എന്നെ കണ്ടയുടനെ കച്ചേരിക്കു ഇന്റർവെൽ പ്രഖ്യാപിച്ചു. കവിളിൽ നിന്നും കൈ എടുത്തപ്പോൾ അമ്മാവന്റെ കവിളിൽ അമ്മയുടെ ആധാർ രേഖകൾ പതിഞ്ഞു കിടക്കുന്നതു എല്ലാവര്ക്കും കാണാൻ പറ്റി. അമ്മയ്ക്കതു കണ്ടു സങ്കടം കൂടി. ഓടിപ്പോയി അമ്മാവനെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു കരയാൻ തുടങ്ങി. നമ്മൾ ഇതെത്ര കണ്ടിരിക്കുന്നുവെന്ന ഭാവത്തിൽ ഞാനും അച്ഛനും കൊച്ചച്ഛനും കുളിക്കാൻ പോയി. യാത്ര കഴിഞ്ഞു വന്നതല്ലേ, ഫ്രഷ് ആയില്ലെങ്കിൽ ഒന്നും കഴിക്കാൻ പറ്റില്ല. വിശപ്പ് തുടങ്ങി. ശ്രീയോടും പോയി കുളിക്കാൻ പറഞ്ഞു. അവളും കുളിക്കാൻ പോയി. അച്ഛന്റെയും കൊച്ചച്ഛന്റേയും മുഖത്ത് കള്ളച്ചിരി ഞാൻ കണ്ടില്ലെന്നു നടിച്ചു. ഞാൻ ഇവളെ തട്ടിക്കൊണ്ടു പോയി കല്യാണം കഴിച്ചു വന്ന പ്രതീതിയിലാണവർ. പാവം പാവം ഞാൻ. How decent fellow am I? Country people.
പെട്ടെന്ന് കുളത്തിൽപ്പോയി മുങ്ങിക്കുളിച്ചു വന്നു. ഡ്രസ്സ് മാറി ടീ ഷർട്ടും വെള്ള മുണ്ടും ഉടുത്തു. അച്ഛനും കൊച്ചച്ചനും കാവി വേഷ്ടിയാക്കിയോ – സ്വാമി കുക്കുടനും സ്വാമി കുട്ടുസനും എന്നാണു മനസ്സിൽ തോന്നിയത്. പിന്നെ പഹൽവാന്മാരുടെ (Pahalwan originally derived from Persian = Wrestler) കക്ഷത്തിൽ കയറേണ്ടല്ലോ എന്ന ബോധം കൊണ്ട് ഉള്ളിൽ എണീറ്റുവന്ന ജഗതിച്ചേട്ടനെ അടക്കി വെച്ചു. ഹാളിൽ നോക്കിയപ്പോൾ ചേച്ചിയും അനിയനും കെട്ടിപ്പിടിച്ചു പയ്യാരം പറയുന്നുണ്ട്. അടി നിർത്തി നല്ല കുട്ടികളായി, “സ്നേഹമാണഖില സാരമൂഴിയിൽ” എന്ന് ഇവരാണെഴുതിയതെന്നു തോന്നിപ്പോകും ആ മുഖ ഭാവങ്ങൾ കണ്ടാൽ.
ഞാൻ കയറിച്ചെന്നു അമ്മാവന്റെ കാലിൽ തൊട്ടു വണങ്ങി, അമ്മാവൻ എന്നെ കെട്ടിപ്പിടിച്ചു നിറുകയിൽ ചുംബിച്ചു. അപ്പോഴേക്കും ശ്രീ കുളിച്ചു വസ്ത്രം മാറി പാർട്ടിയെയും താത്താവെയും കൂട്ടിക്കൊണ്ടു വന്നിരുന്നു. ഞാൻ അവർക്കു മുൻപിൽ സാഷ്ടാംഗ നമസ്കാരം ചെയ്തു അനുഗ്രഹം വാങ്ങി. താത്താ അക്ഷതം ഇട്ടു അനുഗ്രഹിച്ചു, പാട്ടി എന്റെ നെറ്റിയിൽ ഭസ്മം വെച്ച് തന്നു. എല്ലാവര്ക്കും സന്തോഷമായി എന്ന് തോന്നുന്നു.
