ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

Views : 7851

ഡെറിക് എബ്രഹാം 24
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 24

Previous Parts

 

പ്രിയ സുഹൃത്തുക്കളെ….

പാർട്ട്‌ വളരെ വൈകിപ്പോയി…

കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം..

ഇനി വൈകിക്കില്ല..

ക്ഷമാപണം 🙏🏻

 

ഗീത..
ഡെറിക്കിന്റെ സംഘത്തിൽ നിന്നും മുക്തി തേടിപ്പോയ , ഒരു കാലത്ത് ഡെറിക്കിന്റെയും കൂട്ടരുടെയും എല്ലാമെല്ലാമായ , കൂടാതെ ഡെറിക്കിന്റെ വലംകൈയെന്ന് വിശേഷിക്കപ്പെട്ട അവരുടെ സ്വന്തം സുഹൃത്ത്…
അതെ… ഗീതയായിരുന്നു അത്…
ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു അവൾക്ക്…
മരണം കൺമുന്നിൽ വന്നു നൃത്തമാടിയപ്പോൾ ഒരു രക്ഷകയായി വന്ന് , ടിയർ ഗ്യാസ് എറിഞ്ഞതും , സ്വരക്ഷക്കായി ഡെറിക്കിനും കൂട്ടർക്കും റൈഫിൾ എറിഞ്ഞു കൊടുത്തതും ഗീതയാണെന്നത് കണ്മുന്നിൽ തെളിഞ്ഞപ്പോൾ , അജിത്തിനും സേവിയറിനും അതൊന്നും വിശ്വസിക്കാനായില്ല….
ഡെറിക്കിന്റെ രീതികൾ ഇഷ്ടപ്പെടാതെ പിണങ്ങിപ്പോയവൾ , എങ്ങനെ തങ്ങളുടെ രക്ഷയ്ക്കെത്തി എന്ന് മനസ്സിലാവാതെ അവർ പകച്ചു നിന്നു…
തമ്മിൽ നേരിട്ട് പരിചയമില്ലെങ്കിലും , നേഹയും ഗീതയെ തിരിച്ചറിഞ്ഞിരുന്നു..
സത്യമാണോ മിഥ്യയാണോ സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചു നിന്നു….

പെട്ടെന്ന് , ക്ലബ്ബിന്റെ പല ദിശയിൽ നിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു വന്നു..സ്റ്റീഫന്റെ ശിങ്കിടികൾ പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു അത്…
വെടിയൊച്ച കേട്ട് ഞെട്ടലിൽ നിന്നുണർന്ന അവർ ഡെറിക് നിൽക്കുന്ന ഭാഗത്തേക്ക്‌ കണ്ണോടിച്ചു..
പ്രതികരിക്കാൻ വൈകിയത് കാരണം ഡെറിക് അവരെ ദേഷ്യത്തോടെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…അത് കണ്ടപ്പോൾ തന്നെ , എല്ലാവരും സ്വബോധത്തിലേക്ക് തിരിച്ചു വന്നു…

കണ്ണുകൾ തമ്മിൽ ആശയവിനിമയം ചെയ്ത് , നിമിഷനേരം കൊണ്ട് തന്നെ അവർ നാല് പേരും വെടിയുണ്ടകൾക്ക് പിടികൊടുക്കാതെ നാലിടത്തേക്ക് മറഞ്ഞു…ഗീതയും മറ്റൊരു വശത്ത് നിന്ന് അവരുടെ കൂടെ ചേർന്നു…
പിന്നീടങ്ങോട്ട് ഡെറിക്കും കൂട്ടരും എതിരാളികളുമായി തോക്കുകൾ കൊണ്ട് കഥ പറഞ്ഞു തുടങ്ങി… തലങ്ങും വിലങ്ങും പൊട്ടിത്തെറിയും പുകയും കുമിഞ്ഞു കൂടിയിരിക്കുകയായിരുന്നു…ക്ലബ്ബിലെ വിലപിടിപ്പുള്ളതും അല്ലാത്തതുമായ പല സാമഗ്രികളും ചിന്നിച്ചിതറി…അപ്പോഴേക്കും ടിയർ ഗ്യാസിന്റെ സാന്നിധ്യം കുറഞ്ഞു വന്നിരുന്നു…രംഗം കുറച്ചൂടെ തെളിഞ്ഞു വന്നു…എങ്കിലും വെടിയുണ്ടകളുടെ ചീറിപ്പായലിന് കുറവുകളൊന്നും വന്നില്ല…
പല ഭാഗത്ത് നിന്നുമുള്ള തുരുതുരാ വെടികളുടെ ശബ്ദം കാതുകളിൽ ആഞ്ഞടിച്ചു…

അപ്പോഴേക്കും സ്റ്റീഫൻ അവരുടെ കണ്മുന്നിൽ നിന്നും മറഞ്ഞിരുന്നു…
അതിനിടയിൽ , ഒരു വശത്ത് അതിഥികളായ വിഐപികളുടെ ജീവനും തേടിയുള്ള ഓട്ടമത്സരവും നടക്കുന്നുണ്ടായിരുന്നു…
ഒരു ഭാഗത്ത് യുദ്ധ സമാനമായ ഏറ്റുമുട്ടൽ നടക്കുമ്പോഴും മറുഭാഗത്ത് മരണപ്പാച്ചിലായിരുന്നു…ലോകത്തിന്റെ പല ഭാഗത്ത് നിന്ന് വന്നിരുന്ന വിഐപികളൊക്കെ മരണം ഭയന്നു കൊണ്ട് പുറത്തേക്കോടി..
ഇന്ത്യയായാലും , അങ്ങ് ട്രമ്പിന്റെ നാടായ അമേരിക്കയായാലും വെടിയുണ്ടകളെ നേരിടാൻ എല്ലാവർക്കും ഭയം തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു ‘ധീരരായ’ ആ വിഐപികൾ…അതിനൊന്നും ശ്രദ്ധ കൊടുക്കാതെ ഡെറിക്കും കൂട്ടരും സ്റ്റീഫന്റെ അനുയായികളുമായി ഏറ്റുമുട്ടി..
വെടിയുണ്ടകളുടെ വീഴ്ചയിൽ അവിടെയുള്ള പല വിളക്കുകളും മറ്റും നിലംപതിച്ചു…സോഫകളും ഗ്ലാസുകളും ചിന്നഭിന്നമായി…

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

12 Comments

  1. Suspense after suspense 😜

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️
      Thank u😄

  2. °~💞അശ്വിൻ💞~°

    🔥🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു 👍👍👍👍👍👍👍👍👍👍👍👍👍

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ തരും ഡിയർ ❤️❤️

  4. ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️👍
    പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റ്‌ ചെയ്യാം ഡിയർ 🥰🥰🥰
      Thank u❤️❤️

  6. കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com