ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1032

Views : 7527

എതിർവശത്തുനിന്നും പെട്ടെന്ന് മറുപടി വന്നില്ല. ഞാൻ ഹലോ എന്ന് പറഞ്ഞു. നേരിയ ഇടർച്ചയോടെ മറുപടി വന്നു. “നീ കുഞ്ഞിക്കുട്ടിയെച്ചിയുടെ മകനാണോ? യശോദക്കുഞ്ഞമ്മ – അപ്പൊ മാംകുട്ടനാണോ നീ? നീ അച്ചൂട്ടിയമ്മാവനെ ഓർക്കുന്നുണ്ടോ?”

ഇപ്പോൾ വിങ്ങിപ്പൊട്ടിയതു ഞാനാണ്. എനിക്കു അഞ്ചുവയസ്സുള്ളപ്പോൾ പോയതാണ്. സ്നേഹനിധിയാണെങ്കിലും നിഷേധിയായിരുന്ന അമ്മാവൻ എന്തോ പ്രശ്നത്തിന് അപ്പൂപ്പനോട് വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി. എഞ്ചിനീയറിംഗ് അവസാന വര്ഷമാണ് പോയതെന്ന് അമ്മ പറഞ്ഞു കേട്ടിരിക്കുന്നു. ഒടുവിലറിഞ്ഞത് നാടുവിട്ടു പാലക്കാട്ടെത്തി അവിടുന്ന് കൂടെ ജോലി ചെയ്തിരുന്ന ഒരു പട്ടത്തിക്കുട്ടിയെ തട്ടിക്കൊണ്ടു നാട് വിട്ടുവെന്നാണ്.”

പാലക്കാടുള്ളപ്പോൾ ഒന്ന് രണ്ടു പ്രാവശ്യം അമ്മയെ വിളിച്ചിരുന്നു. പോയ മുപ്പതു വര്ഷങ്ങളായി ഒരറിവും ഇല്ല. ‘അമ്മ ഇടയ്ക്കിടയ്ക്ക് പറഞ്ഞു കരയും. അങ്ങനെ ആ പേര് മനസ്സിലിരുന്നു പോയിട്ടില്ല. അഞ്ചു മിനുട്ടോളം സംസാരിച്ചു കണ്ണീരും കയ്യുമായി ഞങ്ങൾ നിന്നു.

ശ്രീവിധുവിനു ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ കൊടുത്തു. വിവരങ്ങൾ എല്ലാം അമ്മാവൻ പറഞ്ഞപ്പോൾ അവൾക്കു പിന്നെയും കരച്ചിൽ. എന്ന കൊടുമൈ ശരവണാ മലമ്പുഴ ഡാം കൂടി തുറന്നു വിട്ടപോലെ ആയി. വഴിയേ പോകുന്നവർ നോക്കിക്കൊണ്ടു പോകുന്നു. അവസാനം ഫോൺ കട്ട് ചെയ്തു അവൾ എന്റെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു. മുല്ലമൊട്ടുകൾ നിരന്നപോലെയുള്ള മനോഹരമായ ചിരി. പക്ഷെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.

“സാർ”

“വേണ്ട, എന്റെ അച്ചൂട്ടിയമ്മാവന്റെ മോൾ എന്നെ ഏട്ടൻ എന്ന് വിളിച്ചാൽ മതി. ഇപ്പോൾ നമ്മൾ ബന്ധുക്കളായില്ലേ? എന്നാലും പെണ്ണെ, എന്ത് ധൈര്യത്തിലാ നീ എന്റെ കൂടെ വന്നത്?”

“പോ ഏട്ട), വേറെ വഴി ഒന്നും മുമ്പിൽ ഇല്ലായിരുന്നു. അയ്യപ്പനെ കണ്ടിറങ്ങി ആദ്യം കണ്ടthu ഏട്ടനെയാണ്. എന്ത് പറയണമെന്നോ, എന്ത് ചെയ്യണമെന്നോ ഒന്നും തോന്നിയില്ല, അപ്പോൾ എന്തൊക്കെയോ പറഞ്ഞു. വീട്ടിൽ വന്നപ്പോഴാണ് ഞാൻ എന്തെല്ലാമാണ് എടുത്തുചാടി പറഞ്ഞതെന്ന് ഓർമ്മ വന്നത്. ആകെ ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു. എന്ത് പറയാനാ, ആരവിളിക്കാനാ, എവിടെ പോകാനാ? അഞ്ചു പൈസ പോലും കയ്യിൽ ഇല്ലായിരുന്നു. പിന്നെ ഏട്ടന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി, എനിക്ക് അപകടം ഉണ്ടാകില്ലെന്നും. പിന്നെ എല്ലാം ദൈവേച്ഛ.”

“ശരി പോട്ടെ വിട്, നമുക്ക് സാധനങ്ങൾ മേടിച്ചിട്ടു പോകാം.”

