അവളുടെ മുഖത്തിൽ ഒരായിരം സൂര്യചന്ദ്രന്മാർ വിരിയുന്നത് കണ്ടു എനിക്കും സന്തോഷമായി. പാവം. അത്തം നക്ഷത്രക്കാരുടെ ചിരിക്കൊരു പ്രത്യേക ഭംഗിയാണ് കേട്ടോ. നമ്മൾ മയങ്ങിപ്പോകും.
ദൈവമേ സമയം പത്തരയോളമായി. പിന്നെ കാര്യങ്ങൾ എല്ലാം പെട്ടെന്നായിരുന്നു. ദോശ ചുട്ടു കഴിച്ചു, പാത്രങ്ങൾ എല്ലാം കഴുകി അടുക്കി വെച്ചു. അവളോട് റൂമിൽ പോയി കിടന്നോളാൻ പറഞ്ഞു. എനിക്ക് അത്യാവശ്യമായി ഒരു ഫോൺ ചെയ്യണമായിരുന്നു.
അച്ഛനെ വിളിച്ചിട്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു. അച്ഛന്റെ നല്ല ഒരു സ്നേഹിതനും അനിയനും അളിയനും ഒക്കെയായിരുന്നു അമ്മാവൻ. അച്ഛന് സന്തോഷമായി. നാളെ ഉച്ച കഴിഞ്ഞു എത്തുന്നതുപോലെ പാലക്കാട് വന്നു ചേരാൻ പറഞ്ഞു. അമ്മയോട് ഒന്നും പറയേണ്ട (സസ്പെൻസ് ആവട്ടേന്നെ) എന്ന് പ്രത്യേകിച്ചും പറഞ്ഞു. “ഓക്കേ ഡാ മകനെ ശരി – എനിക്കെല്ലാം മനസ്സിലായി കള്ളാ സന്യാസീ” എന്തൊക്കെയോ അബദ്ധ ധാരണകൾ അച്ഛൻസിനുണ്ടെന്നു മനസ്സിലായി. ഇഷ്ടത്തിലെ നെടുമുടി വേണു സാറിന്റെ ടൈപ്പ് ആണ് അച്ഛൻ. കുസൃതിയും കുറുമ്പും ഇപ്പോഴും ഉണ്ട്. എല്ലാവര്ക്കും ഇഷ്ടപ്പെടും. എന്നാൽ അമ്മ ഒരു പാവം ആണെങ്കിലും ഭയങ്കര ദേഷ്യക്കാരിയാണ്. അമ്മാവൻ പോയതില്പിന്നെയാണ് ഈ ദേഷ്യം എന്നാണു അറിവ്. ഹൌ ഡു യു മാനേജ് ദിസ് യങ് ലേഡി എന്ന് ഞാൻ പലപ്പോഴും അച്ഛനോട് ചോദിക്കാറുണ്ട് (ഓൾഡ് എന്നെങ്ങാനും പറഞ്ഞാൽ ഞാൻ മർ ഗയാ – ഒരു ലേഡി ഗബ്ബാർ സിങ്ങിനെ നേരിടാനുള്ള ചങ്കൂറ്റം അടിയന് നഹി ഹൈ).
