“ഞാനിതുവരെ കല്യാണം കഴിച്ചിട്ടില്ല. ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല”. നാക്കു കടിച്ചുകൊണ്ട് അവൾ “യീ” എന്ന് പറഞ്ഞു – “സോറി ഏട്ടാ – അറിയാതെ ചോദിച്ചതാണ്. ആ പുതിയ സൽവാർ കമ്മീസ് കണ്ടപ്പോൾ ഉണ്ടായ സംശയം ആണ്.”
“സാരമില്ല ശ്രീ, ഇതുവരെ ഇന്ററെസ്റ്റ് തോന്നീട്ടില്ല, അത്രതന്നെ. പിന്നെ ആ സൽവാർ കമ്മീസ് ഒരുപ്രാവശ്യം എനിക്ക് കിട്ടിയ സമ്മാനം ആണ്. ഒരു ഓഫീസ് ഫാൻസി ഡ്രെസ്സ് പ്രോഗ്രാമിന്” ഒരു പൊട്ടിച്ചിരിയുടെ ഞാൻ പറഞ്ഞു. “എന്തായാലും ഇപ്പോൾ ഉപയോഗമായി. ഇത് നീ എടുത്തോളൂ”
“ഇതുവരെ എന്ന് പറഞ്ഞാൽ, ഇനി ഉണ്ടാവുമോ?” ഒരു കള്ളചിരിയുണ്ടോ ആ മുഖത്ത്. ആവോ, എന്റെ സംശയമാകും.
ഇത്ര ജോവിയൽ ആയി ബാംഗ്ലൂരിൽ ഒരു ശനിയാഴ്ച ഉണ്ടായിട്ടില്ല. പെട്ടെന്ന് തന്നെ ചോറ് റെഡിയായി, സാമ്പാർ വഴറ്റിയെടുത്തു, പപ്പടം കാച്ചിയെടുത്ത എണ്ണ കൊണ്ടുതന്നെ പുളിശ്ശേരിയും ക്യാബേജ് തോരനും കടുക് വറുത്തെടുത്തു. അതെല്ലാം കൊണ്ടു പോയി മേശയിൽ വെയ്ക്കുന്ന പണി അവൾക്കുകൊടുത്തു. ചോറും കറികളും കാസറോളിലാക്കി മേശയിൽ അവൾ വൃത്തിയായി വെയ്ക്കുന്ന ഗാപ്പിൽ ഞാൻ റവ കേസരി ഉണ്ടാക്കിയെടുത്തു. നറുനെയ്യ് മൂക്കുന്ന മനം മയക്കുന്ന സുഗന്ധം. അതിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മൂക്കുന്ന നറുമണം. അഞ്ചു മിനിറ്റുകൊണ്ട് കേസരി റെഡി ആയി.
“ഭയങ്കര വിശപ്പ് ഏട്ടാ, വേഗം വാ” അവൾ വിളിച്ചു. ഞാൻ ഭക്ഷണം കുറച്ചേ ഉണ്ടാകാറുള്ളൂ, മിച്ചപ്പെടുത്താറില്ല. അതുകൊണ്ടു തന്നെ തികയുമോ എന്ന് സംശയം തോന്നി. അത്ര പോളിങ്ങായിരുന്നു ഞങ്ങൾ രണ്ടുപേരും നടത്തിയത്. കഷ്ടിച്ച് കുറച്ചുമാത്രമേ എല്ലാ സാധനങ്ങളും മിച്ചം വന്നുള്ളൂ. റവ കേസരി കണ്ടപ്പോൾ അവളുടെ കണ്ണ് മിഴിഞ്ഞു, നിറഞ്ഞു “എന്റെ അമ്മ നിറയെ ഉണ്ടാക്കിത്തരുമായിരുന്നു, താങ്ക്സ് ഏട്ടാ. എന്റെ ഫേവറിറ്റ് ഇത്.”