തിടുക്കപ്പെട്ടു ഞങ്ങൾ മാർക്കറ്റിൽ കയറി തക്കാളി ഉറങുളക്കിഴങ് സവാള കോളിഫ്‌ളവർ കാബേജ് മത്തങ്ങാ ചേന അങ്ങനെ കുറച്ചു സാധനങ്ങൾ വാങ്ങി. ഞാൻ എപ്പോഴും കയ്യിൽ ഒരു ബിഗ്‌ഷോപ്പർ വെക്കാറുണ്ട്, (പ്ലാസ്റ്റിക്ബാഗ് ഉപയോഗിക്കാറില്ല – ഗോ ഗ്രീൻ 😂). അവളും ഉത്സാഹത്തോടെ സാധനങ്ങൾ പെറുക്കി എടുക്കാനും ഒക്കെ സഹായിച്ചു. അല്പസ്വല്പം കന്നഡ ഗൊത്തുന്നത് കൊണ്ട് ക്രയവിക്രയങ്ങൾ എളുപ്പമായി. ആള് മിടുക്കിയാണ് കേട്ടോ, ബാർഗൈൻ ഒക്കെ നന്നായി ചെയ്യുന്നുണ്ട്. ഇടയ്ക്കു തിരിഞ്ഞു എന്നെ നോക്കുമ്പോൾ അവളെ നിർന്നിമേഷം നോക്കിനിൽക്കുന്ന എന്നെയാണ് കണ്ടത്. അല്പം നാണം ആ മുഖത്തുണ്ടായിരുന്നുvo എന്തോ? മനസ്സ് ചഞ്ചലപ്പെടുന്നോ? ജയൻ ഒന്നും വരുന്നില്ലല്ലോ ഇപ്പൊ? ഇന്ദിരാനഗറിലെ കൃഷ്‌ണകുട്ടി നായരെ, മരുമകൻ HAL അയ്യപ്പൻ കുട്ടിയുമായിച്ചേർന്നു എനിക്ക് പണി തരുന്നോ? വൈ ദിസ് കൊലവെറീ ഡോയ്‌.

സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോകുമ്പോൾ ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഒന്നും പറയാൻ തോന്നിയില്ല. വീട്ടിൽ ചെന്ന് കയറി. തൂത്തുവാരി വൃത്തിയാക്കി. എല്ലാ ശനിയാഴ്ചയും വീട് തുടച്ചു വൃത്തിയാക്കുന്ന പതിവുണ്ടെനിക്ക് – (എനിക്ക് വയ്യ, നിങ്ങൾക്കൊക്കെ ചിരിവര്ന്നുണ്ടാവും, അല്ലെ?)

അവളും ഹെല്പ് ചെയ്തു. ഉപയോഗിച്ച ഷീറ്റുകൾ എല്ലാം കഴുകി ഇട്ടു. ഒരു മണിക്കൂർ കൊണ്ട് പണിതീർത്തു മേല് കഴുകി പാചകത്തിലേക്കു കടന്നു. ജോലി ചെയ്യുമ്പോൾ സംസാരിക്കുന്ന പതിവില്ല.

ഞാൻ ചോദിച്ചു. “നമുക്കിന്നൊരു സാമ്പാറും പുളിശ്ശേരിയും കാബേജ് തോരനും പപ്പടവും ആക്കാം, എന്തെ?” അവൾ തലയാട്ടി. ഇത്രയോക്കെ എങ്ങനുണ്ടാക്കും എന്ന ചോദ്യം അവളുടെ കണ്ണുകളിൽ. ഒരു റവ കേസരി കൂടെ ഉണ്ടാക്കാം, അവളോട്‌ പറയണ്ട ഇപ്പോൾ, ചിലപ്പോൾ കണ്ണ് വെച്ചാലോ?

കുത്തരി കഴുകി പ്രെഷർ കുക്കറിൽ വെച്ച്. സാമ്പാറിനുള്ള കഷണങ്ങൾ അറിഞ്ഞു – അയ്യോ വെണ്ടക്കയും മുരിങ്ങക്കായും വാങ്ങിയില്ല. കൊഴുപ്പുണ്ടാവില്ലല്ലോ. പോട്ടെ, വഴിയുണ്ട്. അല്പം മല്ലിപൊടിയും ലേശം ചോളമാവും ചേർത്താൽ പ്രശ്നം തീർന്നു. ഇതും അവളോട് പറയേണ്ട. പിന്നെ പണി വരും. എന്റെ ഓരോ വിപ്ലവ ഐഡിയകൾ.

“ശ്രീ എന്ന് വിളിച്ചോട്ടെ?”

“ശരി ചേട്ടാ അമ്മയൊക്കെ അങ്ങനായിരുന്നു വിളിച്ചിരുന്നത്”.

