ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1011

Views : 7789

ചുറ്റിവന്നു നോക്കുമ്പോൾ അവൾ അണുവിട അനങ്ങിയിട്ടില്ല. കരഞ്ഞുകൊണ്ട് തന്നെ പ്രാർത്ഥിക്കുന്നു. ബ്രഹ്മചാരി സ്വരൂപത്തിലുള്ള അയ്യപ്പനെ ഇങ്ങനെ കരഞ്ഞു ബുദ്ധിമുട്ടിക്കാനോ കുട്ടീ? കാമുകിയായി സ്വയം അവരോധിച്ച മാളികപ്പുറത്തിന്റെ കണ്ണീരിനു പോലും അദ്ദേഹത്തെ ഇളക്കാൻ പറ്റിയിട്ടില്ല, പിന്നാണ് പേരുപോലും അറിയാത്ത നീ. എന്താണ് മനസ്സേ നീ ഇവളെപ്പറ്റിയൊത്തിരി ആലോചിക്കുന്നത്? അടങ്ങൂ അടങ്ങാനല്ലേ പറഞ്ഞത് എന്ന് സൂപ്പർമെഗാസ്റ്റാർ ജയൻസാറിനെപ്പോലെ ഡയലോഗ് പറഞ്ഞു അടക്കി നിർത്തി. ഇവനിന്നെന്തു പറ്റി ഹേ?

അവൾ കണ്ണ് തുറന്നു നോക്കിയത് നേരെ എന്റെ മുഖത്തേക്കായിരുന്നു. പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും കണ്ണിൽക്കണ്ണിൽ നോക്കി, അടുത്ത നിമിഷം തന്നെ നോട്ടവും മാറ്റി. ചേർന്ന് പ്രദക്ഷിണം ചെയ്തു വെളിയിൽ വന്നു. മണ്ഡപത്തിൽ വന്നു തൂണിനടുത്തു നോക്കിയപ്പോൾ ഹതോ ഭാഗ്യം ഹതോ ഭാഗ്യം – കലിയുഗവരദാ കാപ്പ)തിയിട്ടീങ്കോ – ചെരുപ്പ് പോയിട്ടില്ല. ചെരുപ്പിട്ടു ഞങ്ങൾ തിരിഞ്ഞു കൌണ്ടർ താണ്ടി വന്നു.

കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനായ വ്യക്തി ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കുന്നത് കണ്ടു. പെട്ടെന്ന് എണീറ്റ് അവളുടെ അടുത്തേക്ക് വന്നു. കുട്ടി ഇന്നലെ വൈകിട്ട് അമ്പലത്തിൽ വന്നിരുന്നില്ല? “അതെ സാർ” എന്ന് അവൾ പറഞ്ഞു. ഒരു ചെറിയ ക്യാൻവാസ് തുണിസഞ്ചി എടുത്തു കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു “ഇത് മോളുടെതല്ലേ, ഒന്ന് നോക്കിയേ?”

ഒരു പൊട്ടിക്കരച്ചിലോടെ അവൾ അദ്ദേഹത്തിന്റെ കൈകവർന്നു നെറ്റി മുട്ടിച്ചു ഏങ്ങലടി അടക്കാൻ പറ്റുന്നില്ല പാവത്തിന്. ഞാനും അമ്പരന്നു, ആ ചേട്ടനും.

— തത്കാലം ഇവിടെ നിര്ത്തുന്നു. നാളെ ബാക്കി. അടുത്ത ഭാഗം കൊണ്ട് തീർത്തേക്കാം കേട്ടോ

Recent Stories

The Author

Santhosh Nair

31 Comments

  1. വിരസത ഒട്ടും ഇല്ലാതെ വായിച്ചു,നല്ല ശൈലി. തുടര്‍ന്നും എഴുതുക.

    1. Really appreciate the comment 💕😊
      Thanks a lot 👍☺️

  2. 💖💖💖💖💖

    1. Thanks a lot 👍👍☺️

  3. പേരിന് മുന്‍പില്‍ ചേര്‍ക്കുന്ന ‘sri’ or ‘shree’ ഒഴിവാക്കിയാല്‍ നന്നായിരുന്നു…😊😊

    1. Okay, noted 🥰🥰😀😀

  4. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Interesting 💜💜💜…

    1. Nandi Shree Teetotallr

  5. അടിപൊളി ആയിട്ടുണ്ട് വായിക്കാൻ എന്തോ ഒരു പ്രത്യക ഫീൽ നല്ല എഴുത്ത് വായിക്കാൻ നല്ല രസം ഉണ്ട് വായിച്ചു പോകുന്നത് അറിയുന്നില്ല. വേഗം അടുത്ത് പോരട്ടെ❤️❤️

    1. Valare Nandi Sri Mashi
      Innu vaikittu thanne idunnundu

  6. നന്നായിട്ടുണ്ട്. അവൾ ആരാണെന്നും അവളുടെ പ്രശ്നങ്ങൾ എന്താ എന്നും ആരോയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

      1. Udane ariyikkaam.
        Ithavana kondu theerkkanam ennu karuthi. Maamanum marumonum (Krish n Ayyapp) Keri kadha valuthaakki 😊😊

  7. നല്ലതയിട്ടുണ്ട്…
    Page കൂട്ടിയാൽ നന്നായിരുന്നു…
    Just kru suggestion

    1. Thanks Sri Osprey
      തീർച്ചയായും ഫസ്റ്റ് പാർട്ടിനേക്കാളും ഇരട്ടി പേജുകൾ ഇതിലുണ്ട്. അവസാന ഭാഗം ഇതിലും വലുതാകും

  8. കുറച്ചേറെ അക്ഷരതെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ക്ഷമിക്കുക.

  9. സന്തോഷേട്ടാ 😍, നന്നായിട്ടുണ്ട് – ഇതൊരു കഥ മാത്രമാണെന്ന് കരുതുന്നില്ല അത്രയ്ക്കും നന്നായാണ് എഴുതിയിട്ടുള്ളത്

    1. Nandi Nithin kuttee.. kurachu sathyangalum podippum thongalum bhaavanayum ellaam undennu koottikkoloo 🥰

      1. 🤗

        Merry ക്രിസ്മസ് ❣️

        1. Valare nandi, daivam anugrahikkatte

  10. വളരെ വളരെ സന്തോഷം സന്തോഷേ… നല്ല എഴുത്ത്… ചെറുതെങ്കിലും അതി മനോഹരം..
    വേഗം അടുത്ത പാർട്ട്‌ പോരട്ടെ 🥰🥰🥰🥰

    1. Nandi shree George 🤠
      Innu vaikittu thanne idunnundu

      1. ❤❤❤

        1. 🥰💕

  11. Adipoli ayittund bro… Pages inde ennam kootan sremmikkutto…. Pettann theernn pogunnu .. anyway nice starting… Waiting for the next part

    1. Nandi Sri Abhi
      Actually I wanted to conclude with the second part. But angottu theerunnilla. Naalu part aakumennu thonnunnu

  12. കൊള്ളാം..👌

    1. Veendum thaankalkkente nandi Sri Rajeev

  13. nannayittund💓

    1. Nandi shree Mikhael
      Aadya bhaagam vaayichuvo?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com