“ശരി സാർ – ഞാൻ ഒരുങ്ങിക്കഴിഞ്ഞു” എന്ന് പറഞ്ഞുകൊണ്ട് അവൾ വെളിയിൽ വന്നു. ഒരു ചെറിയ പുഞ്ചിരി മുഖത്തുണ്ട്. ക്രീം കളർ നന്നായി ചേരുന്നുണ്ട്. ആ സൽവാർ അവൾക്കു യോജിക്കുന്നു. ഒരുനിമിഷം നോക്കിപ്പോയി. ഇന്നലെ കണ്ടതിനേക്കാൾ മുഖത്ത് തെളിച്ചം ഉണ്ട്, നല്ല സുന്ദരിതന്നെയാണ് ആൾ. ഞാനെന്താണ് ഛെ ഇങ്ങനൊക്കെ ചിന്തിക്കുന്നത്? ഇവളാരെന്നു പോലും അറിയില്ല. എന്തായാലും ഇത്ര പെട്ടെന്ന് റെഡിയാകുന്ന പെണ്ണുങ്ങളുമുണ്ടോ? കൂട്ടുകാർ അവരുടെ ഭാര്യമാരെപ്പറ്റി പറയുന്നത് കേട്ടാൽ കല്യാണം കഴിക്കാൻ തോന്നുകയേ ഇല്ല.
“ഇവിടിരിക്കൂ, ഇപ്പോൾ വരാം”. പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് പോയി, വാതിൽ അടച്ചു. നോക്കുമ്പോൾ അവൾ ഇട്ടിരുന്ന ഷർട്ടും മുണ്ടും ഇന്നലത്തെ സാരിയും ബ്ലൗസും ഒക്കെ അവൾ കഴുകി ബക്കറ്റിൽ വെച്ചിട്ടുണ്ട്. അതെടുത്തു വാതിലിനു വെളിയിൽ വെച്ചിട്ടു താഴത്തെ അയയിൽ ഇട്ടിട്ടു വരാൻ അവളോട് പറഞ്ഞു.
എന്റെ മുറിയിൽ ഒരു അപരിചിതമായ എന്നാൽ മനസ്സിന് സുഖം തരുന്ന പുതിയ ഗന്ധം. തനിക്കപരിചിതമായ സ്ത്രീയുടെ ഗന്ധം. മനസ്സിനിങ്ങനെ ചഞ്ചലിപ്പുണ്ടാകാറില്ലല്ലോ, ഛെ ചുമ്മാതിരിടാ മനസ്സേ എന്ന് വഴക്കു പറഞ്ഞു ഒരുതരത്തിൽ അടക്കി നിർത്തി. പെട്ടെന്ന് ഡ്രസ്സ് ചെയ്തു വെളിയിൽ വന്നു. വാരാന്ത്യങ്ങളിൽ മുണ്ടുടുക്കാനാണിഷ്ടം. ഹാഫ് സ്ലീവ് കുർത്തകളോട് ഒത്തിരി ഇഷ്ടം. ശനിയാഴ്ചകളിൽ ക്ഷേത്രദർശനം മുടക്കാറില്ല, അത് ജീവിതത്തിന്റെ ഭാഗമാണ്.
കാറില്ലാത്തിന്റെ കഷ്ടം ഇപ്പോൾ മനസ്സിലായി. നടന്നു ബസ് സ്റ്റോപ്പിൽ വന്നു ഒരു ഓട്ടോ പിടിച്ചു. ഇന്ദിരാനഗറിലെ ദീനബന്ധു ദേവസ്ഥാനത്തേക്കു പോകാൻ പറഞ്ഞു. അവളെ ഇരുത്തിയിട്ടു ഞാനും ഇരുന്നു. അവളങ്ങേ അറ്റത്തും ഞാനിങ്ങേ അറ്റത്തും ഇരിക്കുന്നത് കണ്ടപ്പോൾ ഓട്ടോക്കാരൻ അല്പം ശ്രദ്ധിക്കാതിരുന്നില്ല. പത്തു മിനിറ്റുകൾക്കുള്ളിൽ ക്ഷേത്രത്തിൽ എത്തി. എനിക്ക് ഇവിടുത്തെ കാളിയ മർദ്ദന വേണുഗോപാലനെ വളരെ ഇഷ്ടം ആണ്. വിഗ്രഹത്തിന്റെ വലതുവശത്തായി ഇരുന്നാൽ ഒരു പ്രത്യേക കള്ളച്ചിരി വളരെ വ്യക്തമായി കാണാം. ഇരുന്നു, കുറച്ചു നാമങ്ങൾ ചൊല്ലി കുറച്ചുനേരം കൃഷ്ണനോട് സംസാരിച്ചുകൊണ്ടിരുന്നു. അതൊക്കെയാണ് കോച്ചിലെ മുതലുള്ള ശീലങ്ങൾ. ആരു വെറുത്താലും വെറുക്കാത്ത കൃഷ്ണൻ, അതൊക്കെ ഒരു ഫീലിങ്ങാണ് സുഹൃത്തുക്കളെ – ലോകം മറന്നു പോകും. പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഇടതുവശത്തു അല്പം പുറകിലായി അവൾ. കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്നുണ്ട്. കണ്ണിൽ എങ്ങനാണോ ഇത്രയും കണ്ണീർ സ്റ്റോക്ക്? വല്ല ഇടുക്കി ഡാമും അതിനകത്തുണ്ടോ?
