ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

ഞാൻ നോക്കുമ്പോൾ ഫോണിൽ പതിനഞ്ചോളം മിസ്കാളുകൾ. ജോർജുമത്തായിയും, അജി നായരും, അഗസ്റ്റിനും, സൂസനും, താജുദീനും മാറിമാറി വിളിച്ചിട്ടുണ്ട്. മുണ്ടക്കയംകാരൻ ജോർജിന്റെ മെസ്സേജുകൾ കണ്ടപ്പോൾ ഒന്നുകൂടി കുളിക്കാൻ തോന്നിപ്പോയി. മഹാകുസൃതിയാണ്, ദേഷ്യം വന്നാൽ വായിൽനിന്നും എന്ത് വരുമെന്ന് പറയാൻ പറ്റില്ല. സ്നേഹിച്ചു സ്നേഹിച്ചു നക്കിക്കൊല്ലുകയും ചെയ്യും പുള്ളിക്കാരൻ. തിരുവനന്തപുരം കാരനായ അജിനായർ മറ്റൊരു വികൃതി, ഇപ്പോഴും ഒരു കാസനോവയാണ്, എല്ലാ പെണ്കുട്ടികളും അവന്റെ ലുക്ക് കണ്ടു മയങ്ങിപ്പോകും എന്നാണ് പുള്ളി പറയുന്നത്. പക്ഷെ അത്യാവശ്യം ബിപി (ഭാര്യയെ പേടി) ഉള്ളകാര്യം പറഞ്ഞു അവന്റെ വായ അടപ്പിച്ചു വെയ്ക്കും. അഗസ്റ്റിൻ ആലുവാക്കാരനാണ്. ഒരു ശിവരാത്രിക്ക് ഞങ്ങളെല്ലാവരും അവന്റെ വീട്ടിൽ പോയി തങ്ങിയാണ് ശിവരാത്രി തൊഴുതത്. സൂസൻ ഒരു പാവം അച്ചായത്തിക്കുട്ടിയാണ്, അവളുടെ കെട്ടിയോൻ ഒരു കർണാടക എംഎൽഎയാണ്, പ്രേമിച്ചു കൂടിയതാണ് കേട്ടോ. ഡീസന്റ് ആയ കോട്ടയംകാരി. താജു കുമിളിക്കാരനാണ്, പാവം പയ്യൻ, ഭാര്യ മലപ്പുറത്തെ ഒരു ഹാജിയാരുടെ ഒരേയൊരു മകൾ. ഞാൻ പറയാതെ പോന്നതിലുള്ള പരിഭവമാണ് എല്ലാർക്കും.

എല്ലാരേയും കോൺഫെറെൻസിൽ കൊണ്ടുവന്നു, പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു. കളിയാക്കലുകൾ വേറെ. കണ്ട്രോൾ വേണം, എന്നൊക്കെ ആക്കിയുള്ള കളിയാക്കലുകൾ. “പട്ടർ പെട്ടല്ലോ, എന്തെങ്കിലും നടന്നോ?” എന്നൊക്കെയുള്ള ജോർജിന്റെ കമന്റിന് എല്ലാവരും ചേർന്ന് ചിരിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല, എല്ലാരും എന്റെ കട്ട സുഹൃത്തുക്കളല്ലേ? പിന്നീട് ഞാൻ ജാതക ദോഷത്തെപ്പറ്റിയും പറഞ്ഞു. ഉടനെ വീണ്ടും ജോർജ് “ഞങ്ങൾ ഒളിച്ചോടിയപ്പോൾ ജാതകം നോക്കിയില്ലായിരുന്നു” എന്ന് പറഞ്ഞു. ഇത് കേട്ട അവന്റെ ഭാര്യ സിന്ധു “അതൊക്കെ ഞാൻ നോക്കിയായിരുന്നു” എന്ന് ഇടക്കുകയറിപ്പറഞ്ഞു ഗ്യാസ് കുത്തിവിട്ടു. അവൾ നായരാണ്, ഇവാൻ നസ്രാണിയും. രണ്ടു പേരും പ്രേമിച്ചു അല്യാണം കഴിച്ചുണ്ടാക്കിയ പുകിലുകൾ ഭയങ്കരമായിരുന്നു. ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായെങ്കിലും ഇപ്പോൾ സ്വന്തം മക്കളെക്കാൾ അമ്മായിയപ്പനും അമ്മായിയമ്മക്കും ഇഷ്ടമാണ് ജോർജിനെ.

