ഒരു ബാംഗ്ലൂർ വാരാന്ത്യം 3
Author :Santhosh Nair
[ Previous Part ]
First of all thanks a lot to everyone. It’s a mix of couple of incidents, experiences and fantasies. (ഈ കഥ നടക്കുന്നത് ഏകദേശം രണ്ടായിരത്തി പത്താമാണ്ടിലാണെന്നു കരുതിക്കോളൂ WhatsApp, etc just introduced in India. If you ref back to history, W/A kinda apps became popular starting 2012-13) –
— കഴിഞ്ഞ തവണ നിർത്തിയ ഭാഗം —
ഒരു പൊട്ടിക്കരച്ചിലോടെ അവൾ അദ്ദേഹത്തിന്റെ കൈകവർന്നു നെറ്റി മുട്ടിച്ചു ഏങ്ങലടി അടക്കാൻ പറ്റുന്നില്ല പാവത്തിന്. ഞാനും അമ്പരന്നു, ആ ചേട്ടനും.
— തുടർന്ന് വായിക്കുക :
അവളുടെ കരച്ചിൽ നിൽക്കാൻ കുറച്ചു സമയം എടുത്തു. നടക്കുനേരെ തിരിഞ്ഞു നിന്ന് പ്രാർത്ഥിച്ചിട്ടു അവൾ അദ്ദേഹത്തിനോട് നന്ദി പറഞ്ഞു. ആ ചേട്ടൻ തുടർന്നു. “ഇന്നലെ വൈകിട്ട് മോൾ കരഞ്ഞുകൊണ്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്താണെന്ന് മനസ്സിലായില്ല. ഇന്നലെ എന്താണ് നടന്നത്? ആ ബാഗിൽ എല്ലാമുണ്ടോ എന്ന് നോക്കിക്കേ.”
“ചേട്ടാ എനിക്ക് whitefield ടെക്നോപാർകിനടുത്തുള്ള ഒരു സ്‌കൂളിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ ഞാൻ മിനിയാന്നു രാവിലെ വന്നതാണ്. ഇന്നലെയും മിനിയാന്നുമായി അത് കഴിഞ്ഞു, ജോലി കിട്ടി. ഇന്നലെ രാത്രി ഞാൻ തിരികെ പോകണമായിരുന്നു. എന്റെ അച്ഛൻ പണ്ട് ഇവിടെ HALൽ ജോലി ചെയ്തിരുന്നു. അമ്മ മരിച്ചതിനു ശേഷം എന്നെ നോക്കാൻ ആരും ഇല്ലാത്തതിനാൽ VRS എടുത്തു നാട്ടിൽ പോയി. എന്റെ ചെറിയ പ്രായത്തിൽ ഒക്കെ ഈ അയ്യപ്പനെ തൊഴാൻ വരുമായിരുന്നു, ആ ഓർമ്മക്കിവിടെ വന്നതാണ്. ഇന്റർവ്യൂ കഴിഞ്ഞു തൊഴുതിട്ടു നാട്ടിൽ പോകാം എന്നു കരുതി. കൂടെ ഉണ്ടായിരുന്ന കുട്ടികൾ ഒക്കെ ഇന്നലെ നേരെത്തന്നെ പോയി. അവരുടെ ട്രെയിൻ നേരത്തെ ആയിരുന്നു. ആ സഞ്ചിയിൽ എന്റെ Appointment ഓർഡർ, മൊബൈൽ ഫോൺ, പണപേഴ്സ്, ട്രെയിൻ ടിക്കറ്റ് ഒക്കെ ഉണ്ട്. ഇന്നലെ വൈകിട്ട് ബസിൽ നിന്നിറങ്ങുമ്പോൾ താഴെവീണു മൊബൈൽ സ്വിച്ച് ഓഫ് ആയിപ്പോയി.”