ലീവ് വേണമെന്ന് മാനേജരോടും വിളിച്ചു പറഞ്ഞു – തിരികെ വന്നിട്ട് ഫോർമൽ റിക്വസ്റ്റ് കൊടുക്കാം ഒരു മെസ്സേജ് മാത്രം അയച്ചുവിട്ടു. എന്റെ മാനേജർ രമേശ് അയ്യർ നല്ല ഒരു മനുഷ്യനാണ്. പാലക്കാടുകാരൻ. ഞങ്ങളുടെ ബാങ്കിന്റെ ഫിനാൻസ് ഹെഡ് ആണദ്ദേഹം. സംഭവങ്ങളുടെ കിടപ്പുവശത്തെ പറ്റി ഒരു സൂചന കൊടുത്തപ്പോൾ ഒരു കുസൃതിച്ചിരി ചിരിച്ചതും എന്റെ ശ്രദ്ധയിൽ പെട്ടു. തെറ്റിദ്ധരിക്കേണ്ട സാർ എന്ന് പറഞ്ഞു തടി തപ്പി. ഫോൺ കട്ടുചെയ്തപ്പോൾ ഭാര്യയോട് ഏതോ മണികെട്ടുന്ന കാര്യം പറഞ്ഞുകൊണ്ട് കട്ട് ചെയ്തത് എന്റെ ശ്രദ്ധയിൽ പെട്ട്. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ആണ്. ഹിന്ദിക്കാരി (ഇപ്പോൾ മലയാളവും തമിഴും സംസാരിക്കും). ഡൽഹിയിൽ ഏതോ ട്രൈനിങ്ങു് പോയപ്പോൾ മനസ്സ് അടിച്ചുമാറ്റിക്കൊണ്ടുപോന്നു. പിന്നെ വീട്ടുകാർ കല്യാണം നടത്തികൊടുത്തു. നല്ല കുടുംബം. എന്തോ ഇതുവരെ കുട്ടികൾ ആയില്ല എന്ന ഒരു സങ്കടം രണ്ടുപേർക്കുമുണ്ട്. ഭക്തരെ അല്പസ്വല്പം കഷ്ടപ്പെടുത്തി കർമ്മങ്ങൾ ഉരച്ചെടുത്തു അലിയിക്കുന്ന പണി ആ ഗുരുവായൂർ കുട്ടിപ്പയ്യന്റെ സ്ഥിരം സ്വഭാവമാണല്ലോ അല്ലെ?
അലഞ്ഞു നടന്നു ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്നുറങ്ങിപ്പോയി. നാലുമണിക്ക് അലാറം അടിച്ചയുടനെ തന്നെ ഉണർന്നു. ഒരാഴ്ചത്തേക്ക് പാൽ വേണ്ടാ എന്ന് പാൽക്കാരനെ വിളിച്ചു രാത്രിതന്നെ പറഞ്ഞിരുന്നു. ക്ഷീണം ഒന്നും തോന്നിയില്ല. എഴുനേറ്റു വായ കഴുകി ഫ്രിഡ്ജിൽ ബാക്കിയുണ്ടായിരുന്ന പാൽ എടുത്തു തിളപ്പിച്ച് പഞ്ചസാരയിട്ടു ഫ്ലാസ്കിൽ ഒഴിച്ച് വെച്ചു. പാത്രം കഴുകി കമഴ്ത്തി. ഒരു ഗ്ലാസും എടുത്തു മാറ്റി വെച്ചു.
റൂമിൽ ചെന്ന് നോക്കുമ്പോൾ അവൾ നല്ല ഉറക്കം. സമാധാനമായിട്ടുറങ്ങുന്ന അവളെ വിളിച്ചുണർത്താൻ തോന്നിയില്ല, പക്ഷെ എന്ത് ചെയ്യും? പതുക്കെ വിളിച്ചു “ഉറക്കം വരുന്നച്ഛാ, ങും ങും” എന്ന് പറഞ്ഞുകൊണ്ട് അവൾ ചുരുണ്ടുകൂടി. പെട്ടെന്ന് കണ്ണ് തുറന്നു നോക്കി “ഓ ഏട്ടാ സോറി” എന്നു പറഞ്ഞുകൊണ്ട് എഴുനേൽക്കാനാഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ ഹാളിലേക്ക് പോന്നു. ശ്രീ പെട്ടെന്ന് റെഡി ആയിക്കോളൂ, നമുക്ക് പോകണ്ടേ? നാലരക്ക് ഓട്ടോ വരും” എന്ന് പറഞ്ഞു.