“ഇത്രയും ദൂരെ വന്ന നീ എന്തെ അധികം ഡ്രസ്സ് ഒന്നും കൊണ്ടുവന്നില്ല? അഞ്ഞൂറ് രൂപ കൊണ്ട് നീ എന്ത് ചെയ്യാനായിരുന്നു ഭാവം?”

“രാത്രിതന്നെ പോകാനായിരുന്നതുകൊണ്ടു സ്പെയർ ഡ്രസ്സ് എല്ലാം friendന്റെ കയ്യിൽ കൊടുത്തു വിട്ടു. ഇട്ടിരുന്ന വസ്ത്രവും പിന്നെ ചില അത്യാവശ്യ സാധനങ്ങളുമേ കയ്യിലുണ്ടായിരുനുള്ളു, അത് ഈ ചെറിയ ബാഗിലാക്കി. പണവും മൊബൈലും ലെറ്ററും എല്ലാം ഈ ചെറിയ canvas ബാഗിലാക്കി, അയ്യപ്പനെ കാണിക്കാനാണ് കേട്ടോ” ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.

“ഏട്ടന്റെ ഭാര്യയും കുട്ടികളും നാട്ടിൽ പോയിരിക്കുവാണോ? ഈ സൽവാർ ഏട്ടത്തിയുടേതാവും, ഇല്ലേ?”

Recent Stories

The Author

Santhosh Nair

32 Comments

  1. 💖💖💖💖

    1. 🙏🙏🙏

      1. Santosh bro🙏. Oru thamaashakk Premam movie le oru dialogue kadameduth parayuvaanu. Thaangalude ezhuth simple aanu but powerful!!!! Best wishes.

        1. Ha ha
          Java pole powerful?
          Really appreciate the comment 💕😊
          Thanks a lot 👍☺️

  2. റൊമാൻസ് ഒക്കെ വരട്ടെ.
    വളരെ സിമ്പിൾ ആണ് അത് തന്നെയാണ് ഈ കഥയുടെ അടിസ്ഥാനവും 😍😍😍😍😍

    1. Sure, ellaam “kalanthu sencha” kadhayaavum 😊😊😊❤️

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

    1. Thanks a ton 😊

  4. Nannayittund. ❤❤

    1. Thanks a lot 😊☺️❤️

  5. Thanks for the complement 🥰🥰

  6. തൃശ്ശൂർക്കാരൻ 🖤

    ✨️❤🖤❤🖤✨️

    1. Thank you so much 🥰🥰

    2. Thanks a lot 😊☺️❤️

  7. നന്നായിട്ടുണ്ട്.എഴുത്ത് ഒത്തിരി ഇഷ്ടമായി.സ്നേഹത്തോടെ❤️

    1. Valare Nandi,😌😊🙏, really appreciate
      I’m your big fan too

  8. Simple and super…

    1. Thank you ❤️ so much

  9. ◥ H𝓔ART🅻𝓔SS ◤

    കുറച്ച് പേജ് ഉള്ളുവെങ്കിലും നല്ല interesting ആണ് keep going❤️❤️❤️

    1. Valare nandi
      Niraashappeduthaathe nokkaam 😌😌🙏🙏

  10. Aksharathettukal thiruthaanum pattunnilla
    Kurakkaan sramichittund

  11. ഇന്ദുചൂഡൻ

    🥰

    1. Welcome
      Varanam varanam Mr Induchoodan ❤️

  12. സന്തോഷേ
    നിന്റെ കഥയുടെ പ്രത്യേകത എന്താച്ചാ സിംപ്ലിസിറ്റി ആണ്… ഇത്രയും ദൈവവിചാരവും, ജീവിതനിഷ്ടയും ഒക്കെ ഉള്ള ഒരു ആണിനെ കണ്ടു കിട്ടാൻ പാടാ…35 ആയിട്ടും പെണ്ണുകെട്ടാതിരുന്നത് മുറപ്പെണ്ണ് വരാനും അവളെ വിവാഹം കഴിക്കാനും ഒക്കെ ആയിരിക്കും അല്ലേ. .. 2/3 പാർട്ട്‌ ഇനിയും വന്നാലും കുഴപ്പമില്ല.. 🥰🥰🥰.
    ഒത്തിരി ഇഷ്ടായി
    സ്നേഹം മാത്രം

    1. Othiri koodippoyo? 😊😊😊
      Valare nandi.
      Such a beautiful n encouraging comment 💕💕

  13. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    1. Thanks for the bless’ings 💕🙏

    2. Oraayiram lovukalude blessings
      Thanks a lot 👍😌😀
      ❤️❤️

  14. റബര് ബാൻഡ് ഒരുപാട് വലിച്ചു നീട്ടാന്‍ നില്‍ക്കരുത്.. pottippokum 😁😁😁

    👌👌

    1. 😀😀😀😀 ithentho special rubber aanu. Pottunnilla.

    2. Enna feeling aa kathakk!
      Valichu neettiyalum kozhappallya!! ❤️❤️

      1. Thanks a lot 👍👍☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com