അവളെ ഡിസ്റ്റർബ് ചെയ്യാതെ ഇറങ്ങി അടിപ്രദക്ഷിണം തുടങ്ങി. ഒരു അടി പ്രദക്ഷിണം, നാല് സാധാരണ പ്രദക്ഷിണം ഇതൊക്കെ ആണ് എന്റെ പതിവ്.ക്ഷേത്രത്തിൽ അത്ര തിരക്കൊന്നും ഇല്ല. ഒരു റൌണ്ട് അടിപ്രദക്ഷിണം ചെയ്തു നാമം ജപിച്ചു സാധാരണ പ്രദക്ഷിണങ്ങളും കഴിഞ്ഞു വരാൻ അഞ്ചു മിനുട്ടിൽ കൂടുതലാവും. എല്ലാം കഴിഞ്ഞു കണ്ണുതുറന്നു നോക്കുമ്പോൾ എന്നെ ആശ്വാസപൂർവം നോക്കികൊണ്ട് അവൾ നിൽക്കുന്നു. പേടിച്ചു പോയി എന്നുള്ള ഭാവം ആ കണ്ണുകളിൽ ഞാൻ കണ്ടു. ഈ പെണ്ണിനെന്നെ ഒത്തിരി വിശ്വാസം ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു. മനസ്സിൽ എന്തോ ഒരു ആർദ്രത തോന്നി. പിന്നേം മനസ്സിനെ വഴക്കു പറഞ്ഞു നിർത്തി. ഞങ്ങൾ അടുത്തുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു, മൗനമായി.
വെള്ള വസ്ത്രം ധരിച്ചു വെള്ള അംഗവസ്ത്രവും ധരിച്ച പൂജാരി കയ്യിൽ ഒരു പാത്രവുമായി വന്നു. തൊക്കിലയിൽ അവലും മറ്റൊരു സ്വീറ്റും എല്ലാർക്കും കൊടുത്തു. ഞങ്ങൾക്കും കിട്ടി. അല്പമേ ഉള്ളെങ്കിലും പ്രസാദത്തിന്റെ രുചിയാണ് രുചി. “എന്തോ താങ്കൾ വന്നത് ഭഗവാനിഷ്ടപ്പെട്ടെന്നു തോന്നുന്നു. ആദ്യമായാണ് അവൽ കിട്ടുന്നത്”. അവൾ പിശുക്കിയ ഒരു ചിരി ചിരിച്ചു, എന്തായാലും മുഖത്തെ സങ്കടം ഒന്ന് കുറഞ്ഞിട്ടുണ്ട്.
അടുത്തുള്ള അടിപ്പമ്പിൽ നിന്നും വെള്ളം എടുത്തു കൈ കഴുകി. “വിശക്കുന്നില്ലേ, നമുക്ക് എന്തെങ്കിലും കഴിക്കാം”. അടുത്തുള്ള സാഗർ ഭക്ഷണ ശാലയിൽ കയറി. ഇഡലിയും കാപ്പിയും കഴിച്ചു. പണം കൊടുത്തു ഞങ്ങൾ ഇറങ്ങി, അടുത്ത ഓട്ടോ പിടിച്ചു HAL ബസ്റ്റോപ്പിൽ ഇറങ്ങി. അവൾ പറഞ്ഞു “സാർ, അയ്യപ്പൻറെ അമ്പലത്തിൽ ഒന്ന് പോയിട്ട് പോകാമോ?”