ഓടിനടന്നു ഞങൾ കുളിച്ചൊരുങ്ങി റെഡിയായി. വെള്ളം മാത്രം കുടിച്ചു, സമയം പോയാലോ? ഞാൻ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റു വേണ്ട വസ്തുക്കളും എടുത്തു ഒരു ബ്രീഫ്കേസിൽ വെച്ചു. അവളും പെട്ടെന്ന് റെഡിയായി ഒരുങ്ങി വന്നു. ഇന്നലെ ഞങ്ങൾ ആദ്യം കണ്ടപ്പോൾ ഇട്ടിരുന്ന സാരിയും ബ്ലൗസും ആണ് വേഷം. ഇരുപത്തിനാലു മണിക്കൂറുകൾ കൊണ്ടെന്തൊക്കെയാണ് സംഭവിച്ചത് കൃഷ്ണാ – പെട്ടെന്നോർത്തു.
എല്ലാം എടുത്തു കൊണ്ടുവന്നു ഹാളിൽ വെച്ച്. ബെഡ്‌റൂം, ബാത്രൂം, അടുക്കള ലൈറ്റുകൾ എല്ലാം ഓഫ് ചെയ്തു, പൂജ ഷെൽഫിൽ നോക്കി പൈസ ഇട്ടു തൊഴുതു, അല്പം ഭസ്മം നെറ്റിയിലും ഇട്ടു. അവളും വന്നു തൊഴുതു പ്രാർത്ഥിച്ചു.
താഴെ ഓട്ടോ വന്ന ശബ്ദം കേട്ടു. “ഗുരോ നാനു ഇല്ലിത്തെനു” എന്ന് ഡ്രൈവർ വിളിച്ചു പറഞ്ഞു. ഹാളിലെ ഡിം ലൈറ്റ് ഇട്ടിട്ടു മറ്റെല്ലാ ലൈറ്റും ഓഫ് ചെയ്തു പെട്ടെന്ന് തന്നെ ഞങ്ങൾ ലഗേജുമായി വീടുപൂട്ടി ഇറങ്ങി. ഒരുവിധം നല്ല തണുപ്പുണ്ടായിരുന്നു. ഓടിപ്പോയി ഗേറ്റ് തുറന്നു വെളിയിലിറങ്ങി അവളോട് ഓട്ടോയിലിരിക്കാൻ പറഞ്ഞു ഞാൻ ഗേറ്റ് പൂട്ടി. ഓട്ടോക്കാരൻ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചപ്പോൾ അവൾ ഭയന്ന് പുറത്തേക്കു തലയിട്ടു “ഭയപ്പെടബേഡാ അക്കാ” എന്ന് പറഞ്ഞുകൊണ്ട് വണ്ടി എനിക്ക് കയറാൻ പാകത്തിൽ ഡ്രൈവർ നിർത്തി. എനിക്കും ചിരി വന്നു, അവൾ തലയിട്ടു എന്നെത്തന്നെ നോക്കുന്നുണ്ട്.
ഞാനിരുന്ന ഉടനെ വണ്ടിയെടുത്തു. അയ്യപ്പൻ ക്ഷേത്രത്തിലെ ഏരിയ താണ്ടി HAL മെയിൻ റോഡിൽ കൂടി എംജി റോഡ് നോക്കി വണ്ടി ഓടാൻ തുടങ്ങി. രാവിലെ ട്രാഫിക് ഒന്നുമില്ല. ചില ബിപിഒ വണ്ടികൾ മാത്രം ഓടുന്നുണ്ട്. ഹോൺ സഹിക്കുന്നില്ല, അത്ര സൗണ്ട് ഉണ്ട്. ഓട്ടോക്കാരൻ “തൊലഗി ഹോഗു” എന്നു പിറുപിറുക്കുന്നതു കേട്ടു. അര മണിക്കൂറിനുള്ളിൽത്തന്നെ ഓഫീസ് കെട്ടിടത്തിനടുത്തെത്തി. സെക്യൂരിറ്റി ക്യാബിനിനുളിൽ ഇരുന്നുറക്കം തൂങ്ങുന്നു, പാവം.
