ഒരു ബാംഗ്ലൂർ വാരാന്ത്യം 7
Author :Santhosh Nair
[ Previous Part ]
ഇത്തവണ ഈ പാവം കഥ പോസ്റ്റ് ചെയ്യപ്പെട്ടത് സിംഹങ്ങളുടെ ഇടയിലാണ്. എല്ലാം പോപ്പുലർ സ്റ്റോറീസ്. എങ്കിലും എന്നെ കൈവിടാത്ത എല്ലാവര്ക്കും വളരെയധികം നന്ദി.
അതോടൊപ്പം ആംഗല പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു. എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. 2022.
കഴിഞ്ഞ തവണ നിർത്തിയ ഭാഗം —–
ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ ജാതകങ്ങൾ കൊടുത്തു. വലിയ ദോഷങ്ങൾ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് താത്താവെയും കൂട്ടി അകത്തേക്ക് പോയി. കുറെ കഴിഞ്ഞു അകത്തേക്ക് പാട്ടി, അച്ഛൻ ‘അമ്മ അമ്മാവൻ കൊച്ചച്ഛൻ അദ്ദേഹം വിളിക്കുന്നത് കേട്ട് അകത്തേക്ക് കയറിപ്പോയി. കുറെ കഴിഞ്ഞു തിരികെ വന്ന അവരുടെ മുഖത്തെ മ്ലാനത ഞാൻ ശ്രദ്ധിച്ചു. അമ്മയുടെയും പാട്ടിയുടെയും കണ്ണുകൾ കലങ്ങിയിരുന്നു.
— തുടർന്ന് വായിക്കുക :
എല്ലാവരും സങ്കടപ്പെട്ടു ഇറങ്ങിവരുന്നത് കണ്ടപ്പോൾ എനിക്കും ശ്രീക്കും വളരെ വിഷമം തോന്നി. ഗുരുവായൂരപ്പനെ കണ്ടിട്ട് വന്ന ഊർജം കൂടി കൈവിട്ടുപോകുമോ? “ശ്രീവല്ലഭാ ശ്രീമാൻ നാരായണ, എന്താണീ വിഷമത്തിനു കാരണം?” എന്ന് മനസ്സ് തേങ്ങി.
അവരെല്ലാം ഇറങ്ങി വന്ന ഉടനെ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. അകത്തു വെളുത്ത താടിയും മുടിയും നീട്ടി വളർത്തിയ തേജസ്വിയായ ഇരുനിറമാർന്ന ഒരു വൃദ്ധൻ. നെറ്റിയിൽ കളഭക്കുറിയുണ്ട്. താത്താവുടെ ബാല്യകാല സുഹൃത്താണ് അദ്ദേഹം. ഞങ്ങൾ കാൽക്കൽ നമസ്കരിച്ചപ്പോൾ അദ്ദേഹം അക്ഷതം ഇട്ടു ആശീർവദിച്ചു.
ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് ശേഷം അദ്ദേഹം കുടിക്കാൻ വെള്ളം തന്നു. (ആരെങ്കിലും വീട്ടിൽ വന്നാലുടനെ കുടിക്കാൻ വെള്ളം കൊടുക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട് കേട്ടോ. ജലം പൊതുവെ ശരീരത്തെ തണുപ്പിക്കുന്നതിനാൽ വഴക്കു പറയാനോ, മറ്റു ടെന്ഷനുകളോടെയോ വരുന്നവർ “കൂൾ ഡൌൺ” ആകും. അതുകൊണ്ടാണ് ഭർത്താവ് വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കുടിക്കാൻ വെള്ളം ആദ്യം കൊടുക്കുന്ന പരിപാടി പണ്ടത്തെ അമ്മമാർ കൈക്കൊണ്ടുവന്നത്.)
“മക്കളെ, അല്പം ടെൻഷൻ ഉണ്ടാക്കുന്ന ഒരു വാർത്തയാണ് പറയാനുള്ളത്. ചില കാര്യങ്ങൾ നേരിട്ട് അറിയുന്നതാണ് നല്ലതു, ഞാൻ ഒന്നും മറച്ചുവെച്ചു നിങ്ങള്ക്ക് വിഷമം കൂടുതലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.