ചലോ ഊണുമുറി. “എനക്ക് റൊമ്പ പസിക്കിറതു പാട്ടി” എന്നു ഞാൻ പറഞ്ഞയുടനെ എല്ലാവരും കൂടി ഭക്ഷണം കഴിക്കാനായി പോയി. കുത്തരിച്ചോറും വെണ്ടക്കാ മുരിങ്ങക്കായ മത്തങ്ങാ ഒക്കെ ഇട്ട എന്റെ ഫേവ് സാമ്പാറും കാളനും അവിയലും ബീൻസ് മെഴുക്കുപുരട്ടിയും ചീരത്തോരനും പാവയ്ക്കാ കൊണ്ടാട്ടവും നാടൻ പപ്പടവും ചേർത്ത് സമ പോളിങ്. സാധാരണയായി ഭക്ഷണം അവളരെ കുറച്ചു മാത്രം കഴിക്കുന്ന അച്ഛനും അമ്മയും കൊച്ചച്ഛനും പോലും സമ പോളിങ്. ഞാനും ശ്രീയും ആരാദ്യം പാത്രം കാലിയാകും എന്ന തീവ്ര മത്സരത്തിൽ. അഞ്ചുപ്രാവശ്യം സാമ്പാർ വാങ്ങി. പിന്നെ പാട്ടി ജോലിക്കു ഹെൽപ് ചെയ്യാൻ നിൽക്കുന്ന ചേച്ചിയോട് പറഞ്ഞു ചെറിയ ഒരു ചേരുവത്തിൽ സാമ്പാർ കൊണ്ട് എന്റെ മുന്നിൽ വെച്ചു (ഇവന് സാമ്പാറിൽ ആരോ കൈവിഷം കൊടുത്തോ എന്ന സംശയം ഒരേ സമയത്തു എല്ലാ വായിൽനിന്നും വന്നു) ഐ ആം നോട് അഷെയിംടു. ഡോണ്ട് കളിയാക്കിഫയിങ് – ഞാൻ സ്ട്രിക്ട് ആയിട്ട് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. ചോറ് തീർന്നതിനാൽ ബാക്കിവന്ന സാമ്പാറിൽ അല്പം പുളിശ്ശേരിയും ചേർത്ത് കുടിച്ചു എന്റെ തീവ്ര സാമ്പാർ പ്രേമം എല്ലാരേയും ഒന്നുകൂടി കാണിച്ചു കൊടുത്തു. (എന്റെ ദുശീലം ഈ കൂടിയാണ് – സാമ്പാർ മിച്ചം വരുന്നത് അടിയനു സഹിക്കാനാവില്ല. കുടിച്ചു തീർക്കും.) എല്ലാരും ചിരിയടക്കി. ഐ ആം നോ പ്രോബ്ലം, ഹല്ല പിന്നെ.
അതാ വരുന്നു അടപ്രഥമൻ. പാൽ പായസവും ഉണ്ട്. ഓരോ ഗ്ലാസ് ചൂടോടെ കുടിച്ചു. “പാട്ടി, ഇപ്പോൾ വയ്യ, വൈകിട്ട് നോക്കാം” എന്ന് പറഞ്ഞു. പാട്ടി എല്ലാവര്ക്കും മോര് കൊടുത്തു. കഴിച്ചു തീർത്തിട്ട് എണീക്കാൻ ക്രയിൻ വേണമെന്ന് പറഞ്ഞ എന്നെ അച്ഛനും കൊച്ചച്ഛനും ചേർന്ന് തൂക്കി എടുത്തു. “നന്ദി പള്ളം നിവാസി കാർന്നോന്മാരെ” എന്ന് നന്ദി രേഖപ്പെടുത്തി.
ഞങ്ങൾ കഴിച്ചു തീർന്നപ്പോഴേക്കും അമ്മയും കുളിച്ചു വസ്ത്രം മാറി വന്നു, അമ്മാവനും അമ്മയും ശ്രീയും പാട്ടിയും താത്താവും ചേർന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു. കൊച്ചച്ഛൻ പോയി സഹായിക്കുന്നത് കണ്ടു. പ്ളീസ് ഡോണ്ട് ഡിസ്റ്റർബ് ബോർഡ് തൂക്കി ഹാളിലെ സോഫയിൽ ഞാനും അച്ഛനും ചെരിഞ്ഞു. എന്തോ ഒച്ച കേട്ട് പതിനഞ്ചു മിനുട്ടു കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോൾ ശ്രീ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്നു. അമ്മ സ്നേഹപൂർവ്വം അവളുടെ തലയിൽ തലോടുന്നുണ്ട്. പാട്ടിയും താത്താവും ഓരോ കസേരയിൽ ഇരിക്കുന്നു. അമ്മയും അമ്മാവനും ഒട്ടി ഇരുന്നാണ് സംസാരിക്കുന്നതു – (കുറച്ചു മുമ്പത്തെ പടക്കം പൊട്ടലും ജലധാരയും ഇവർക്കിടയിലാണ് നടന്നതെന്ന് ഭഗവാൻ പോലും മറന്നു കാണും). അച്ഛനും കൊച്ചച്ഛനും പാച്ചുവും കോവാലനും പോലെ അങ്ങോട്ടും ഇങ്ങോട്ടും പുറം ചാരി ഇരിപ്പുണ്ട്. എന്തോ സീരിയസ് ടോപ്പിക്ക് ആണ് സംസാരിക്കുന്നതെന്ന് മനസ്സിലായി.