“സുഖ്‌ബീർസിങ് ജി ആപ് ഉഠിയെ” എന്ന് പറഞ്ഞുകൊണ്ട് വിൻഡോയിൽ പതുക്കെ തട്ടി. അവനുടനെത്തന്നെ ഞെട്ടിയുണർന്നുകൊണ്ടു “സോറി സർ” എന്ന് പറഞ്ഞുകൊണ്ട് വെളിയിൽ വന്നു ഗേറ്റ് തുറന്നു തന്നു. ഉടനെ ഓട്ടോക്കാരൻ ബാഗ് എടുത്തുകൊണ്ടു വന്നു തന്നു. ഞാൻ പോയി ശ്രീയെ വിളിച്ചു നോക്കിയപ്പോൾ അവൾ ചെറുതായി ഉറക്കം തൂങ്ങിയിരിക്കുന്നു. വിളിച്ചിറക്കിയപ്പോൾ അവൾ അല്പം ചമ്മിയ മുഖത്തോടെ ഇറങ്ങിവന്നു. ഓട്ടോക്കാരന് പണം കൊടുത്തിട്ടു അടുത്തുള്ള ഡേ ആൻഡ് നൈറ്റ് ഷോപ്പിൽ പറഞ്ഞു സുഖ്‌ബീറിനും ഡ്രൈവർക്കും ഓരോ ചായയും വാങ്ങിക്കൊടുത്തു. ഫ്ലാസ്കിൽ ഉണ്ടായിരുന്ന പാൽ ഞാനും ശ്രീയും കുടിച്ചു. ഫ്ലാസ്കും ഗ്ലാസും ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി സുഖ്‌ബീറിനോട് അകത്തെടുത്തു വെയ്ക്കാൻ പറഞ്ഞു. വെളിയിൽ പൈപ്പ് ഇല്ല അതുകൊണ്ടു കഴുകി വെയ്ക്കാനും വയ്യ.
ശ്രീയോട് നിൽക്കാൻ പറഞ്ഞിട്ട് ഞാൻ പാർക്കിങ്ങിൽ നിന്നും കാർ കൊണ്ടു വന്നു. ശ്രീയെ കോ ഡ്രൈവർ സീറ്റിൽ ഇരുത്തി, സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു. പെട്രോൾ ഹാഫ് ടാങ്ക് ഉണ്ട്. 400+ കിമീ ദൂരം. 8 മണിക്കൂറെങ്കിലും ആകും. ഞായറാഴ്ചയായതിനാൽ കുറച്ചു ട്രാഫിക് കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കാം. അപ്പോഴേക്കും ഓട്ടോക്കാരൻ പുറപ്പെട്ടിരുന്നു.
സുഖ്‌ബീറിനോട് ബൈ പറഞ്ഞുകൊണ്ട് ഞങ്ങൾ പുറപ്പെട്ടു. റെസിഡൻസി റോഡിൽ കയറി അവിടെനിന്നും ഡൊമലൂർ പോയി വലത്തേക്ക് തിരിഞ്ഞു കോറമംഗല RR എടുത്തു Silk Board via Hosur Route. “പെണ്ണെ ഉറങ്ങല്ലേ, ഉറങ്ങിയാലും കൂർക്കം വലിക്കല്ലേ” എന്ന് തമാശരൂപേണ ഉറക്കം തൂങ്ങുന്ന അവളോട് പറഞ്ഞു. അവൾ അത്തം നക്ഷത്രക്കാരുടെ ആ കൊല്ലുന്ന നാണം കലർന്ന ചിരി സമ്മാനിച്ചു. ഇവളെ വിട്ടിട്ടു പോയ ആ പാലക്കാടൻ തെണ്ടിക്കൊരു സൗന്ദര്യ ബോധവും ഇല്ലെന്നു തോന്നുന്നുവെന്നു ഞാൻ മനസ്സിലോർത്തു.