പണ്ടൊക്കെ ഞങ്ങൾ ഒരേ ബാങ്കിലാണ് ജോലി ചെയ്തിരുന്നതെങ്കിലും ഇപ്പോൾ പല പല സ്ഥലങ്ങളിലാണ്, എങ്കിലും ഇടക്കൊക്കെ കാണും, സംസാരിക്കും.ജോർജ് ബിസിനസ്, കൃഷി ഇവയിലേക്കു കടന്നു. ഇടക്കിടക്കു രണ്ടുപേരും കൂടി ബാംഗ്ലൂരിൽ വരും. ഇവിടെ അവന്റെ ഭാര്യയുടെ അനിയത്തിയും കുടുംബവും ഉണ്ട്. പിന്നെ ഭാര്യയറിയാതെ രണ്ടു പിടിപ്പിക്കാനും അവിടെയെ പറ്റുള്ളൂ. അവനും അനിയത്തിയുടെ കെട്ടിയവനും ഇടയ്ക്കു ചെറുതായി ഒന്ന് പിടിപ്പിക്കാൻ കൂടും. കള്ളന്മാർ, പക്ഷെ ഓവറാക്കില്ല (ഇതൊന്നും സിന്ധുവിനറിയില്ലയെന്നാണവന്റെ വിചാരം. അവൾ പോട്ടെ, പാവമല്ലേ എന്ന് കണ്ണടക്കുന്നതാണെന്നു എനിക്കും അറിയാം. അവളും നല്ല ഒരു സ്ത്രീയാണ് കേട്ടോ.).

അഗസ്റ്റിൻ അവന്റെ അച്ഛന് സുഖമില്ലാതായതില്പിന്നെ അവരുടെ ഫാമിലി ബിസിനസ് നോക്കാൻ തുടങ്ങി, ബാംഗ്ലൂരിൽ ഒരു കസ്റ്റമറേ കാണാൻ മാസത്തിലൊരിക്കൽ വരാറുണ്ട്. ഹൈറേഞ്ചിൽ കുരുമുളക് കൃഷിയും ഉണ്ട്. അവന്റെ ഭാര്യ വയനാട് കാരിയാണ്. നല്ല അനുസരണയും അച്ചടക്കവും ഉള്ള വ്യക്തികളാണ് രണ്ടുപേരും. കല്യാണത്തിന് ഞങ്ങളെല്ലാവരും പോയിരുന്നു.

സൂസൻ ബാംഗളൂരിൽ തന്നെ. അവളും ഇപ്പോൾ ഒരു പാർട്ടി മെമ്പറും ഓഫീസ് ഭാരവാഹിയും ആണ്. പിന്നെ ചില ബിസിനെസ്സുകൾ ഉണ്ട്. വിളിക്കാറുണ്ട്. കല്യാണത്തിന് സമ്മതിക്കാൻ വിമുഖത കാട്ടിയ അവളുടെ അപ്പച്ചനെയും അമ്മച്ചിയേയും പറഞ്ഞു സമ്മതിപ്പിച്ചത് ഞാനാണ്. അവളുടെ ബ്രദർ ആണ് ഞാനെന്നു ഇപ്പോഴും പറയും. ഇവരുടെ കല്യാണത്തിന് ആ സ്ഥാനത്തു നിന്നതും ഞാനാണ്. ജയനഗറിലെ രാജിഗുഡ്ഡ ഹനുമാൻ ക്ഷേത്രത്തിൽ ആയിരുന്നു കല്യാണം. ഞങ്ങൾ എല്ലാരും കല്യാണത്തിന് പോയിരുന്നു. പറഞ്ഞു വന്നാൽ അവളുടെ ഭര്ത്താവു മറ്റൊരു ജോർജ് ആണ് കേട്ടോ. സ്നേഹിച്ചു കൊല്ലും (പക്ഷെ തെറിയൊന്നും പറയില്ല).

