ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1011

Views : 7789

സമയം പത്തുമണി ആയി. മെയിൻ ലൈറ്റ് ഓഫ് ചെയ്തിട്ട് ഡിം ലൈറ്റ് ഇട്ടു. പലതും പതിരും ഓർത്തുകൊണ്ട് കിടന്നു. ഈ വീട്ടിൽ ആദ്യമായാണ് എന്നെ കൂടാതെ ആരെങ്കിലും വരുന്നത്. ആ യുവതി ആരാണോ? വഴിപിഴച്ചവൾ ആണെന്ന് തോന്നുന്നില്ല. സാധാരണയായി സ്ത്രീകളെ ശ്രദ്ധിക്കാത്ത ഞാനെന്തിന് അവളെ ശ്രദ്ധിച്ചു എന്ന് മനസ്സിലാകുന്നില്ല. രാവിലെ അന്വേഷിക്കാം. ദൈവമേ പേഴ്സ് പണം എല്ലാം ബെഡ്‌റൂമിൽ ആണ്. ശരി മുൻവശത്തെ ഡോറും വെളിയിലെ ഗേറ്റും എല്ലാം പൂട്ടിയിട്ടുണ്ടല്ലോ, അവൾ മോഷ്ടിക്കും എന്നൊന്നും തോന്നുന്നില്ല. എന്തൊക്കെയോ ആലോചിച്ചാലോചിച്ചു ഉറങ്ങിപ്പോയി.

അടുക്കളയിൽ എന്തോ ഏലി ഓടുന്ന പോലെ പാത്രമുരയുന്ന ശബ്ദം കേട്ട് കണ്ണുതുറന്നു നോക്കിയപ്പോൾ നേരം വെളുത്തുവെന്നു മനസ്സിലായി. ഈശ്വരാ ഞാനെന്തിനീ സോഫയിൽ കിടക്കുന്നെ? രാവിലത്തെ ഉറക്കച്ചടവിൽ ഒന്നും ഓർമ്മവന്നില്ല. എനിക്കെപ്പോഴും അങ്ങനാണ്. രാവിലെ ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നാൽ സ്ഥലകാലബോധം വരാൻ കുറച്ചു നിമിഷങ്ങൾ ആകും. അടുക്കളയിൽ ചെന്ന് നിൽക്കുമ്പോൾ എന്റെ ടി-ഷർട്ടും മുണ്ടും ഇട്ട ഒരു പെണ്ണ് നിൽക്കുന്നു.

“ആരാ നീ? ഇവിടെന്തു ചെയ്യുന്നു?”
“ഞാൻ ഞാൻ ഇന്നലെ രാത്രി – എന്നെ കൊണ്ടുവന്നു, ഞാൻ ബെഡ്‌റൂമിൽ കിടന്നു, സാർ” ഏങ്ങലടി തുടങ്ങി.

എന്തോ കൺഫ്യൂഷൻ, ടാപ്പ് തുറന്നു വെള്ളം ഒഴിച്ച് മുഖം കഴുകി. കണ്ണ് നന്നായി കഴുകി. ഇപ്പോൾ കുറേശ്ശേ ഓർമ്മ വന്നു. “ഓ ക്ഷമിക്കണം. മനസ്സിലായി. രാവിലെ ഞെട്ടിയുണർന്നാൽ എനിക്ക് അല്പം സ്ഥലകാലബോധം കുറവാണ്. നന്നായിട്ടുറങ്ങിയോ? അടുക്കളയിൽ എന്താണ് പണി?”

“ഒന്നും വേണ്ടാ, രാവിലെ എണീറ്റ് നോക്കുമ്പോൾ സാർ ഉറങ്ങുവാരുന്നു.ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതി കിച്ചണിലേക്കു വന്നു. പാത്രങ്ങൾ കഴുകിയൊക്കെ വെയ്ക്കാം എന്ന് കരുതി”.