ട്രാഫിക് ഇല്ലായിരുന്നതിനാൽ അരമണിക്കൂറിനുള്ളിൽ തന്നെ ഞങ്ങൾ ബോർഡർ താണ്ടി ഹൊസൂർ ബസ് സ്റ്റാൻഡും കടന്നു വന്നു. മനസ്സിന്റെ സ്പീഡ് കാറിനും കൈവന്ന പോലെ. സ്റ്റീരിയോയിൽ നിന്നും ചെമ്പൈ സ്വാമിയുടെ കരുണാ ചെയ്‌വാനെന്തു ഒഴുകിക്കൊണ്ടിരുന്നു. അതൊരു സുഖം ആണ്. ഞാൻ അദ്ദേഹത്തിന്റെ ഭയങ്കര ഫാനാണ് കേട്ടോ. രണ്ടര മണിക്കൂറിനുള്ളിൽ സേലം എത്തും. ഒമ്പതുമണിക്ക് എത്തും എന്ന് തോന്നുന്നു. നോക്കുമ്പോൾ ശ്രീ പതുക്കെ ഉറക്കം തുടങ്ങി. കൃഷ്ണഗിരിക്കടുത്തുള്ള HPCL ബങ്കിൽ നിർത്തി. ശ്രീയെ വിളിച്ചു വാഷ് റൂമിൽ പോയിട്ട് വരാൻ പറഞ്ഞു. കാറിൽ പെട്രോൾ അടിച്ചു, എയർ ചെക്ക് ചെയ്തു. അവർ വണ്ടിയുടെ ഗ്ലാസ് ക്ലീൻ ചെയ്തും തന്നു. ഞാനും യൂറിൻ പാസ് ചെയ്തു മൗത് വാഷ് ചെയ്തിട്ട് വന്നപ്പോഴേക്കും അവളും ഫ്രഷ് ആയി വന്നിട്ടുണ്ട്. ഉടനെ തന്നെ ഞങ്ങൾ പുറപ്പെട്ടു.
?????
???
❤❤❤
???
❤️❤️
,??
ഇന്നാണ് ഈ കഥ വായിക്കാൻ പറ്റിയെ…
എന്താ പറയുക. ലളിതം സുന്ദരം ശാന്തം…. ???? വളരെ അച്ചടക്കം ഉള്ള ഒരു നായകൻ… ?? ഇത്രയും ഭക്തിയും ജീവിത നിഷ്ടകളും ഒക്കെ ഉള്ള ആൾക്കാരെ പഴയ തലമുറയിലെ കണ്ടിട്ടുള്ളു.. ഇപ്പോ കാണാൻ കിട്ടില്ല.. പല്ലി വീണപ്പോ തൈര് കുടിച്ചിട്ട് വായ് കഴുകി 16 തവണ ohm നമശിവായ ചെല്ലാൻ പറഞ്ഞില്ലേ. അച്ഛമ്മേ ഓർത്തു പെട്ടെന്ന്… എന്റെ അച്ഛമ്മ അങ്ങനെ വലിയ വിശ്വാസം ഒക്കെ ഉള്ള ആളാരുന്നു….
ഒരു പിന്നേ braketing സൂപ്പർ… ????
അടുത്ത പാർട്ട് നാളെ ഉണ്ടാവും അല്ലെ…
ഒത്തിരി സ്നേഹത്തോടെ…
ബിന്ദു.
Kshamikkuka ee comment kandillaa yirunnu.
Valare Nandi
Theerchayaayum
അടിപൊളി♥️♥️
??❤️❤️
?❣️❣️❣️
?????
നന്നായിട്ടുണ്ട്. ആ ബ്രാക്കറ്റിൽ എഴുതുന്ന സംഭവം കൊള്ളാം കേട്ടോ. . അടുത്ത ഭാഗം കാത്തിരിക്കുന്നു❤️
Thanks a lot ❤️❤️❤️
പൊളി സാധനം… ബാക്കികൂടെ പോരട്ടെ..
ഇതും ഒത്തിരി ഒത്തിരി ഇഷ്ട്ടായി സന്തോഷേ.
❤❤❤
????❤️❤️
Thx a lot
❤❤❤
????
Sebaash❤️
???