അജി ഒരു കാൾസെന്ററിന്റെ ഹെഡ് ആണിപ്പോൾ. ഭാര്യ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് ദുബായ് യാത്ര ചെയ്യാറുള്ള അവളും ഞങ്ങളുടെ ഗ്രൂപ്പിൽ മെമ്പർ തന്നെ. മിക്കവാറും ചോക്ലേറ്റ് ബോക്സുകൾ അയച്ചുതരും, വന്നാൽ വീട്ടിൽ വരും.

താജുദീൻ ഇപ്പോൾ പ്ലൈവുഡ് ബിസിനസിലേക്കു കടന്നു. പെരുമ്പാവൂരിൽ ഒരു ഫാക്ടറി ഉണ്ട്. കുമിളിയിൽ ഉള്ള ഓഫീസു വഴി പാഴ്ത്തടികൾ വാങ്ങി ഫാക്ടറിയിൽ അയച്ചു പ്രോസസ്സ് ചെയ്യും. ബാംഗ്ലൂരിൽ ഒരു ബ്രാഞ്ച് ഓഫീസും ഗോഡൗണും ഉണ്ട്. ഈ പറഞ്ഞ എല്ലാർക്കും ഞങ്ങളുടെ എംജി റോഡ് മെയിൻ ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇടക്കൊക്കെ ഒഫീഷ്യൽ ആയും ബന്ധപ്പെടേണ്ടി വരും.

ഉടനെ കാണാം പാർട്ടി ഉണ്ട് എന്നൊക്കെ പറഞ്ഞു കാൾ തീർന്നപ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞു. എന്റീശ്വരന്മാരെ എല്ലാരും ഉറങ്ങി താത്താവും പാട്ടിയും ശ്രീയും എന്റെ മുറിയിലുറങ്ങുന്നു. അമ്മാവനും കൊച്ചച്ഛനും കൊച്ചച്ഛന്റെ മുറിയിലുണ്ട്, മത്സരിച്ചു കൂർക്കം വലിയ്ക്കുന്നു . അച്ഛനും അമ്മയും അവരുടെ റൂമിൽ ഉണ്ട്. വെങ്കി അണ്ണൻഹാളിൽ ഉള്ള ദിവാനിൽ കിടന്നുറങ്ങുന്നു. ജാനകി ചേച്ചി അടുക്കളയോട് ചേർന്നുള്ള ചെറിയ റൂമിൽ കിടക്കുന്നുണ്ടാവും. സരളചേച്ചി വീട്ടിൽ പോകാത്തപ്പോൾ അവിടാണുറങ്ങുന്നതു. അവർക്കായി ഒരു ദിവാൻ ടൈപ്പ് കട്ടിൽ ഇട്ടിട്ടുണ്ട്. ചേച്ചിയും നല്ല വെടിപ്പും വൃത്തിയും ഉള്ള കൂട്ടത്തിലാണ്. വല്യപ്പൂപ്പന്റെ കാലത്തിലിരുന്നേ വീട്ടിൽ ചേച്ചിയുടെ വീട്ടുകാർ സഹായത്തിനുണ്ട്. വേലക്കാരി / കാരൻ എന്നു ആരെയും വിളിക്കാൻ പാടില്ല എന്നുള്ള ദിവാൻ പേഷ്കാർ കല്പന അദ്ദേഹത്തിന്റേതാണ് പോലും. അത് ഇന്നും പിന്തുടരുന്നു. അതിന്റെ സ്നേഹവും ബഹുമാനവും അവർക്കുമുണ്ട്.

എവിടെ പോയി കിടക്കാം എന്നാലോചിച്ചു. ഒരു പുല്ലുപായും തലയിണയും കമ്പിളിയും എടുത്തു ഹാളിൽ തന്നെ കിടന്നു. കിടന്നു കുറച്ചു നേരത്തിൽ തന്നെ നിദ്രാദേവി അനുഗ്രഹിച്ചു.

