ഒരു ബാംഗ്ലൂർ വാരാന്ത്യം 2 [Santhosh Nair] 1011

ഒരു ബാംഗ്ലൂർ വാരാന്ത്യം 2

Author :Santhosh Nair

[ Previous Part ]

 

രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി.

——-
“ഇനി നമുക്ക് കിടക്കാം” – കട്ടിലിനടുത്തേക്കു നീങ്ങി ഷീറ്റ് വിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു, ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കാതെ, കാൽ നഖങ്ങളിലേക്കു നോക്കിക്കൊണ്ടു അവൾ നിന്നു. ആ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ബെഡ് ഷീറ്റ് വിരിച്ചു ആ കയ്യിൽ പിടിച്ചു ഞാൻ അവളെ കട്ടിലിനടുത്തേക്കു നീക്കി നിർത്തി.

തുടർന്ന് വായിക്കൂ —
——

അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും, അടക്കിയ ഏങ്ങലടിയും ഇറുകിയ കൈപ്പത്തികളും എന്നിൽ ചിരിയുണർത്തി. മനസ്സിൽ കഷ്ടം തോന്നി, എന്നാലും ആ സാഡിസം അങ്ങോട്ട് അനുവദിക്കുന്നില്ല. ചെറിയ തണുപ്പുള്ളതിനാൽ, കട്ടിലിനടിയിലുള്ള ഷെൽഫിൽ നിന്നും ഒരു കമ്പിളി കൂടിഎടുത്തു.

ഭിത്തിയോട് ചേർത്തിട്ട കട്ടിലിന്റെ വലതുഭാഗത്തായി അവളെ പിടിച്ചിരുത്തിയപ്പോൾ നേരിയ എതിർപ്പ് മനസ്സിലായി. ചിരിയടക്കാൻ കഴിയുന്നില്ലെങ്കിലും ഞാൻ കൃത്രിമ ഗൗരവം നടിച്ചു. “ശരി,കട്ടിലിൽ കയറി കിടന്നോളൂ, അല്പം നീങ്ങി കിടക്കു”

അവൾ കട്ടിലിൽ കയറിക്കിടന്നു. അല്പം നീങ്ങിക്കിടന്നു. അല്പം കുനിഞ്ഞു നിന്നുകൊണ്ടു ഞാൻ ഒരു ബെഡ്ഷീറ്റും മുകളിൽ നേരത്തെ എടുത്ത കമ്പിളിയും കൊണ്ട് അവളെ നന്നായി കവർ ചെയ്തു. അവളുടെ വലതുഭാഗത്തു ഒരു തലയിണ കൂടി വെച്ചു. ഭിത്തിയോട് ചേർന്നിരുന്ന ഭാഗത്തു വെച്ചിരുന്ന കമ്പിളിയും തലയിണയും ബെഡ്ഷീറ്റും വലിച്ചെടുത്തിട്ടു അവളോട് പറഞ്ഞു “ഗുഡ് നൈറ്റ്, നന്നായി ഉറങ്ങിക്കോണം. താങ്കൾ പേടിക്കേണ്ട. കുടിക്കാനുള്ള ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്. ലൈറ്റ് ഓഫ് ചെയ്യേണ്ട, വാതിൽ കുറ്റി ഇടേണ്ട, ഞാൻ ച)രിയിട്ടേക്കാം. നമുക്ക് നാളെ സംസാരിക്കാം”.

അന്തിച്ചു നോക്കികിടക്കുന്ന അവളെ നോക്കിക്കൊണ്ടു ഗൗരവം വിടാതെ വാതിൽ ചാരി എന്നിട്ടു പറഞ്ഞു “പെണ്ണേ ഒരവിവേകവും കാണിക്കല്ലേ, ഞാൻ ഒരു പാവം ആണ് കേട്ടോ – പേടിക്കേണ്ട” ഞാൻ ഹാളിൽ വന്നു സോഫയിൽ കമ്പിളി വിരിച്ചു കിടന്നു. വൈകിട്ട് തോന്നിയ ക്ഷീണം ഇപ്പോൾ ഇല്ല, ഉറക്കം വരുന്നുമില്ല. ടീവീ ഓൺ ചെയ്തു നോക്കി. ഏതോ പാട്ടുസീൻ ഓടുന്നു. ഓഫ് ചെയ്തിട്ട് വന്നു കിടന്നു.

