ സാമീപ്യമുണ്ടാകുന്നത് വളരെ ആശ്വാസമാണ്, ഇന്നലെ പോലും അതുണ്ടായി”.

Recent Stories

The Author

Santhosh Nair

32 Comments

  1. 🥰🥰

    1. 🙏🙏🤠🤠

  2. നിധീഷ്

    ♥♥♥♥

    1. ,🙏🙏 thx

  3. ഇന്ദുചൂഡൻ

    തല്ക്കാലം നിർത്തിയതൊക്കെ കൊള്ളാം. അടുത്ത പാർട്ടിന് വേണ്ടി ഒരുപാട് വെയിറ്റ് ചെയ്യിക്കരുതേ 🥰

    1. Alpam busy bro
      Nikkatte. Jolibhaaram koodippoyi

  4. As usual nannayitund..pilleru kurachu ambalangal karangi varatte alle…

    1. 😀😀😀😀
      Kandu pidichu, alle?
      Chuttattenne

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💖💖

    1. 🙏🙏🙏🙏💗

  6. തത്കാലം നിർത്താതിരിക്കാൻ പറ്റോ…?

    1. 😂😂😂
      Njaan pettennonnu pedichu poyi

  7. അഹ് അപ്പൊ പേടിക്കാൻ ഒന്നും ഇല്ലല്ലേ. എന്തായാലും കല്യാണം നടക്കുമല്ലോ അത് മതി. അപ്പൊ ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു. സ്നേഹം❤️

    1. Thanks Ragendu
      Need to conclude this ASAP

      1. Ano. Njan oru love after marriage oke pratheekshichu

        1. 🥰🥰 samayam prashnamaanu. Jolithirakku kandamaanam. Naale muthal kure meetings undaavum.
          Idayil department faces acute staff shortage. Going to struggle until April 😭

          1. Its okay. I understand.

          2. Nandi Ragendu

  8. സങ്കരാധ്യനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം..,
    കാര്യം എന്തൊക്കെ പറഞ്ഞാലും.. മനുഷ്യനാൽ അസാധ്യം പക്ഷെ ദൈവത്താൽ എല്ലാം സാധ്യo
    അപ്പൊ അവർ അമ്പലം ചുറ്റി വരട്ടെ..
    ഇടയ്ക്കിടെ ഉള്ള അമ്മാവന്റെ കരച്ചിൽ ആണ്. കൂടെ കച്ചേരിക്ക് അമ്മയും 🤣🤣🤣.
    അപ്പൊ ഉണ്ണികൃഷ്ണനും ഉണ്ണിമോളും പ്രേമിച്ചു നടക്കട്ടെ…
    പിന്നെ ജോർജ് മത്തായി സിന്ധു നെ അടിച്ചോണ്ടു പോന്നപ്പോ അവൾ ജാതകം നോക്കിയോ എന്നറിയില്ല. പക്ഷെ എന്നേം കൊണ്ട് കുറെ അമ്പലത്തിലും പള്ളീലും ഒക്കെ കൊണ്ടുപോയി പൂജയും വഴിപാടുകളും, എന്തിനു മുട്ടേൽ നീന്തൽ വരെ നടത്തുമായിരുന്നു… ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പെസഹ വ്യാഴം മുടങ്ങാതെ രാത്രിയിൽ നിലവിളക്കു കത്തിക്കും.. ഇന്ന്‌ വരെ മുടങ്ങിയിട്ടില്ല കോവിഡ് സമയത്തു എണ്ണ കൊണ്ട് പള്ളിയിൽ ഒഴിച്ച് പൊന്നു.. 😄😄😄. അതുകൊണ്ട് എന്താ ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ….. ഞാൻ കമ്പനി ക്ക് രണ്ടെണ്ണം അടിക്കും എന്നൊക്കെ അറിയാം.. ഈ പറഞ്ഞകൂട്ട് കുറച്ച് ഫ്രണ്ട്‌സ് ഉണ്ട്.. മാസത്തിൽ ഒരിക്കൽ ഒരുവീട്ടിൽ മീറ്റ് up.. With full ഫാമിലി… അന്ന് കുടിക്കാൻ പെർമിഷൻ ഉണ്ട്.. എന്നാലും കൊച്ചറ കണ്ണിട്ട് ഇടയ്ക്കു എത്തിനോക്കും 😄😄… സന്തോഷ്‌ പറഞ്ഞത് പോലെ അമ്മായിയപ്പനും അമ്മായി അമ്മയ്ക്കും ഞാൻ കഴിഞ്ഞേ ഉള്ളൂ മക്കൾ പോലും… 🥰🥰🥰🥰. കുറച്ച് വർഷങ്ങൾ എടുത്തു പിണക്കം മാറാൻ. 😄😄😄. കാര്യം എന്താ എന്നറിയോ… അച്ഛന്റെ 4 മക്കളിൽ സിന്ധു നു മാത്രേ ആൺകുട്ടികൾ ഉള്ളു . മൂന്നു മക്കൾ ആദ്യത്തേത് മോൾ രണ്ടാമത്തെ ട്വിൻസ്.2ആൺകുട്ടികൾ 😄😄😄..അതാണ് പറഞ്ഞത് ദൈവാനുഗ്രഹം ഉണ്ട് എന്ന്. .. ഞാൻ എന്റെ പുരാണം പറഞ്ഞ് ബോർ അടുപ്പിച്ചു…. 😄😄. എന്റെ പേരിൽ ഒരു കഥാപാത്രം വന്നത് കൊണ്ട് എഴുതിയതാ..ഇഷ്ടായില്ലേ ഡിലീറ്റ് ചെയ്യുക… ഒക്കെ..
    വളരെ ഇഷ്ടായി ഈ പാർട്ടും.. ❤❤❤❤❤❤❤❤.

    1. 😁😁😁😁😁 love 💗💗💗 your story 😂
      കുറച്ചു secretകൾ അറിയാതെ വെളിയിൽ വന്നു അല്ലെ? ഇന്നത്തെ കാലത്തു രണ്ടു കുട്ടികളെ അടിച്ചു മേയ്ക്കാൻ പെടുന്ന പാട്. ഈശ്വരന്മാരെ. എനിക്ക് രണ്ടുകുട്ടികൾ (ഇരട്ടകൾ) കൃതിക ശ്രീ കൃഷ്ണ (മോനും മോളും) ഇനി കഥ ഉടനെ തന്നെ തീർക്കാൻ നോക്കണം. വർക്ക് പ്രഷർ ജാസ്തി. കൂടെ ജോലി ചെയ്യുന്ന ഒരാൾ റിസൈന്‍ ചെയ്തു പോയി. മറ്റൊരു ലേഡി ഈ മാസം അവസാനം തന്നെ മറ്റേർണിറ്റി ലീവിൽ പോകും. ഇരുപത്തിരണ്ടിന്റെ ഐശ്വര്യം
      God bless u all

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤✨️

    1. Thanks a lot 👍

  10. ഒന്ന് ടെൻഷൻ അടിച്ചു,,, ഇപ്പൊ സന്തോഷം ❣️🤗

    1. Romba Nanri 😁😁😁

      1. ആഫ്റ്റർ marriege story continue ചെയുവോ

        1. ചെയ്യാമോ 😌

          1. Theerchayaayum shramikkaam
            8th part already upload cheythu kazhinju 😊😊😊
            Admin Bros Busy aanennu thonnunnu.

        2. 👍💕💗

  11. വെറുതെ tension ആക്കി

    1. Chummaa 😁😁😁
      Ippol santhosham aayille?

      1. Always happy 😊 ☺

        1. God bless 🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com