“ശ്രീക്കു ജോലികിട്ടിയതിനു എന്റെ ട്രീറ്റ് ആണെന്ന് വെച്ചോളൂ. എന്നാണു ജോയിൻ ചെയ്യേണ്ടത്?”
“പൊങ്കൽ കഴിഞ്ഞു മതി ഏട്ടാ”
“ഒരു മാസത്തോളം ഉണ്ട്. ഇന്ന് വൈകിട്ട് തന്നെ നാട്ടിൽ പോണോ? തിങ്കളാഴ്ച എനിക്ക് അവധിയുണ്ട്. ഓഫീസിൽ ഒരു മൈന്റെനൻസ് വർക്ക് നടക്കുന്നു. ശ്രീക്കു തിങ്കളാഴ്ച വൈകിട്ട് പോയാൽ പോരെ? മൊബൈൽ വൈകിട്ട് റിപ്പർ ചെയ്യാൻ നോക്കാം.”
“ശരി ചേട്ടാ. അച്ഛനോട് പറയണം”.
ഉടനെ തന്നെ ഞാൻ അച്ചൂട്ടിയമ്മാവനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഒരു വിസമ്മതവും ഇല്ല.
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ശിവാജി നഗറിൽ പോയി. അവിടെ അറിയാവുന്ന ഒരു കടയിൽ കൊടുത്തു മൊബൈൽ ശരിയാക്കി. എന്തോ ഒരു മൈന്യൂട്ട് പ്രോബ്ലം ആയിരുന്നു. പിന്നെ അവിടുന്ന് കൊമേർഷ്യൽ സ്ട്രീറ്റിൽ പോയി. വെസ്റ്റ് സൈഡ് ഷോ റൂമിൽ പോയി അമ്മാവന് രണ്ടു ഷർട്ട് എടുത്തു. പോത്തീസിൽ നിന്നും ശ്രീക്കു രണ്ടു സാരിയും വാങ്ങി. റെഡി മെയിഡ് ബ്ളവുസും കുറച്ചു ഇന്നേഴ്‌സും അവൾ വാങ്ങി. അവളുടെ ഷോപ്പിംഗ് എല്ലാം പെട്ടെന്നാണ് കേട്ടോ. അഞ്ചു മണിക്കെല്ലാം ഞങ്ങൾ പർച്ചേസ് കഴിഞ്ഞു വെളിയിൽ വന്നു.
നടന്നു തന്നെ ബസ് സ്റ്റാന്റിനടുത്തുള്ള ഉള്ള വീര ആഞ്ജനേയർ ക്ഷേത്രത്തിൽ പോയി. നല്ല തിരക്ക്, ശനിയാഴ്ചയല്ലേ? തൊഴുത്തിട്ടു പ്രസാദം വാങ്ങി ഇറങ്ങുമ്പോൾ എട്ടുമണി യായി.
ഭക്ഷണം കഴിച്ചിട്ട് പോകാമെന്നു പറഞ്ഞപ്പോൾ. വീട്ടിൽ പോയി ദോശ ഉണ്ടാക്കി കഴിക്കാം എന്നാണവളുടെ അഭിപ്രായം. ഞാൻ ഒരു നല്ല കുക്കാണത്രേ. ഉച്ചക്കുണ്ടാക്കി വെച്ച സാമ്പാർ കളയാൻ ഒരു മടി എനിക്കുണ്ടായിരുന്നു (ചെറുപ്പം മുതലേ സാമ്പാർ പ്രിയൻ) ഒരു HAL പുഷ്പക് ബസ് കിട്ടി. ഒമ്പതുമണിക്കെല്ലാം സ്റ്റോപ്പിൽ വന്നു – വേഗം അത്യത്ഭുതം – പോകുന്ന വഴി അയ്യപ്പൻ കുട്ടിയുടെ വീട്ടിലേക്കൊന്നു എത്തിനോക്കി തൊഴുതു, ഞങ്ങൾ രണ്ടാളും.
