ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016

ഒരു ബാംഗ്ലൂർ വാരാന്ത്യം 4

Author :Santhosh Nair

[ Previous Part ]

 

കഴിഞ്ഞ തവണ നിർത്തിയ ഭാഗം —
ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് “അമ്മേ അഛാ ചേട്ടാ” എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ മുട്ടി.
— തുടർന്ന് വായിക്കുക :

വീണ്ടും ശക്തിയായി വാതിലിൽ അടിച്ചുകൊണ്ടു അവളെ ഞാൻ വിളിച്ചു “ശ്രീ വാതിൽ തുറക്കൂ” പെട്ടെന്ന് വാതിൽ തുറന്നു ഓടിവന്ന അവൾ എന്നെ ഇറുക്കി കെട്ടി പിടിച്ചു. പെട്ടെന്നുണ്ടായ ഷോക്കിൽ ഞാൻ ഇതികർത്യവ്യഥാമൂഢൻ (സ്പെല്ലിങ് ശരിയല്ലേന്ന് നോക്കിയേ) ആയി നിന്നുപോയി. ആദ്യമായാണ് എന്നെ ഒരു യുവതി കെട്ടിപ്പിടിക്കുന്നതു (സത്യം – വിശ്വാസം വരുന്നില്ലേ)? അപരിചിതമായ ഒരു സുഗന്ധം എന്റെ മൂക്കിനു സുഖം നൽകി. അവൾ വിടാതെ ഇറുകിപ്പിടിച്ചിരിക്കുകയാണ്. ബോധക്കേടിൽ നിന്ന് തിരികെ വന്ന ഞാൻ അവളുടെ പിടി (മനസ്സില്ലാ മനസ്സോടെയാണ് കേട്ടോ) വിടുവിച്ചു.

പാവം പേടിച്ചു പോയി, എന്റെ ഒരു വെള്ളമുണ്ടും കറുത്ത ഷർട്ടും ആണ് മാഡം ഇട്ടിരിക്കുന്നത്. ശ്വാസം വലിച്ചുവിടുമ്പോൾ ഉയർന്നുതാഴുന്ന ചില ഭാഗങ്ങൾ ശ്രദ്ധിക്കാതെ ശ്രദ്ധിച്ചു പോയി (സത്യം പറഞ്ഞതാണ് കേട്ടോ – ഞാനുമൊരാണല്ലേ, എനിക്കും ഇല്ലേ വിചാര വികാരങ്ങൾ ഒക്കെ – സ്ഥാനം കൊണ്ട് ഇവൾ എന്റെ മുറപ്പെണ്ണല്ലേ). അവൾ കണ്ണടച്ചാണ്‌ നിൽക്കുന്നത്, ഇന്നലെ രാത്രിയിലെ പോലെ കൈപ്പത്തികൾ ഇറുക്കിപ്പിടിച്ചു പേടിച്ചു നിൽക്കുന്നു. നിറുകയിൽ ചെറുതായി തട്ടി ഞാൻ വിളിച്ചു, “ശ്രീ എന്തുപറ്റി? നീയെന്തിനാണ് പേടിച്ചു കരഞ്ഞത്?” ചുറ്റി നോക്കുമ്പോൾ മേശപ്പുറത്തിരുന്ന പഴയ രണ്ടു പേപ്പർബോക്സുകൾ ആണ് താഴെ വീണത്. കാലിഷൂ പെട്ടികൾ അതാവും അത്രശബ്ദം (കാലിപ്പാത്രങ്ങൾ പോലെ കാലിബോക്സുകളും ഒച്ച വെയ്ക്കും എന്ന ശാസ്ത്ര തത്ത്വവും മനസ്സിലായി).

അവൾ എന്റെ കയ്യില്നിന്നുമുള്ള പിടി വിടാതെതന്നെ കണ്ണ് തുറന്നുകൊണ്ടു പറഞ്ഞു “ഏട്ടാ ഒരു പല്ലി. കുളി കഴിഞ്ഞിറങ്ങുമ്പോൾ അതെന്റെ ഇടതു തോളിൽ വീണു, ഞാൻ പേടിച്ചു പോയി, അറിയാതെ ഇതെല്ലാം തട്ടിയും ഇട്ടു – സോറി ഏട്ടാ”.