രാവിലെ അഞ്ചു മണിക്കുതന്നെ എല്ലാവരും എണീറ്റു കുളിച്ചു അമ്പലത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചു മിനുട്ടുകൾ കൊണ്ടുതന്നെ ഞങ്ങൾ അമ്പലത്തിലെത്തി. വഴിപാടുകൾ നടത്തി. കരുണാമയിയായ ദേവിയോട് എല്ലാവരും ഉള്ളുരുകി പ്രാർത്ഥിച്ചു. ഗണപതിയോടും ആരുകാലാവല്യച്ഛനോടും നാഗത്താന്മാരോടും അപേക്ഷിച്ചു – എല്ലാം മംഗളകരമാകണെ എന്ന്.

അവിടെനിന്നും തൃക്കവാലേശ്വരം മഹാദേവനെയും പിന്നീട് ശാസ്താവായ ഇണ്ടളയപ്പനെയും സേവിച്ചു. എന്നിട്ടു അവിടെ നിന്നും പുറപ്പെട്ടു. പള്ളത്തുവന്നു അവിടുത്തെ ചെറുവള്ളിക്കാവിലും തൊഴുതു അർച്ചനകളും നടത്തി.

32 Comments

  1. നിധീഷ്

    ♥♥♥♥

    1. ,?? thx

  2. ഇന്ദുചൂഡൻ

    തല്ക്കാലം നിർത്തിയതൊക്കെ കൊള്ളാം. അടുത്ത പാർട്ടിന് വേണ്ടി ഒരുപാട് വെയിറ്റ് ചെയ്യിക്കരുതേ ?

    1. Alpam busy bro
      Nikkatte. Jolibhaaram koodippoyi

  3. As usual nannayitund..pilleru kurachu ambalangal karangi varatte alle…

    1. ????
      Kandu pidichu, alle?
      Chuttattenne

  4. ??

    1. ?????

  5. തത്കാലം നിർത്താതിരിക്കാൻ പറ്റോ…?

    1. ???
      Njaan pettennonnu pedichu poyi

  6. അഹ് അപ്പൊ പേടിക്കാൻ ഒന്നും ഇല്ലല്ലേ. എന്തായാലും കല്യാണം നടക്കുമല്ലോ അത് മതി. അപ്പൊ ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു. സ്നേഹം❤️

    1. Thanks Ragendu
      Need to conclude this ASAP

      1. Ano. Njan oru love after marriage oke pratheekshichu

        1. ?? samayam prashnamaanu. Jolithirakku kandamaanam. Naale muthal kure meetings undaavum.
          Idayil department faces acute staff shortage. Going to struggle until April ?