എന്നെപറ്റിയാണ് സംസാരം. ഞാൻ എങ്ങനുണ്ട്, ഉഴപ്പനാണോ, വീടൊക്കെ കൊള്ളാമോ, ഓഫീസെങ്ങനുണ്ട് എന്നൊക്കെ ശ്രീയോട് മൈ ഡിയർ പിതാശ്രീ കുത്തിക്കുത്തി ചോദിക്കുന്നു. അവൾ എന്നെ പറ്റി ഗുഡും, വെരിഗുഡും, വെരി വെരി ഗുഡും ആയ അഭിപ്രായങ്ങൾ പറയുന്നു. അവളുടെ ജോലിയെപ്പറ്റിയും എന്തൊക്കെയോ ചോദിച്ചു, അവൾ കാര്യങ്ങൾ എല്ലാം പറഞ്ഞു.
????
????❤️
വായിച്ചാരുന്നു. കമന്റ് ഇടാൻ വൈകി..
നന്നായിരുന്നു ഈ പാർട്ടും.. അങ്ങളേടേം പെങ്ങടേം അടി കരച്ചിൽ… ???നന്നായിരുന്നു . സാമ്പാർ പ്രിയനാണല്ലേ… പാലക്കാട് സാമ്പാർ വേറൊരു ടേസ്റ്റ് ആണ്.. ഞാൻ അവിടെ ജോലിചെയ്തിരുന്നാപ്പോ ഹൌസ് ഓണറുടെ വൈഫ് കൊണ്ടുത്തരുമായിരുന്നു. ഞാൻ നമ്മുടെ തിരുവിതാംകുർ സാമ്പാർ ഉണ്ടാക്കി പകരം കൊടുക്കും ?. നമ്മളോടാ…….
ഇന്ന് വരുമല്ലോ അല്ലേ. പനച്ചിക്കാട്ടമ്മ ????.. ദക്ഷിണ മുകാംബിക.. ?നവരാത്രിക്ക് ഞങ്ങൾ വരാറുണ്ട്…… ഇതൊക്കെ ഓര്മിപ്പിച്ചല്ലോ വളരെ നന്ദി…
Thanks ?? angane thanne prathikaaram cheyyanam ??
Theerchayaayum. 6th part innale submit cheythirunnu, iniyum publish cheythilla. Admin Bros thirakkilaavum ??
Basically pure veg aanu. Sambar cheerathoran weakness aanu ??
നന്നായിട്ടുണ്ട്. അവസാന ഡയലോഗ് കൊള്ളാം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. തിരക്ക് കഴിഞ്ഞ് സവധാനം എഴുതു.
സ്നേഹം❤️
താങ്കളെ കണ്ടില്ലല്ലോ എന്നോർത്തു. എന്ത് ചെയ്യാനാ ഇതങ്ങോട്ടു തീർക്കാനാവുന്നില്ല. കുറെ കഥകൾ ആളുകൾ ഇടയിൽ വരണമെന്ന് ശാഠ്യം പിടിക്കുന്നു
ഹലോ പുതിയത് ഒന്നുമില്ലേ. ഒരു ഉപ്പുമാവ് ഉണ്ടാക്കിയ കഥ പറഞ്ഞു പോയിട്ട് പിന്നേ വിവരം ഒന്നുമില്ലല്ലോ ???. സുഖമാണോ..
Aa uppumaavu aaro kattuthinnu
വർഷാവസാനം ക്വാർട്ടർ അവസാനം അങ്ങനെ അല്പം തിരക്കിലാണ്.
ക്ഷമിക്കുക.
ഇന്ന് വൈകിട്ട് നോക്കട്ടെ. ഞങ്ങൾ ഫിനാൻസ് കാരുടെ ജീവിതം ഇങ്ങനൊക്കെ യാണ് സുഹൃത്തു ക്കളെ
എന്റെ മാഷേ ബാക്കിയും കൂടി പോരട്ടെ.
???????????❤️
Theerchayaayum
അടിപൊളി♥️♥️♥️♥️…… വായിക്കാൻ തന്നെ ഏതൊരു രസാ…. ശെരിക്കും പറഞ്ഞാ ഒരു സദ്യ കഴിച്ച ഫീൽ???
Valare nandi
It’s a flow
Rasichezhuthunnu njaanum ?????
സദ്യ കഴിക്കാന്‍ ഞാന്‍ nilkilla കേട്ടോ.. കല്യാണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ പോകും
Parcel paranjittund
Veruthe pokendaa bro
Wtg 4 nxt part. ❤❤❤
Alpam kshamikkuka, work pressure affects the writing
???
Udaney idaam
Super
Thanks ??