ബാഗ് ചെക്ക് ചെയ്തുനോക്കിയപ്പോൾ എല്ലാം അതിലുണ്ട്. ആ ചേട്ടനോട് നന്ദി പറഞ്ഞു ഞങ്ങൾ വെളിയിലേക്കു വന്നു ആ വലിയ മരത്തിനടുത്തു (ഇന്നലെ കണ്ട സ്ഥലത്തിനടുത്തു) വന്നപ്പോൾ ഞാൻ തിരിഞ്ഞവളെ നോക്കി അവളുടെ ആ വലിയ കണ്ണുകൾ എന്നോട് നന്ദി പറയുന്നുണ്ടായിരുന്നു, ആയിരക്കണക്കിന് നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുണ്ടോ ആ കണ്ണുകളിൽ? എനിക്ക് തോന്നിയതാവും. ഇനി എന്തായാലും അവൾക്കെന്റെ ഒരു സഹായവും ആവശ്യമില്ലല്ലോ. “സാർ വളരെ നന്ദിയുണ്ട്” അവൾ പറഞ്ഞു “ഇന്നലെ താങ്കളുടെ സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നെങ്കിൽ എന്റെ കാര്യം എന്തായേനെ? ഓർക്കാൻപോലും പറ്റുന്നില്ല. യു ആർ എ ജന്റിൽമാൻ”.
“ശരി വരൂ നമുക്ക് മാർക്കറ്റിൽ നിന്നും അല്പം പച്ചക്കറി വാങ്ങിയിട്ട് പോകാം? നടക്കാമല്ലോ അല്ലെ? ഈ വഴി കടന്നാൽ മാർക്കറ്റ് ആയി” ഉച്ചക്കൽപ്പം ഹെവി ആയിക്കോട്ടെ. ഞാൻ വെജിറ്റേറിയൻ ആണു കേട്ടോ, കുട്ടിക്ക് മറ്റെന്തെങ്കിലും വേണമെങ്കിൽ നമുക്ക് വെളിയിൽ ഏതെങ്കിലും റെസ്റ്റാറ്റാന്റിൽ പോകാം. may be നന്ദിനി ഡൊമലൂർ”.
“ഇല്ല സാർ, ഞാനും വെജി ആണ്. ‘അമ്മ പാലക്കാടു അയ്യർ ആണ്. അവരുടേത് പ്രേമ വിവാഹം ആയിരുന്നു. അച്ഛൻ നായരും. പാവം അച്ഛൻ വിഷമിക്കുന്നുണ്ടാവും.”
“ഓ ഞാനും മറന്നുപോയി. കുട്ടിയുടെ അച്ഛനെ വിളിച്ചു കാര്യങ്ങൾ പറയണ്ടേ? ഇതാ ഫോൺ ചെയ്തു പറയൂ.” വഴിയരികിൽ നിന്നുകൊണ്ട് തന്നെ അവൾ അവളുടെ അച്ഛനെ വിളിച്ചു. അല്പം ഏങ്ങലടിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും പൊട്ടിക്കരച്ചിൽ ഒന്നും ഉണ്ടായില്ല. ഭാഗ്യം. പതിനഞ്ചു മിനിറ്റോളം സംസാരിച്ചതിന് ശേഷം അവൾ “അപ്പാവുക്കു പേശനുമാം” എന്ന് പറഞ്ഞു കൊണ്ട് ഫോൺ എനിക്കുതന്നു.
ഞാൻ സംസാരിച്ചു തുടങ്ങി. “മോനെ ഞാൻ അച്യുതൻ കുട്ടി, ശ്രീവിധുവിന്റെ അച്ഛൻ ആണ്. മോൻ ചെയ്തുതന്ന ഉപകാരങ്ങൾക്കു എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്താണ് മോന്റെ പേര്? നാട്ടിൽ എവിടെനിന്നാണ്? ” ആ ശബ്ദം എവിടെയോ കേട്ടിട്ടുള്ളതുപോലെ. പണ്ടെവിടെയോ കേട്ട് ഹൃദയത്തിൽ പതിഞ്ഞ ശബ്ദം, പെട്ടെന്നൊന്നും പറയാനാവുന്നില്ല. ശ്രീവിധു എന്നാണോ ഇവളുടെ പേര്? ഞാനെന്തൊരു മണ്ടൻ, ഇത്രയും നേരമായി അവളുടെ പേര് പോലും ചോദിച്ചിട്ടില്ല. ആ പേരും അച്യുതൻ എന്നുള്ള ഇദ്ദേഹത്തിന്റെ പേരും എവിടെയോ കേട്ടിട്ടുള്ളതുപോലെ തോന്നി. മനസ്സിലായി, അമ്മുമ്മയുടെ വിളിപ്പേര് വിധു എന്നായിരുന്നു.