അഞ്ചു മിനിറ്റോളം നീണ്ട നടപ്പിനിടയിൽ ഞാൻ പലതും ചിന്തിച്ചു, ഞങ്ങളുടെ പല ഇഷ്ടങ്ങളും ഒരു പോലെയാണ്. എന്നെക്കാൾ എട്ടു വയസ്സെങ്കിലും ഇളയ കുട്ടിയാവും ഇവൾ. ഒരുപക്ഷേ കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ? കേരളത്തിലെ കുട്ടികൾ എല്ലാം ഇരുപത്തേഴിനുള്ളിൽ തന്നെ കല്യാണം കഴിച്ചു സെറ്റിൽ ആകാറുണ്ടല്ലോ? താലി ഒന്നും കണ്ടതായി ഓർക്കുന്നില്ല. സീമന്ത രേഖയും കാലിയാണ്? ഇത്രയും അടുത്തെങ്കിൽക്കൂടി പേർസണൽ ചോദ്യങ്ങൾ ഒഴിവാക്കുന്നതാവും നല്ലതെന്നു തോന്നി.
????
???
Santosh bro?. Oru thamaashakk Premam movie le oru dialogue kadameduth parayuvaanu. Thaangalude ezhuth simple aanu but powerful!!!! Best wishes.
Ha ha
Java pole powerful?
Really appreciate the comment ??
Thanks a lot ?☺️
റൊമാൻസ് ഒക്കെ വരട്ടെ.
വളരെ സിമ്പിൾ ആണ് അത് തന്നെയാണ് ഈ കഥയുടെ അടിസ്ഥാനവും ?????
Sure, ellaam “kalanthu sencha” kadhayaavum ???❤️
♥️♥️♥️
Thanks a ton ?
Nannayittund. ❤❤
Thanks a lot ?☺️❤️
Thanks for the complement ??
✨️❤?❤?✨️
Thank you so much ??
Thanks a lot ?☺️❤️
നന്നായിട്ടുണ്ട്.എഴുത്ത് ഒത്തിരി ഇഷ്ടമായി.സ്നേഹത്തോടെ❤️
Valare Nandi,???, really appreciate
I’m your big fan too
Simple and super…
Thank you ❤️ so much
കുറച്ച് പേജ് ഉള്ളുവെങ്കിലും നല്ല interesting ആണ് keep going❤️❤️❤️
Valare nandi
Niraashappeduthaathe nokkaam ????
Aksharathettukal thiruthaanum pattunnilla
Kurakkaan sramichittund
?
Welcome
Varanam varanam Mr Induchoodan ❤️
സന്തോഷേ
നിന്റെ കഥയുടെ പ്രത്യേകത എന്താച്ചാ സിംപ്ലിസിറ്റി ആണ്… ഇത്രയും ദൈവവിചാരവും, ജീവിതനിഷ്ടയും ഒക്കെ ഉള്ള ഒരു ആണിനെ കണ്ടു കിട്ടാൻ പാടാ…35 ആയിട്ടും പെണ്ണുകെട്ടാതിരുന്നത് മുറപ്പെണ്ണ് വരാനും അവളെ വിവാഹം കഴിക്കാനും ഒക്കെ ആയിരിക്കും അല്ലേ. .. 2/3 പാർട്ട് ഇനിയും വന്നാലും കുഴപ്പമില്ല.. ???.
ഒത്തിരി ഇഷ്ടായി
സ്നേഹം മാത്രം
Othiri koodippoyo? ???
Valare nandi.
Such a beautiful n encouraging comment ??
???????????????????
Thanks for the bless’ings ??
Oraayiram lovukalude blessings
Thanks a lot ???
❤️❤️
റബര് ബാൻഡ് ഒരുപാട് വലിച്ചു നീട്ടാന്‍ നില്‍ക്കരുത്.. pottippokum ???
??
???? ithentho special rubber aanu. Pottunnilla.
Enna feeling aa kathakk!
Valichu neettiyalum kozhappallya!! ❤️❤️
Thanks a lot ??☺️