ഒന്ന് പെട്ടെന്ന് തരണം മിഷ്ടർ, എപ്പോഴും എപ്പോഴും w8 ചെയ്യാൻ ഒന്നും പറ്റൂല??
???
Writing is costlier than waiting Mister ???
വേഗം തരണം ട്ടോ,, ?????
Okay, noted ???
I’m taking a break ?
?
🙂
വെള്ളിയാഴ്ച്ചെ അതങ്ങ് തിങ്കളാഴ്ച പറഞ്ഞ മതി നാളെ വൈകീട്ടുകുള്ളിൽ സാനം ഇവിടെ എതിയിരിക്കണം? wait ചെയ്യാൻ വയ്യഡോ വേഗം തായോ ❤️❤️
Yes officer
Ingane ellaavarum bheeshani thudangiyaal njaanum karate padikkendivarum ??
Kunju story ❣️❣️❣️ but so interesting to read..please continue
Thank you so much. I really don’t want to drag the Vidhu Madhav kalyanam too much. But certain incidents keep on happening ?
സന്തോഷേ
എനിക്ക് കല്യാണം കൂടണം…നല്ലൊരു അഴകൊഴമ്പാൻ സാമ്പാർ കൂട്ടി സദ്യ കഴിക്കണം.. പിന്നെ പറ്റുമെങ്കി… ??. ദത് എങ്ങനെ ആയിരുന്നു എന്ന് അറിയണം.. ഇട്ടേച്ചു പോവല്ലേ… ???
ഒത്തിരി ഇഷ്ടായ പാർട്ട്. അടുത്ത ആഴ്ച യെങ്കിലും കല്യാണത്തിന് സമ്മതിച്ചില്ലാരുന്നേൽ ചെക്കന്റെ കവിളിൽ അമ്മേടെ ആധാർ മുദ്ര പതിഞ്ഞേനെ….
ഒത്തിരി ഇഷ്ട്ടം ആയിട്ടോ.. ❤❤❤❤❤?❤❤❤❤
തീർച്ചയായും eപ്പോഴേ വിളിച്ചിരിക്കുന്നു. കോട്ടയത്ത് പനച്ചിക്കാട് വരെ പോകുന്നുണ്ട് അവിടെ ചെറിയ ഒരു മോതിരം മാറൽ. വേറെ ആരുമില്ല സൊ കൂടെ കൂട്ടിക്കോളൂ. സദ്യ പാലക്കാടൻ വേണോ അതോ ഞങ്ങൾ കോട്ടയം സ്റ്റൈലിൽ വേണോ? പാലക്കാടുകാർ സാമ്പാറിൽ തേങ്ങയിടും ???
ഞാൻ ആലപ്പുഴക്കാരനാ. തേങ്ങായിട്ട സാമ്പാർ വെണ്ട..പിന്നെ കെട്ട് പെണ്ണിന്റെ വീട്ടിൽ ആയോണ്ട് തേങ്ങാ വറുത്തരച്ച സാമ്പാർ അല്ലേ ഉണ്ടാവൂ.. ഞങ്ങളൊക്കെ അതിനു തീയൽ എന്നാ പറയാറ്.. കോട്ടയം പനച്ചിക്കാട് ക്ഷേത്രം മറക്കാൻ പറ്റില്ല….. ❤❤❤❤❤……..ഞാനും എന്റെ നല്ല പാതിയെ കണ്ടത് അവിടെ വെച്ചാ.. പിന്നെയും ഒരുപാട് ഉണ്ട് അവിടുത്തെ ദേവിയുമായി കണക്ഷൻ ?????..
Ha ha?
She’s so beautiful and merciful.
Adutha lakkathil thaankale ullil konduvarunnundu ketto, ????
??? എന്റെ കെട്യോൾ കാണണ്ട… ഇവിടെ ഇടയ്ക്കു വന്നു വായിച്ചു കമന്റ് ഒക്കെ ഇടുന്ന ആളാ… കഴിഞ്ഞ പാർട്ടിനു കമന്റ് ഇട്ടിട്ടു അത് ലോഡ് ആയില്ല അതോണ്ട് ഇനി ഈ പരിപാടിക്ക് ഇല്ലേ എന്നുപറഞ്ഞു പോയി ആള് ??
നിങ്ങളെ സിനിമയിൽ എടുത്തോ ????… എന്നിട്ട് പറഞ്ഞില്ലല്ലോ… ക്ലൈമാക്സ് പാർട്ട് വരട്ടെ എന്നിട്ട് നോക്കാം ????
???
???
Really appreciate the comments??
Thanks a lot ?☺️
Nigal thamashika?
nale ravile adutha part vanollanam
Njaan pedichu poyi. ??
velliyacha vareyonnum kakkan pattolla
pattumenkil nale thanne tharanam mister…..
ᎶᏒᏋᎩ_ᎧᏕᎮᏒᏋᎩ
????