“ഓ ശരി ശരി. പുതിയ ഒരു ടൂത്ബ്രഷ് ആ ഹോൾഡറിലുണ്ട്. പിന്നെ ബെഡ്റൂമിലെ ഷെൽഫിൽ ഒരു ജോഡി ക്രീം കളർ സൽവാർ കമ്മീസ് കാണും. തനിക്കു ചേരുമായിരിക്കും. കുളിച്ചിട്ടു അതിട്ടോളൂ. എനിക്കല്പം പണിയുണ്ട്. ഞാൻ താഴത്തെ ബാത്രൂമിൽ പൊകാം. രാവിലെ ഒന്ന് അമ്പലത്തിൽ പോയാലോ? വരുന്നോ?”
“ശരി സാർ”

“ശരി എന്നാൽ റെഡി ആകൂ. രാവിലെ ചായ കുടിക്കാൻ പാൽ എടുത്തോണ്ട് വരണം” പറഞ്ഞുകൊണ്ട് ഞാൻ തോർത്തും ഒരു മുണ്ടും എടുത്തു കൊണ്ട് വാതിൽ ചാരി താഴേക്കു പോയി. ഗേറ്റിനടുത്തുള്ള മിൽക്ക് ബോക്സിൽ നിന്നും പാൽ പാക്കറ്റ് എടുത്തു പൈപ്പ് വെള്ളത്തിൽ പാക്കറ്റ് കഴുകി സ്റ്റെപ് കയറി വാതിൽക്കൽ വെച്ചു. അകത്തുനിന്നും പൈപ്പ് വെള്ളം ബക്കറ്റിൽ വീഴുന്ന നേരിയ ശബ്ദം കേൾക്കാം. അവൾ കുളിക്കാനുള്ള ഒരുക്കത്തിലൊക്കെ ആവും.

താഴെയുള്ള ബാത്‌റൂമിൽ ഗീസെർ ഇല്ല. അതുകൊണ്ടു കിണറ്റുകരയിൽ പൊയി ഒരു ബക്കറ്റ് വെള്ളം കോരി എടുത്തു. രാവിലെ കിണറുവെള്ളത്തിനു നല്ല ചൂടാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു പല്ലു തേച്ചു കുളിച്ചു, ഉടുത്തിരുന്ന മുണ്ടും ഷർട്ടും കഴുകി ഇട്ടു (കുറെ നല്ല ശീലങ്ങൾ യൂക്കെ എനിക്കുണ്ടെന്നു മനസ്സിലായില്ലേ)? 😅 കുളിച്ചില്ലേലും ചില വസ്ത്രങ്ങൾ പുരപ്പുറത്തു കിടക്കണം എന്ന് പറയും. പക്ഷെ ഞാൻ കുളിച്ചു വസ്ത്രങ്ങൾ എല്ലാം അയയിലിടും.

കുളി എല്ലാം കഴിഞ്ഞു ഞാൻ മുകളിൽ വന്നപ്പോൾ ബെഡ്റൂമിന്റെ വാതിൽ അടഞ്ഞുതന്നെ കിടക്കുന്നു. അവൾ വന്നിട്ടുണ്ടാവില്ല. ഹുക്കിൽ തൂക്കിയിട്ടിരുന്ന ഒരു വെള്ളമുണ്ടുടുത്തു, മറ്റൊന്നെടുത്തു മേൽ പുതച്ചു. എന്നിട്ടു പാൽപ്പാക്കറ് എടുത്തു ഫ്രിഡ്ജിൽ വെച്ചു. സമയം ഏഴര ആകുന്നേയുള്ളു? നന്നായി. വീട് തൂത്തുവാരിയില്ല. ശരി ഇന്ന് വൈകിട്ടാകാം.

ബാത്റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വിളിച്ചു ചോദിച്ചു “കുളിയും ഒക്കെ കഴിഞ്ഞെങ്കിൽ, ഒന്ന് വെളിയിൽ വരുമോ? എനിക്ക് ഡ്രസ്സ് മാറണം”.

