ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
വായനയില്‍ ആയിരുന്നു എന്നും താല്പര്യം ഇളയ അമ്മാവന്‍ ഒരു ബുദ്ദിജീവി ആയിരുന്നു.
വീട്ടില്‍ എമ്പാടും പുസ്തകങ്ങള്‍.അമ്മാവന്റെ പ്രോത്സാഹനം അങ്ങനെ വായന നിത്യ സംഭവമായി.
മാതൃഭൂമിയും,കലാകൗമുദിയും ആയിരുന്നു എന്റെ ഇഷ്ട് വീക്കിലികള്‍.അര്‍ഥങ്ങള്‍ അറിയാത്തത് അമ്മാവന്‍ പറഞ്ഞു തരും.
കലാകൗമുദിയിലെ ഒരു ചെറുകഥ വായിച്ചാണ്
ഒരു പ്രേമലേഖനം എഴുതാന്‍ തുനിഞ്ഞത് .
പല പുസ്തകത്തിലെ വരികള്‍ കൂട്ടി ചേര്‍ത്ത് ഞാനുമെഴുതി ഒരു പ്രേമ ലേഖനം.
അവളറിയാതെ അവളുടെ ബുക്കില്‍ ഞാനത് വച്ചു.
പിന്നീടുള്ള ദിനങ്ങളില്‍ എന്റെ മനസ്സ് പെരുമ്പറകൊട്ടുകയായിരുന്നു.മൂന്നാമത്തെ ദിനം അവളുടെ മുഖത്ത് നാണത്താല്‍ കുതിര്‍ന്ന പുഞ്ചിരി.
അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…
ഇഗ്ലീഷ് ടീച്ചറിന്റ ക്ലാസ് നടക്കുമ്പോള്‍ ആണ് പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്കു വിളിപ്പിച്ചത്.
എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഓഫീസില്‍ എത്തി.
സ്കൂളിലെ മിക്ക ടീച്ഛറുമാരുണ്ടവിടെ,
ഹെഡ് മിസ്ട്രസ്സിന്റെ കൈവശം ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത്.
സുദീപ് നീ എഴുതിയതാണോ ഈ കത്ത്?
എന്റെ വടിവൊത്ത സുന്ദരമായ കൈ അക്ഷരം ടീച്ചര്‍മാര്‍ക്കെല്ലാം പരിചിതമാണ്.
വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു അതേ.
ടീച്ചര്‍ ഉറക്കെ ആ കത്തു വായിച്ചു,
ഭൂമി വിണ്ടു കീറി ഉള്ളിലേക്കുപോയ സീതദേവി ആയി മാറിയിരുന്നെങ്കില്‍ എന്നാശിച്ചു.
വായിച്ചിട്ടു ടീച്ചര്‍ ഒട്ടും ഗൗരവം വിടാതെ എന്നെ അടുത്തേക്കു വിളിപ്പിച്ചു.
സുദീപ് നിന്റെ എഴുത്ത് മനോഹരമായിരിക്കുന്നു,
നല്ല ഭാഷ, നിന്നില്‍ ഞാന്‍ നല്ലൊരു സാഹിത്യകാരനെ കാണുന്നു.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
ഒപ്പം ഒരു ഉപദേശവും ഇപ്പോള്‍ പഠിക്കുക…
ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത് എങ്ങനെ ടീച്ചറുടെ കൈവശമെത്തി അവളോടു ചോദിക്കുകതന്നെ.
അപര്‍ണേ…ഓയ്…
നനവൂറിയ കണ്ണുകളോടെ അവള്‍ ചോദിച്ചു
എന്തേ…?
ആ കത്ത് ടീച്ചറുടെ കൈവശം എന്തിനാകൊടുത്തത്?
ഞാനല്ല കൊടുത്തത് വിതുമ്പുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
എന്റെ ബുക്കില്‍ നിന്നു എങ്ങനയോ താഴെ പോയതാ അത് കിട്ടിയത് ശോഭന ടീച്ചറുടെ മകന്‍ ഉല്ലാസിനാ…
അവനാ കൊടുത്തത്.
സ്കൂളില്‍ പെട്ടന്നു തന്നെ പ്രസിദ്ധമായി, വിവരം വീട്ടില്‍ അറിയുമോ എന്നതായിരുന്നു എന്റെ ഭയം.
അഛന്റെ ചൂരല്‍ കണ്ടാല്‍ തന്നെ ഭയമാകും പിന്നെ തല്ലിന്റെ കാര്യം പറയണോ?
എന്റെ അമ്മാവന്റെ മകള്‍ എന്നോടൊപ്പമാണ് പഠിക്കുന്നത് ,സ്കൂളില്‍ എന്നെ സംബന്ധിച്ച എന്തു കാര്യവും അമ്മയോടു പറഞ്ഞാലേ അവള്‍ക്കു സമാധാനം ആകൂ.
//ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
:?? nicely portrayed
//അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…
:Simply outstanding.
‘ആയിരത്തൊന്നു രാവുകളിലെ നായകൻ’ ന്താ പറയാ.. വായിച്ചപ്പോൾ പ്രത്യേക ഫീൽ.
പിന്നെ ഇവിടെയുള്ളവരെ അറിയാൻ പറ്റി.
.:)
ചെറുകഥ നന്നായിട്ടുണ്ട്…meet up inu വരുമ്പോള്‍ sujeesh ചൂടുവെള്ളം ready ആക്കി കൊണ്ടുവരും താങ്കൾക്ക്, എന്നെ ozhivakkuyathinu പകരമായി.
???
???