“ഓക്കേ” ഞങ്ങൾ രണ്ടുപേരും അങ്ങോട്ടേക്ക് പോയി. ഇവിടെ എനിക്ക് മൂന്നുപ്രാവശ്യം ചെരുപ്പ് നഷ്ടപ്പെട്ടതാണ്. അതുകൊണ്ടു ചെരിപ്പിടാതെയേ വരാറുള്ളൂ. ശരി ഇന്ന് കളഞ്ഞു പോയാൽ പോകട്ടെ എന്ന് കരുതി മണ്ഡപത്തൂണിന്റെ അടുത്ത് അവളുടെ ചെരുപ്പിനരികിൽ തന്നെ എന്റെ ചെരുപ്പും ഇട്ടു. പോണാൽ പോകട്ടും പോടാ എന്ന് മനസ്സിൽ ഒരു പാട്ടും പാടി. ഹല്ല പിന്നെ, പോയിട്ട് പാടുന്നതിലും ഭേദമല്ലേ പോകുന്നതിനു മുമ്പ് പാടുന്നത്?.
അകത്തുപോയി തൊഴുതു പ്രാർത്ഥിച്ചു. അവൾ എന്തോ കാര്യമായി പ്രാർത്ഥിക്കുന്നതുപോലെ തോന്നി. കണ്ണുകൾ നിറച്ചുകൊണ്ട് – ഇന്ന് കേരളത്തിൽ പ്രളയം ഉണ്ടായാൽ ഇതിനു കാരണം ഇവൾ തന്നെ, മനസ്സിലോർത്തുകൊണ്ട് ഞാനും തൊഴുതു, പ്രദക്ഷിണത്തിനൊരുങ്ങി.
വിരസത ഒട്ടും ഇല്ലാതെ വായിച്ചു,നല്ല ശൈലി. തുടര്‍ന്നും എഴുതുക.
Really appreciate the comment ??
Thanks a lot ?☺️
?????
Thanks a lot ??☺️
പേരിന് മുന്‍പില്‍ ചേര്‍ക്കുന്ന ‘sri’ or ‘shree’ ഒഴിവാക്കിയാല്‍ നന്നായിരുന്നു…??
Okay, noted ????
Interesting ???…
Nandi Shree Teetotallr
അടിപൊളി ആയിട്ടുണ്ട് വായിക്കാൻ എന്തോ ഒരു പ്രത്യക ഫീൽ നല്ല എഴുത്ത് വായിക്കാൻ നല്ല രസം ഉണ്ട് വായിച്ചു പോകുന്നത് അറിയുന്നില്ല. വേഗം അടുത്ത് പോരട്ടെ❤️❤️
Valare Nandi Sri Mashi
Innu vaikittu thanne idunnundu
നന്നായിട്ടുണ്ട്. അവൾ ആരാണെന്നും അവളുടെ പ്രശ്നങ്ങൾ എന്താ എന്നും ആരോയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
അറിയാൻ*
Udane ariyikkaam.
Ithavana kondu theerkkanam ennu karuthi. Maamanum marumonum (Krish n Ayyapp) Keri kadha valuthaakki ??
നല്ലതയിട്ടുണ്ട്…
Page കൂട്ടിയാൽ നന്നായിരുന്നു…
Just kru suggestion
Thanks Sri Osprey
തീർച്ചയായും ഫസ്റ്റ് പാർട്ടിനേക്കാളും ഇരട്ടി പേജുകൾ ഇതിലുണ്ട്. അവസാന ഭാഗം ഇതിലും വലുതാകും
കുറച്ചേറെ അക്ഷരതെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ക്ഷമിക്കുക.
സന്തോഷേട്ടാ ?, നന്നായിട്ടുണ്ട് – ഇതൊരു കഥ മാത്രമാണെന്ന് കരുതുന്നില്ല അത്രയ്ക്കും നന്നായാണ് എഴുതിയിട്ടുള്ളത്
Nandi Nithin kuttee.. kurachu sathyangalum podippum thongalum bhaavanayum ellaam undennu koottikkoloo ?
?
Merry ക്രിസ്മസ് ❣️
Valare nandi, daivam anugrahikkatte
വളരെ വളരെ സന്തോഷം സന്തോഷേ… നല്ല എഴുത്ത്… ചെറുതെങ്കിലും അതി മനോഹരം..
വേഗം അടുത്ത പാർട്ട് പോരട്ടെ ????
Nandi shree George ?
Innu vaikittu thanne idunnundu
❤❤❤
??
?
Adipoli ayittund bro… Pages inde ennam kootan sremmikkutto…. Pettann theernn pogunnu .. anyway nice starting… Waiting for the next part
Nandi Sri Abhi
Actually I wanted to conclude with the second part. But angottu theerunnilla. Naalu part aakumennu thonnunnu
കൊള്ളാം..?
Veendum thaankalkkente nandi Sri Rajeev
nannayittund?
Nandi shree Mikhael
Aadya bhaagam vaayichuvo?