“സാരമില്ല അപ്പൂപ്പാ, പറഞ്ഞോളൂ. മുഖവുരയുടെ ആവശ്യം ഒന്നുമില്ല.” എന്ന് ഞാൻ പറഞ്ഞു. ശ്രീയും തല കുലുക്കി.
“മോനിപ്പോൾ 35 വയസ്സുണ്ട്, മോൾക്ക് 28 ഉണ്ട്. നിങ്ങൾ തമ്മിൽ ഇഷ്ടപ്പെട്ടു പോയതുകൊണ്ട് കല്യാണം ഒത്തിരി നീട്ടി വെയ്ക്കുന്നതു ശരിയല്ല. പക്ഷെ ചില ദോഷങ്ങൾ ഈ നക്ഷത്രങ്ങൾ തമ്മിൽ ഉള്ളതാണ് എന്റെ സങ്കടം. നാല് പൊരുത്തങ്ങളേയുള്ളൂ. രണ്ടുപേരും ചില ക്ഷേത്രങ്ങൾ സന്ദർശിക്കണം, ചില വ്രതങ്ങൾ നോക്കണം, ഉടൻ തന്നെ അതൊക്കെ തുടങ്ങിക്കോളൂ. നമുക്ക് ഏപ്രിൽ അല്ലെങ്കിൽ മേയിൽ കല്യാണം വെയ്ക്കാം. ആദ്യം തന്നെ കുറിച്ചിയിലുള്ള ചെറുപാറക്കാവ് കുടുംബക്ഷേത്രത്തിൽ രണ്ടുപേരും ചേർന്ന് പോയി ചില വഴിപാടുകൾ കഴിക്കുക. ഗണപതിയോടു സങ്കടം പറയൂ, അവിടെയുള്ള അറുകൊല വല്യച്ഛൻ നിങ്ങളുടെ പഴയ തറവാട് കാരണവരാണ്. ആ സന്നിധിയിൽ ഒരു കരിക്കു വെച്ചോളൂ. കൂടാതെ ത്രിക്കവാലേശ്വരം, ഇണ്ടലയപ്പൻ എല്ലാം സേവിക്കൂ. കഴിയുന്നത്ര നേരത്തെ. പിന്നെ ചില കാര്യങ്ങളൊക്കെ ഞാൻ മോളുടെ താത്തയോടൊക്കെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. പക്ഷെ ഒന്നോർത്തോളൂ, നിങ്ങൾ രണ്ടുപേരും അന്യോന്യമായിക്കഴിഞ്ഞു. ജീവിതത്തിൽ കുറച്ചു കഷ്ടങ്ങൾ ഉണ്ടാകും, ഒത്തിരി സങ്കടങ്ങൾ ഉണ്ടാകും. ചേർന്ന് നിന്ന് അവയൊക്കെ നേരിടുക. രണ്ടുപേർക്കും ദൈവം നല്ലതു വരുത്തും.”
അദ്ദേഹം ധ്യാനിച്ചുകൊണ്ട് ഓരോ ചരടുകൾ ഞങ്ങളുടെ കൈത്തണ്ടയിൽ കെട്ടിത്തന്നുകൊണ്ട് തുടർന്നു “ശരീര മനഃ ശുദ്ധി വേണം, കല്യാണം വരെ. ചില പരീക്ഷണങ്ങൾ ഉണ്ടാകും, ശ്രദ്ധിക്കണം. ദിവസവും കുളിച്ചു പ്രാർത്ഥിക്കുക. എല്ലാം നന്നായി വരട്ടെ”.
അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി അനുഗ്രഹങ്ങൾ വാങ്ങിക്കൊണ്ടു ഞങ്ങൾ വെളിയിൽ വന്നു. ഞങ്ങളുടെ മുഖത്ത് വിഷമങ്ങൾ ഒന്നും കാണാത്തതിനാൽ എല്ലാവരുടെ മുഖത്തിലുള്ള കാര്മേഘങ്ങളും നീങ്ങിയിട്ടുണ്ട്, ഭാഗ്യം. മനസ്സിനൊരാശ്വാസമുണ്ട്, തിരികെ അമ്പലത്തിൽ പോയി ഗുരുവായൂരപ്പനെ ഒന്നുകൂടി സേവിച്ചു, ഞങ്ങളുടെ പേരിൽ സ്വയംവര പുഷ്‌പാഞ്‌ജലി നടത്തി. താലി ചാർത്തൽ നേർന്നു.