“എന്റെ പേര് മാധവൻ കുട്ടി, നാട് കോട്ടയത്തിനടുത്തു പള്ളമാണ്.”
“പള്ളമോ? എന്റെ സ്വന്തം നാടാണല്ലോ? അവിടെ എവിടെയാണ് വീട്?”
“കോലോത്തുവീട്ടിൽ കൃഷ്ണൻകുട്ടി നായരുടെയും യശോദയകുഞ്ഞമ്മയുടെയും മകൻ ആണ് ഞാൻ. അച്ഛനെയും അമ്മയെയും അറിയുമോ?”
????
???
Santosh bro?. Oru thamaashakk Premam movie le oru dialogue kadameduth parayuvaanu. Thaangalude ezhuth simple aanu but powerful!!!! Best wishes.
Ha ha
Java pole powerful?
Really appreciate the comment ??
Thanks a lot ?☺️
റൊമാൻസ് ഒക്കെ വരട്ടെ.
വളരെ സിമ്പിൾ ആണ് അത് തന്നെയാണ് ഈ കഥയുടെ അടിസ്ഥാനവും ?????
Sure, ellaam “kalanthu sencha” kadhayaavum ???❤️
♥️♥️♥️
Thanks a ton ?
Nannayittund. ❤❤
Thanks a lot ?☺️❤️
Thanks for the complement ??
✨️❤?❤?✨️
Thank you so much ??
Thanks a lot ?☺️❤️
നന്നായിട്ടുണ്ട്.എഴുത്ത് ഒത്തിരി ഇഷ്ടമായി.സ്നേഹത്തോടെ❤️
Valare Nandi,???, really appreciate
I’m your big fan too
Simple and super…
Thank you ❤️ so much
കുറച്ച് പേജ് ഉള്ളുവെങ്കിലും നല്ല interesting ആണ് keep going❤️❤️❤️
Valare nandi
Niraashappeduthaathe nokkaam ????
Aksharathettukal thiruthaanum pattunnilla
Kurakkaan sramichittund
?
Welcome
Varanam varanam Mr Induchoodan ❤️
സന്തോഷേ
നിന്റെ കഥയുടെ പ്രത്യേകത എന്താച്ചാ സിംപ്ലിസിറ്റി ആണ്… ഇത്രയും ദൈവവിചാരവും, ജീവിതനിഷ്ടയും ഒക്കെ ഉള്ള ഒരു ആണിനെ കണ്ടു കിട്ടാൻ പാടാ…35 ആയിട്ടും പെണ്ണുകെട്ടാതിരുന്നത് മുറപ്പെണ്ണ് വരാനും അവളെ വിവാഹം കഴിക്കാനും ഒക്കെ ആയിരിക്കും അല്ലേ. .. 2/3 പാർട്ട് ഇനിയും വന്നാലും കുഴപ്പമില്ല.. ???.
ഒത്തിരി ഇഷ്ടായി
സ്നേഹം മാത്രം
Othiri koodippoyo? ???
Valare nandi.
Such a beautiful n encouraging comment ??
???????????????????
Thanks for the bless’ings ??
Oraayiram lovukalude blessings
Thanks a lot ???
❤️❤️
റബര് ബാൻഡ് ഒരുപാട് വലിച്ചു നീട്ടാന്‍ നില്‍ക്കരുത്.. pottippokum ???
??
???? ithentho special rubber aanu. Pottunnilla.
Enna feeling aa kathakk!
Valichu neettiyalum kozhappallya!! ❤️❤️
Thanks a lot ??☺️