“പോട്ടെ സാരം ഇല്ല. സ്ത്രീകളുടെ ഇടതു തോളിൽ പല്ലി വീഴുന്നത് ശുഭ ലക്ഷണമാണ്. ധനലാഭം, കല്യാണം, സ്വത്തു സമ്പാദനം ഒക്കെയാണ് ഫലങ്ങൾ. ദോഷം ഒന്നുമില്ല. എന്തായാലും നീ പെട്ടെന്നല്പം തൈര് കുടിച്ചോളൂ. പല്ലി വീണു ദോഷമുണ്ടായാൽ അല്പം പാലോ തൈരോ കുടിക്കുന്നത് നന്നാണ്. എന്നിട്ടു വായ കഴുകിയിട്ടു ഒരു പതിനാറു പ്രാവശ്യം നമശ്ശിവായ ചൊല്ലിക്കൊളൂ, എല്ലാം നന്നായി വരും” ഞാൻ കുറച്ചു തൈരെടുത്തു അവൾക്കു കുടിക്കാൻ കൊടുത്തിട്ടു താഴെ ഇറങ്ങിപ്പോയി ഉണങ്ങാനിട്ട തുണികളെല്ലാം എടുത്തുകൊണ്ടു വന്നു മടക്കി വെച്ചു.

അവൾ ഉടനെ തന്നെ കുടിച്ചിട്ട് വായ കഴുകി നമശ്ശിവായ ചൊല്ലി. എന്നിട്ടു മുടി ഉയർത്തിക്കെട്ടിയശേഷം അടുക്കളയിലേക്കു വന്നു. “ശ്രീ നാട്ടിൽ ചെല്ലുമ്പോഴേക്കും കല്യാണം ഒക്കെ ആയേക്കും, അതാണ് ലക്ഷണം.”

ഇത് കേട്ടതും അവൾ എന്നെ അമ്പരന്നു നോക്കി, ഒരു വിഷമം നിറഞ്ഞ നോട്ടം.
ഞാൻ “ക്ഷമിക്കണം ശ്രീ ഞാൻ ഒരു തമാശ പറഞ്ഞതാണ്”.
“സാരമില്ല ഏട്ടാ, എനിക്കും കല്യാണത്തിനും തമ്മിൽ രാശിയില്ല. പേടിയാണ് ഓർക്കുമ്പോൾ. അത്തം നക്ഷത്രം മൂന്നാം പാദം, അതിന്റെ ദോഷം എന്റെ അമ്മയെ കൊണ്ടുപോയി. എന്റെ അഞ്ചാം വയസ്സിലാണ് അമ്മ പോയത്. എല്ലാരും അച്ഛനെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചു , പക്ഷെ അച്ഛൻ വഴങ്ങിയില്ല. ഇവിടെ സീനിയർ എഞ്ചിനീയർ ആയി ജോലിചെയ്യുമ്പോഴാണ് (എനിക്ക് പത്തു വയസ്സുണ്ടാകും) അച്ഛന് ഒരു അപകടം പറ്റിയത്. പിന്നെ VRS എടുത്തു ഞങ്ങൾ പാലക്കാട്ടിൽ പോയി. അമ്മയുടെ അമ്മയ്ക്കും അച്ഛനും അമ്മ ഒറ്റ മകൾ ആയിരുന്നു. പിന്നീടെന്നെ നോക്കിയതെല്ലാം അവരാണ്. അച്ഛന് ഭേദമായെങ്കിലും ഒത്തിരി ശാരീരികാദ്ധ്വാനം ചെയ്യാൻ പറ്റാത്ത കണ്ടിഷൻ ആണ്. ഞാൻ 10th ലും +2 വിനും Rank Holder ആയിരുന്നു. പിന്നീട് പാലക്കാടും കോയമ്പത്തൂരിലുമായി BA MA MEd MPhil പഠിച്ചു (English Litt). അമ്മയുടെ വീട്ടുകാർക്ക് നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരായിരുന്നു. അവരുടെ ഒരു അകന്ന ബന്ധുവിന്റെ മകനായി എനിക്ക് കല്യാണം ആലോചിച്ചു, എല്ലാം ഉറപ്പിച്ചതുമാണ്. പക്ഷെ കല്യാണത്തിന് പത്തുനാൾ മുമ്പ് ആ പയ്യൻ മറ്റൊരു പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയി. മറ്റുള്ളവരൊക്കെ എന്നെ അമ്മയെ കൊന്നവൾ എന്നൊക്കെ കളിയാക്കുന്നതിന്റെ കൂടെ ഈ ദുഷ്‌പേര് കൂടി ചേർന്നു. പിന്നിതുവരെ കല്യാണം എന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും തോന്നിയില്ല” കണ്ണീർ തുടച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി.

