നാലുമണിക്കു ബെല്‍ അടിച്ചു.
എന്റെ കാലുകള്‍ക്ക് ബലക്കുറവ് നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല…
ഓര്‍മയില്‍ അഛന്റെ ചൂരല്‍ വടി ..
അമ്മ പൂമുഖവാതിലില്‍ തന്നെയുണ്ടായിരുന്നു.
അമ്മയുടെ മുഖത്ത് ഒരു കുസ്രുതി ഓടികളിക്കുന്നുവോ..
കൈകാല്‍ കഴുകി അമ്മ കാപ്പി എടുത്ത് വച്ചു…
മോനെ……?
എന്താ അമ്മേ,
ഞാന്‍ അമ്മയെ നോക്കി.
നിനക്കിപ്പോഴേ കല്ല്യാണം വേണമോ?
ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അമ്മേ ഒരു പൊട്ടികരച്ചിലില്‍ അമ്മയുടെ ദേഹത്തേക്കു വീണു,
അമ്മയുടെ കൈകള്‍ സാവധാനം എന്റെ മുടിയിഴകളിലൂടെ തലോടി.സ്നേഹത്തിന്റെ സുരക്ഷയുടെ വലയത്തില്‍ ഞാന്‍ അമര്‍ന്നിരുന്നു.
ലാപിന്റെ സ്‌ക്രീനിൽ ഫേസ്‌ബുക്കിലെ അവളുടെ പ്രോഫൈല്‍ തെളിഞ്ഞു വന്നു.
അതിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല പകരം ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ ദേവിയുടെ ചിത്രമായിരുന്നു,
അതിലെ കവർ ഫോട്ടോയിൽ ചില വരികളിൽ കണ്ടത് ഇങ്ങനെയായിരുന്നു.
ഞാന്‍ നടന്ന വഴിത്താരകളില്‍ തണലു തേടി അലഞ്ഞു…
വന്നതോ ഈ പൂമരത്തണലില്‍.
ഫ്രെന്‍ഡ് റിക്വസ്റ്റ് കൊടുത്തു.
മെസഞ്ചറിൽ ഇങ്ങനെ എഴുതി…
ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ..
വര്‍ഷങ്ങളുടെ മാറ്റത്തില്‍ ഓര്‍മയുണ്ടാകുമോ എന്നെ.
പേരെങ്കിലും ഓര്‍ക്കാതിരിക്കുമോ?
മെയില്‍ തുറക്കുമ്പോള്‍ തന്നെ അപര്‍ണയുടെ മറുപടി വന്നതായുള്ള നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു.
മെസഞ്ചറിൽ മറുപടിയായി അവള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഓര്‍മകള്‍ മരിക്കുന്നില്ല…
ജീവിച്ചു തന്നെയിരിക്കും…
എന്റെ വാട്സാപ്പ് നമ്പർ ഇതാണ്
വാട്സാപ്പിൽ ഞങ്ങള്‍ മറ്റൊരു കുട്ടിക്കാലം സൃഷ്ടിച്ചു.
ഇപ്പോള്‍ അവള്‍ ഇംഗ്ലണ്ടില്‍ പ്രൊഫസറാണ്. വിവാഹവും കഴിഞ്ഞിട്ടില്ല.
അമ്മയുടെ ചോദ്യം മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നതുകൊണ്ട് മറ്റൊരു പ്രണയാഭ്യർത്ഥന നടത്തുവാനും കഴിയുന്നില്ല.
ഓഫീസിലെ തിരക്കു പിടിച്ച് ദിനത്തില്‍ അവളുടെ ഫോണ്‍ വരുന്നത്.
സുദീ എന്നാ നാട്ടിലേക്ക്?
ഓണത്തിനു പോകും….
താനോ…?
ഞാനും ഉണ്ടാകും അപ്പോള്‍.
കഥകൾ. കോം ഒരു കേരളാ മീറ്റ് നടത്തുന്നു അതിൽ വരുമോ….?
എന്തിനാ..?
ഓര്‍മയുടെ കുട്ടിക്കാലം ചികയാമല്ലോ
പിന്നെ….
പിന്നെ?
ഒന്നു കാണുകയും ആവാം.
വരാം ശബ്ദം പതറിയോ….
താങ്ക്യൂ…
അവളുടെ ശബ്ദം കൂടുതല്‍ മധുരിമയുള്ളതായി മാറി.
തൃശ്ശൂർ കേരള സാഹിത്യ അക്കാദമി, ചങ്ങമ്പുഴ ഹാളിൽ വച്ചാണ് കഥകൾ. കോമിന്റെ
കേരളാ മീറ്റ് നടത്തപ്പെടുന്നത് .
പേരുകൊണ്ടു പരിചിതമായ സുഹ്രുത്തുക്കള്‍ എല്ലാവരും വന്നു കൊണ്ടിരിക്കുന്നു.
ഞാൻ സാഹിത്യ അക്കാദമിയുടെ ഗേറ്റ് കടന്ന് വിശാലമായ ഉള്ളിലേക്ക് കടന്നു.
//ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
:?? nicely portrayed
//അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…
:Simply outstanding.
‘ആയിരത്തൊന്നു രാവുകളിലെ നായകൻ’ ന്താ പറയാ.. വായിച്ചപ്പോൾ പ്രത്യേക ഫീൽ.
പിന്നെ ഇവിടെയുള്ളവരെ അറിയാൻ പറ്റി.
.:)
ചെറുകഥ നന്നായിട്ടുണ്ട്…meet up inu വരുമ്പോള്‍ sujeesh ചൂടുവെള്ളം ready ആക്കി കൊണ്ടുവരും താങ്കൾക്ക്, എന്നെ ozhivakkuyathinu പകരമായി.
???
???