എന്തായാലും മനസ്സിലെ വിഷമങ്ങൾ കുറച്ചകന്നു. ഇനിയെല്ലാം ഭഗവാൻ നോക്കട്ടെ. കല്യാണം വൈഭോഗം.
ഇനി നേരെ കോട്ടയത്തിനു പോകാം എന്നാണു തീരുമാനം. കയ്യോടെ ക്ഷേത്ര ദർശനം. അത് കഴിഞ്ഞിട്ടാവാം മറ്റു കാര്യങ്ങൾ. ഞങ്ങൾ അഞ്ചു മണിയോടെ കോട്ടയത്തിനു പുറപ്പെട്ടു. ചേർത്തല റൂട്ട് എടുത്തു വന്നതിനാൽ അഞ്ചുമണിക്കൂർ കൊണ്ട് വീട്ടിൽ വന്നു. എല്ലാവര്ക്കും നല്ല ക്ഷീണമുണ്ടായിരുന്നു. പെട്ടെന്ന് കുളിച്ചു ഡ്രസ്സ് മാറി. ഭാഗ്യത്തിന് വീട്ടിലെ ജോലിക്കുവരുന്ന സരളചേച്ചിയെ വിളിച്ചു കഞ്ഞിയും പുഴുക്കും ഉണ്ടാക്കി വെയ്ക്കാൻ പറഞ്ഞിരുന്നു. ഭക്ഷണം കഴിഞ്ഞയുടനെ എല്ലാവരും കിടക്കാൻ പോയി.
??
????
♥♥♥♥
,?? thx
തല്ക്കാലം നിർത്തിയതൊക്കെ കൊള്ളാം. അടുത്ത പാർട്ടിന് വേണ്ടി ഒരുപാട് വെയിറ്റ് ചെയ്യിക്കരുതേ ?
Alpam busy bro
Nikkatte. Jolibhaaram koodippoyi
As usual nannayitund..pilleru kurachu ambalangal karangi varatte alle…
????
Kandu pidichu, alle?
Chuttattenne
??
?????
തത്കാലം നിർത്താതിരിക്കാൻ പറ്റോ…?
???
Njaan pettennonnu pedichu poyi
അഹ് അപ്പൊ പേടിക്കാൻ ഒന്നും ഇല്ലല്ലേ. എന്തായാലും കല്യാണം നടക്കുമല്ലോ അത് മതി. അപ്പൊ ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു. സ്നേഹം❤️
Thanks Ragendu
Need to conclude this ASAP
Ano. Njan oru love after marriage oke pratheekshichu
?? samayam prashnamaanu. Jolithirakku kandamaanam. Naale muthal kure meetings undaavum.
Idayil department faces acute staff shortage. Going to struggle until April ?
Its okay. I understand.
Nandi Ragendu
സങ്കരാധ്യനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം..,
കാര്യം എന്തൊക്കെ പറഞ്ഞാലും.. മനുഷ്യനാൽ അസാധ്യം പക്ഷെ ദൈവത്താൽ എല്ലാം സാധ്യo
അപ്പൊ അവർ അമ്പലം ചുറ്റി വരട്ടെ..
ഇടയ്ക്കിടെ ഉള്ള അമ്മാവന്റെ കരച്ചിൽ ആണ്. കൂടെ കച്ചേരിക്ക് അമ്മയും ???.