Recent Stories

The Author

Santhosh Nair

31 Comments

  1. വിരസത ഒട്ടും ഇല്ലാതെ വായിച്ചു,നല്ല ശൈലി. തുടര്‍ന്നും എഴുതുക.

    1. Really appreciate the comment 💕😊
      Thanks a lot 👍☺️

  2. 💖💖💖💖💖

    1. Thanks a lot 👍👍☺️

  3. പേരിന് മുന്‍പില്‍ ചേര്‍ക്കുന്ന ‘sri’ or ‘shree’ ഒഴിവാക്കിയാല്‍ നന്നായിരുന്നു…😊😊

    1. Okay, noted 🥰🥰😀😀

  4. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Interesting 💜💜💜…

    1. Nandi Shree Teetotallr

  5. അടിപൊളി ആയിട്ടുണ്ട് വായിക്കാൻ എന്തോ ഒരു പ്രത്യക ഫീൽ നല്ല എഴുത്ത് വായിക്കാൻ നല്ല രസം ഉണ്ട് വായിച്ചു പോകുന്നത് അറിയുന്നില്ല. വേഗം അടുത്ത് പോരട്ടെ❤️❤️

    1. Valare Nandi Sri Mashi
      Innu vaikittu thanne idunnundu

  6. നന്നായിട്ടുണ്ട്. അവൾ ആരാണെന്നും അവളുടെ പ്രശ്നങ്ങൾ എന്താ എന്നും ആരോയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

      1. Udane ariyikkaam.
        Ithavana kondu theerkkanam ennu karuthi. Maamanum marumonum (Krish n Ayyapp) Keri kadha valuthaakki 😊😊

  7. നല്ലതയിട്ടുണ്ട്…
    Page കൂട്ടിയാൽ നന്നായിരുന്നു…
    Just kru suggestion

    1. Thanks Sri Osprey
      തീർച്ചയായും ഫസ്റ്റ് പാർട്ടിനേക്കാളും ഇരട്ടി പേജുകൾ ഇതിലുണ്ട്. അവസാന ഭാഗം ഇതിലും വലുതാകും

  8. കുറച്ചേറെ അക്ഷരതെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ക്ഷമിക്കുക.

  9. സന്തോഷേട്ടാ 😍, നന്നായിട്ടുണ്ട് – ഇതൊരു കഥ മാത്രമാണെന്ന് കരുതുന്നില്ല അത്രയ്ക്കും നന്നായാണ് എഴുതിയിട്ടുള്ളത്

    1. Nandi Nithin kuttee.. kurachu sathyangalum podippum thongalum bhaavanayum ellaam undennu koottikkoloo 🥰

      1. 🤗

        Merry ക്രിസ്മസ് ❣️

        1. Valare nandi, daivam anugrahikkatte

  10. വളരെ വളരെ സന്തോഷം സന്തോഷേ… നല്ല എഴുത്ത്… ചെറുതെങ്കിലും അതി മനോഹരം..
    വേഗം അടുത്ത പാർട്ട്‌ പോരട്ടെ 🥰🥰🥰🥰

    1. Nandi shree George 🤠
      Innu vaikittu thanne idunnundu

      1. ❤❤❤

        1. 🥰💕

  11. Adipoli ayittund bro… Pages inde ennam kootan sremmikkutto…. Pettann theernn pogunnu .. anyway nice starting… Waiting for the next part

    1. Nandi Sri Abhi
      Actually I wanted to conclude with the second part. But angottu theerunnilla. Naalu part aakumennu thonnunnu

  12. കൊള്ളാം..👌

    1. Veendum thaankalkkente nandi Sri Rajeev

  13. nannayittund💓

    1. Nandi shree Mikhael
      Aadya bhaagam vaayichuvo?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com