31 Comments

  1. വിരസത ഒട്ടും ഇല്ലാതെ വായിച്ചു,നല്ല ശൈലി. തുടര്‍ന്നും എഴുതുക.

    1. Really appreciate the comment ??
      Thanks a lot ?☺️

  2. ?????

    1. Thanks a lot ??☺️

  3. പേരിന് മുന്‍പില്‍ ചേര്‍ക്കുന്ന ‘sri’ or ‘shree’ ഒഴിവാക്കിയാല്‍ നന്നായിരുന്നു…??

    1. Okay, noted ????

  4. Interesting ???…

    1. Nandi Shree Teetotallr

  5. അടിപൊളി ആയിട്ടുണ്ട് വായിക്കാൻ എന്തോ ഒരു പ്രത്യക ഫീൽ നല്ല എഴുത്ത് വായിക്കാൻ നല്ല രസം ഉണ്ട് വായിച്ചു പോകുന്നത് അറിയുന്നില്ല. വേഗം അടുത്ത് പോരട്ടെ❤️❤️

    1. Valare Nandi Sri Mashi
      Innu vaikittu thanne idunnundu

  6. നന്നായിട്ടുണ്ട്. അവൾ ആരാണെന്നും അവളുടെ പ്രശ്നങ്ങൾ എന്താ എന്നും ആരോയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

      1. Udane ariyikkaam.
        Ithavana kondu theerkkanam ennu karuthi. Maamanum marumonum (Krish n Ayyapp) Keri kadha valuthaakki ??

  7. നല്ലതയിട്ടുണ്ട്…
    Page കൂട്ടിയാൽ നന്നായിരുന്നു…
    Just kru suggestion

    1. Thanks Sri Osprey
      തീർച്ചയായും ഫസ്റ്റ് പാർട്ടിനേക്കാളും ഇരട്ടി പേജുകൾ ഇതിലുണ്ട്. അവസാന ഭാഗം ഇതിലും വലുതാകും

  8. കുറച്ചേറെ അക്ഷരതെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ക്ഷമിക്കുക.

  9. സന്തോഷേട്ടാ ?, നന്നായിട്ടുണ്ട് – ഇതൊരു കഥ മാത്രമാണെന്ന് കരുതുന്നില്ല അത്രയ്ക്കും നന്നായാണ് എഴുതിയിട്ടുള്ളത്

    1. Nandi Nithin kuttee.. kurachu sathyangalum podippum thongalum bhaavanayum ellaam undennu koottikkoloo ?

      1. ?

        Merry ക്രിസ്മസ് ❣️

        1. Valare nandi, daivam anugrahikkatte

  10. വളരെ വളരെ സന്തോഷം സന്തോഷേ… നല്ല എഴുത്ത്… ചെറുതെങ്കിലും അതി മനോഹരം..
    വേഗം അടുത്ത പാർട്ട്‌ പോരട്ടെ ????

    1. Nandi shree George ?
      Innu vaikittu thanne idunnundu

      1. ❤❤❤

  11. Adipoli ayittund bro… Pages inde ennam kootan sremmikkutto…. Pettann theernn pogunnu .. anyway nice starting… Waiting for the next part

    1. Nandi Sri Abhi
      Actually I wanted to conclude with the second part. But angottu theerunnilla. Naalu part aakumennu thonnunnu

  12. കൊള്ളാം..?

    1. Veendum thaankalkkente nandi Sri Rajeev

  13. nannayittund?

    1. Nandi shree Mikhael
      Aadya bhaagam vaayichuvo?

Comments are closed.