അപ്പൊ ഉണ്ണികൃഷ്ണനും ഉണ്ണിമോളും പ്രേമിച്ചു നടക്കട്ടെ…
പിന്നെ ജോർജ് മത്തായി സിന്ധു നെ അടിച്ചോണ്ടു പോന്നപ്പോ അവൾ ജാതകം നോക്കിയോ എന്നറിയില്ല. പക്ഷെ എന്നേം കൊണ്ട് കുറെ അമ്പലത്തിലും പള്ളീലും ഒക്കെ കൊണ്ടുപോയി പൂജയും വഴിപാടുകളും, എന്തിനു മുട്ടേൽ നീന്തൽ വരെ നടത്തുമായിരുന്നു… ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പെസഹ വ്യാഴം മുടങ്ങാതെ രാത്രിയിൽ നിലവിളക്കു കത്തിക്കും.. ഇന്ന് വരെ മുടങ്ങിയിട്ടില്ല കോവിഡ് സമയത്തു എണ്ണ കൊണ്ട് പള്ളിയിൽ ഒഴിച്ച് പൊന്നു.. ???. അതുകൊണ്ട് എന്താ ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ….. ഞാൻ കമ്പനി ക്ക് രണ്ടെണ്ണം അടിക്കും എന്നൊക്കെ അറിയാം.. ഈ പറഞ്ഞകൂട്ട് കുറച്ച് ഫ്രണ്ട്‌സ് ഉണ്ട്.. മാസത്തിൽ ഒരിക്കൽ ഒരുവീട്ടിൽ മീറ്റ് up.. With full ഫാമിലി… അന്ന് കുടിക്കാൻ പെർമിഷൻ ഉണ്ട്.. എന്നാലും കൊച്ചറ കണ്ണിട്ട് ഇടയ്ക്കു എത്തിനോക്കും ??… സന്തോഷ് പറഞ്ഞത് പോലെ അമ്മായിയപ്പനും അമ്മായി അമ്മയ്ക്കും ഞാൻ കഴിഞ്ഞേ ഉള്ളൂ മക്കൾ പോലും… ????. കുറച്ച് വർഷങ്ങൾ എടുത്തു പിണക്കം മാറാൻ. ???. കാര്യം എന്താ എന്നറിയോ… അച്ഛന്റെ 4 മക്കളിൽ സിന്ധു നു മാത്രേ ആൺകുട്ടികൾ ഉള്ളു . മൂന്നു മക്കൾ ആദ്യത്തേത് മോൾ രണ്ടാമത്തെ ട്വിൻസ്.2ആൺകുട്ടികൾ ???..അതാണ് പറഞ്ഞത് ദൈവാനുഗ്രഹം ഉണ്ട് എന്ന്. .. ഞാൻ എന്റെ പുരാണം പറഞ്ഞ് ബോർ അടുപ്പിച്ചു…. ??. എന്റെ പേരിൽ ഒരു കഥാപാത്രം വന്നത് കൊണ്ട് എഴുതിയതാ..ഇഷ്ടായില്ലേ ഡിലീറ്റ് ചെയ്യുക… ഒക്കെ..
വളരെ ഇഷ്ടായി ഈ പാർട്ടും.. ❤❤❤❤❤❤❤❤.
????? love ??? your story ?
കുറച്ചു secretകൾ അറിയാതെ വെളിയിൽ വന്നു അല്ലെ? ഇന്നത്തെ കാലത്തു രണ്ടു കുട്ടികളെ അടിച്ചു മേയ്ക്കാൻ പെടുന്ന പാട്. ഈശ്വരന്മാരെ. എനിക്ക് രണ്ടുകുട്ടികൾ (ഇരട്ടകൾ) കൃതിക ശ്രീ കൃഷ്ണ (മോനും മോളും) ഇനി കഥ ഉടനെ തന്നെ തീർക്കാൻ നോക്കണം. വർക്ക് പ്രഷർ ജാസ്തി. കൂടെ ജോലി ചെയ്യുന്ന ഒരാൾ റിസൈന്‍ ചെയ്തു പോയി. മറ്റൊരു ലേഡി ഈ മാസം അവസാനം തന്നെ മറ്റേർണിറ്റി ലീവിൽ പോകും. ഇരുപത്തിരണ്ടിന്റെ ഐശ്വര്യം
God bless u all
❤❤❤❤✨️
Thanks a lot ?
ഒന്ന് ടെൻഷൻ അടിച്ചു,,, ഇപ്പൊ സന്തോഷം ❣️?
Romba Nanri ???
ആഫ്റ്റർ marriege story continue ചെയുവോ
ചെയ്യാമോ ?
Theerchayaayum shramikkaam
8th part already upload cheythu kazhinju ???
Admin Bros Busy aanennu thonnunnu.
???
വെറുതെ tension ആക്കി
Chummaa ???
Ippol santhosham aayille?
Always happy ? ☺
God bless ?