“പോട്ടെ ശ്രീ, നീ ഒരു നല്ല കുട്ടിയാണ്. നിനക്ക് നല്ല ഒരു ഭർത്താവിനെത്തന്നെ കിട്ടും. ഭഗവാൻ ഒരിക്കലും കൈവിടില്ല. പിന്നെ നിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു, ശിവാജി നഗറിൽ പോയപ്പോൾ എന്റെ ഒരു സുഹൃത്തിനു നിന്റെ ടിക്കറ്റ് കൊടുത്തു. അയാൾ അതുശരിയാക്കിക്കോളും. പിന്നെ ഒരു കാര്യം. നാളെത്തന്നെ നമ്മൾ പാലക്കാടിന് പോകുന്നു. വരുന്നയാഴ്ച ഞാൻ ലീവെടുത്തിട്ടുണ്ട്. എന്റെ കാർ ശരിയായെന്നു സെക്യൂരിറ്റി വിളിച്ചുപറഞ്ഞു. രാവിലെ നാലുമണിക്ക് എണീറ്റ് റെഡി ആയിക്കോണം. രാവിലെ വരാൻ ഒരു ഓട്ടോക്കാരനോട് പറഞ്ഞിട്ടുണ്ട്. ഇവിടുന്നു ഓഫീസിൽ പോയി കാറെടുത്തുകൊണ്ടു ചലോ പാലക്കാട്, എന്റെയമ്മാവനെ കാണാൻ എനിക്കും കൊതിയായി.”

20 Comments

  1. ?????

  2. ❤❤❤

  3. ❤️❤️

  4. ഇന്നാണ് ഈ കഥ വായിക്കാൻ പറ്റിയെ…
    എന്താ പറയുക. ലളിതം സുന്ദരം ശാന്തം…. ???? വളരെ അച്ചടക്കം ഉള്ള ഒരു നായകൻ… ?? ഇത്രയും ഭക്തിയും ജീവിത നിഷ്ടകളും ഒക്കെ ഉള്ള ആൾക്കാരെ പഴയ തലമുറയിലെ കണ്ടിട്ടുള്ളു.. ഇപ്പോ കാണാൻ കിട്ടില്ല.. പല്ലി വീണപ്പോ തൈര് കുടിച്ചിട്ട് വായ് കഴുകി 16 തവണ ohm നമശിവായ ചെല്ലാൻ പറഞ്ഞില്ലേ. അച്ഛമ്മേ ഓർത്തു പെട്ടെന്ന്… എന്റെ അച്ഛമ്മ അങ്ങനെ വലിയ വിശ്വാസം ഒക്കെ ഉള്ള ആളാരുന്നു….
    ഒരു പിന്നേ braketing സൂപ്പർ… ????
    അടുത്ത പാർട്ട്‌ നാളെ ഉണ്ടാവും അല്ലെ…
    ഒത്തിരി സ്നേഹത്തോടെ…
    ബിന്ദു.

    1. Kshamikkuka ee comment kandillaa yirunnu.
      Valare Nandi
      Theerchayaayum

  5. അടിപൊളി♥️♥️

    1. ??❤️❤️

  6. ?❣️❣️❣️

    1. ?????

  7. നന്നായിട്ടുണ്ട്. ആ ബ്രാക്കറ്റിൽ എഴുതുന്ന സംഭവം കൊള്ളാം കേട്ടോ. . അടുത്ത ഭാഗം കാത്തിരിക്കുന്നു❤️

    1. Thanks a lot ❤️❤️❤️

  8. പൊളി സാധനം… ബാക്കികൂടെ പോരട്ടെ..
    ഇതും ഒത്തിരി ഒത്തിരി ഇഷ്ട്ടായി സന്തോഷേ.
    ❤❤❤

    1. ????❤️❤️
      Thx a lot

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤

  10. Sebaash❤️

Comments are closed.