          1. Its okay. I understand.

          2. Nandi Ragendu

  7. സങ്കരാധ്യനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം..,
    കാര്യം എന്തൊക്കെ പറഞ്ഞാലും.. മനുഷ്യനാൽ അസാധ്യം പക്ഷെ ദൈവത്താൽ എല്ലാം സാധ്യo
    അപ്പൊ അവർ അമ്പലം ചുറ്റി വരട്ടെ..
    ഇടയ്ക്കിടെ ഉള്ള അമ്മാവന്റെ കരച്ചിൽ ആണ്. കൂടെ കച്ചേരിക്ക് അമ്മയും ???.
    അപ്പൊ ഉണ്ണികൃഷ്ണനും ഉണ്ണിമോളും പ്രേമിച്ചു നടക്കട്ടെ…
    പിന്നെ ജോർജ് മത്തായി സിന്ധു നെ അടിച്ചോണ്ടു പോന്നപ്പോ അവൾ ജാതകം നോക്കിയോ എന്നറിയില്ല. പക്ഷെ എന്നേം കൊണ്ട് കുറെ അമ്പലത്തിലും പള്ളീലും ഒക്കെ കൊണ്ടുപോയി പൂജയും വഴിപാടുകളും, എന്തിനു മുട്ടേൽ നീന്തൽ വരെ നടത്തുമായിരുന്നു… ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പെസഹ വ്യാഴം മുടങ്ങാതെ രാത്രിയിൽ നിലവിളക്കു കത്തിക്കും.. ഇന്ന്‌ വരെ മുടങ്ങിയിട്ടില്ല കോവിഡ് സമയത്തു എണ്ണ കൊണ്ട് പള്ളിയിൽ ഒഴിച്ച് പൊന്നു.. ???. അതുകൊണ്ട് എന്താ ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ….. ഞാൻ കമ്പനി ക്ക് രണ്ടെണ്ണം അടിക്കും എന്നൊക്കെ അറിയാം.. ഈ പറഞ്ഞകൂട്ട് കുറച്ച് ഫ്രണ്ട്‌സ് ഉണ്ട്.. മാസത്തിൽ ഒരിക്കൽ ഒരുവീട്ടിൽ മീറ്റ് up.. With full ഫാമിലി… അന്ന് കുടിക്കാൻ പെർമിഷൻ ഉണ്ട്.. എന്നാലും കൊച്ചറ കണ്ണിട്ട് ഇടയ്ക്കു എത്തിനോക്കും ??… സന്തോഷ്‌ പറഞ്ഞത് പോലെ അമ്മായിയപ്പനും അമ്മായി അമ്മയ്ക്കും ഞാൻ കഴിഞ്ഞേ ഉള്ളൂ മക്കൾ പോലും… ????. കുറച്ച് വർഷങ്ങൾ എടുത്തു പിണക്കം മാറാൻ. ???. കാര്യം എന്താ എന്നറിയോ… അച്ഛന്റെ 4 മക്കളിൽ സിന്ധു നു മാത്രേ ആൺകുട്ടികൾ ഉള്ളു . മൂന്നു മക്കൾ ആദ്യത്തേത് മോൾ രണ്ടാമത്തെ ട്വിൻസ്.2ആൺകുട്ടികൾ ???..അതാണ് പറഞ്ഞത് ദൈവാനുഗ്രഹം ഉണ്ട് എന്ന്. .. ഞാൻ എന്റെ പുരാണം പറഞ്ഞ് ബോർ അടുപ്പിച്ചു…. ??. എന്റെ പേരിൽ ഒരു കഥാപാത്രം വന്നത് കൊണ്ട് എഴുതിയതാ..ഇഷ്ടായില്ലേ ഡിലീറ്റ് ചെയ്യുക… ഒക്കെ..
    വളരെ ഇഷ്ടായി ഈ പാർട്ടും.. ❤❤❤❤❤❤❤❤.

    1. ????? love ??? your story ?
      കുറച്ചു secretകൾ അറിയാതെ വെളിയിൽ വന്നു അല്ലെ? ഇന്നത്തെ കാലത്തു രണ്ടു കുട്ടികളെ അടിച്ചു മേയ്ക്കാൻ പെടുന്ന പാട്. ഈശ്വരന്മാരെ. എനിക്ക് രണ്ടുകുട്ടികൾ (ഇരട്ടകൾ) കൃതിക ശ്രീ കൃഷ്ണ (മോനും മോളും) ഇനി കഥ ഉടനെ തന്നെ തീർക്കാൻ നോക്കണം. വർക്ക് പ്രഷർ ജാസ്തി. കൂടെ ജോലി ചെയ്യുന്ന ഒരാൾ റിസൈന്‍ ചെയ്തു പോയി. മറ്റൊരു ലേഡി ഈ മാസം അവസാനം തന്നെ മറ്റേർണിറ്റി ലീവിൽ പോകും. ഇരുപത്തിരണ്ടിന്റെ ഐശ്വര്യം
      God bless u all

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

    1. Thanks a lot ?

  9. ഒന്ന് ടെൻഷൻ അടിച്ചു,,, ഇപ്പൊ സന്തോഷം ❣️?

    1. Romba Nanri ???

      1. ആഫ്റ്റർ marriege story continue ചെയുവോ

        1. ചെയ്യാമോ ?

          1. Theerchayaayum shramikkaam
            8th part already upload cheythu kazhinju ???
            Admin Bros Busy aanennu thonnunnu.

  10. വെറുതെ tension ആക്കി

    1. Chummaa ???
      Ippol santhosham aayille?

      1. Always happy ? ☺

        1. God bless ?

Comments are closed.