ഒരുനാൾ വരും [ചാർളി] 116

Views : 3074

പിന്നെയും അവർ കൊറേ നേരം സംസാരിച്ചു
പിന്നെ എന്നത്തേയും പോലെ അന്നും കടന്നുപോയി പക്ഷെ അവർ കളി ആക്കും എന്നതിനാൽ ഇതൊന്നും വീട്ടിലോ ശ്രീയോടോ പോലും പറഞ്ഞില്ല കാരണം introvertaaya എനിക്ക് അവൻ മാത്രമായിരുന്നു ഫ്രണ്ട് ആ വീടാണ് എന്റെ ലോകം അതുകൊണ്ട് തന്നെ വെളിയിൽ പോകുന്നതിനേക്കാൾ വിട്ടിൽ ഇരിക്കുന്നതിനു ഞാൻ പ്രാധാന്യം കല്പിച്ചു
ഇവിടെ ഉള്ള എല്ലാവരും എനിക്ക് പ്രീയപെട്ടവർ തന്നെ ആണു എന്നാൽ അവൻ അങ്ങനെ അല്ല ഒരുപാട് friends ഉണ്ട് അവനു കറങ്ങാൻ പോകുകയും കുരുത്തക്കേട് കാണിക്കുന്നതും ഒക്കെ ആണു അവന്റെ ഹോബി വിട്ടിൽ ഞാനും ഉണ്ടെങ്കിൽ എന്നെ കുത്തിപ്പൊക്കി കൊണ്ട് പോകും പിന്നെ ഉള്ളത് അച്ചൂട്ടി അവളല്ലേ ഈ വീട്ടിലെ ഏറ്റവും ഇളയത് അതിന്റെ എല്ലാ പരിഗണയും കിട്ടുന്നുണ്ട് കക്ഷിക്കു ഡാൻസർ ആകണമെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാ പുള്ളിക്കാരി ചേട്ടന്റെ അതേ സ്വഭാവം പക്ഷെ അത്ര കൊഴപ്പമൊന്നും ഇല്ലാട്ടോ നല്ല കുട്ടിയ അവളുടെ പ്രണ്ട്‌സ് ഇടക്കൊക്കെ ഇവിടെ വരും അതിലെല്ലാവരെയും ഞങ്ങൾക്ക് അറിയുകയും ചെയ്യാം പക്ഷെ അവളുടെ കൂട്ടത്തിലെ ഒരുത്തിക്കു എന്നോട് ഇഷ്ട്ടമാണ് കഷ്ടകാലത്തിനു അതു അച്ചൂട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് ആയ രേവതി ആണു എന്നെ സെറ്റാക്കാനുള്ള ഐഡിയ യും നോക്കി നടക്കുകയാണ് കുട്ടിപട്ടാളം

എന്തായാലും എന്റെ മനസ്സിൽ അതൊന്നും ഇല്ല എന്റെ അനിയത്തിമാരായിട്ടേ ഞാൻ അവരെ കണ്ടിട്ടുള്ളു
അങ്ങനെ ദിവസം കടന്നു പോകുന്നതിനനുസരിച്ചു ഞാൻ സ്വപ്നത്തിൽ ആ പെൺകുട്ടിയും ആയി കൂടുതൽ അടുത്തു പക്ഷെ അവളുടെ പെരുമാത്രം എനിക്കറിയില്ല ഞാൻ ചോദിക്കണം എന്ന് എല്ലാദിവസവും വിചാരിക്കും എന്നാൽ അവളെ കാണുമ്പോൾ എല്ലാം മറന്നു പോകും എന്നാൽ ഇന്ന് അങ്ങനെ പറ്റില്ല എന്തു സംഭവിച്ചാലും ചോദിക്കും എന്ന് വിചാരിച്ചു വാശിക്ക്‌ ഉറങ്ങാൻ കിടന്നു എന്നാൽ ഇന്നും മറന്നുപോയി പക്ഷെ ഇടയ്ക്കു വച്ചു ആ കാര്യം ഓർമ വന്നപ്പോൾ ഞാൻ ചോദിച്ചു ഇപ്പോഴത്തെയും പോലെ പുഞ്ചിരിയോടെ അവൾ പറഞ്ഞു ആവണി എന്ന് അപ്പൊ എന്റെ ഉള്ളിലുണ്ടായ സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടിപ്പോയി everest കീഴടക്കിയ സന്തോഷമായിരുന്നു അപ്പോഴേനിക്ക്എന്റെ കൊറേ നാളത്തെ പരിശ്രമം അവസാനം വിജയം കണ്ടു എനിക്ക് സന്തോഷം കൊണ്ട് എന്ത് കാണിച്ചുകൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല

പക്ഷെ പെട്ടന്ന് തന്നെ ഞാൻ എണീറ്റു ഇതെങ്ങനെ സംഭവിക്കും നേരം വെളുത്തില്ലല്ലോ അല്ല ഞാൻ എപ്പോഴാ കട്ടിലിന്റെ താഴെ എത്തിയെ ഇനി സന്തോഷം കൂടി പോയപ്പോൾ മറിഞ്ഞു വീണതാണോ ഒരുമിനിട്ടു വേണ്ടി വന്നു എനിക്ക് യാഥാർഥ്യം മനസിലാക്കാൻ സത്യത്തിൽ എല്ലാം ഒർജിനൽ ആയി സംഭവിച്ച അതേ ഫീൽ ആയിരുന്നു സ്വപ്നമാണ് എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല ആദ്യമൊന്നും സന്തോഷവും കളിയും ചിരിയും എല്ലാം ഞാൻ റിയൽ ലൈഫിൽ അനുഭവിച്ചതുപോലെ തന്നെ എന്തിരുന്നാലും കുറച്ചു ദിവസമായി ഞാൻ ഈ പരിപാടി തുടങ്ങിട്ടു അതുകൊണ്ട് ഇപ്പൊ യാഥാർഥ്യം ഉൾകൊള്ളുവൻ എനിക്ക് കഴിയുന്നുണ്ട്
പക്ഷെ ഇപ്പൊ ഴത്തെ പോലെ ഞാൻ ഒരിക്കലും കട്ടിലിൽ നിന്നു വീണിട്ടില്ല ഇനി സന്തോഷം അല്പം കൂടി പോയോ ആ ആ എനിക്കാം
പതുക്കെ എണീക്കാൻ നോക്കി
എന്റമ്മോ എന്റെ നടു
ഇത് വീണത് അല്ല കാട്ടിലിനു അതികം പൊക്കം ഇല്ല new ജനറേഷൻ കട്ടില ഇത് ആരോ എന്നെ ചവിട്ടി ഇട്ടതാ
ഏതാവനാടാ എന്റെ റൂമിൽ കേറി വന്നു എന്നെ തന്നെ ചവിട്ടാൻ ധൈര്യമുള്ളത് 😡 നടു വേദന സഹിച്ചു ഒരുവിധം എന്നിട്ടു നിന്നു ചോദിച്ചു

ഞാൻ ഞെട്ടി പോയി ആ രൂപത്തെ കണ്ടു
അതെന്നെ തന്നെ നോക്കുന്നു രണ്ട് കണ്ണുകൾ മാത്രമേ ഇരുട്ടിൽ എനിക്ക് കാണാൻ കഴിഞ്ഞോളൂ എന്തോ പുതച്ചിട്ടുണ്ട് അതിപ്പോ എന്റെ കട്ടിലില ഉള്ളെ
ദൈവമേ പ്രേതം എന്ന് നീട്ടി വിളിച്ചോണ്ട് ഞാൻ വാതിലിനടുത്തേക്ക് ഓടി നടു വേദനയോ ഒന്നും എനിക്കപ്പോൾ പ്രശ്ന മല്ലായിരുന്നു

തുടരും…..

Nb : സിംഗിൾ പാർട്ടിൽ നിർത്താം എന്ന് വിചാരിച്ച എഴുതി തുടങ്ങിയ എന്നാൽ കൈയിൽ നിന്നില്ല ഇനി ഒരു പാർട്ടും കൂടെ കാണും ഇതിന് എന്ന് തോന്നുന്നു നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മാത്രം തുടരാം അല്ല എങ്കിൽ ഈ ഒരു പാർട്ട്‌ ഓട് കൂടി നിർത്താം എന്തായാലും തുറന്നു പറയാട്ടോ

Recent Stories

The Author

ചാർളി

10 Comments

  1. വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗം പോന്നോട്ടെ.. ആശംസകൾ പുള്ളെ😍😍

    1. കഥ ഇഷ്ടപ്പെട്ടതിനും നല്ല വാക്കുകൾക്കും നന്ദി സഹോ പിന്നെ അടുത്ത ഭാഗം ഇട്ടിട്ടുണ്ടേ
      സ്നേഹം ❤

  2. Well begun
    Waiting

    1. Tnqq ബ്രോ 😍

    1. 😍❤

  3. Continue bro

    1. ഉറപ്പായും
      സ്നേഹം ❤

  4. കൊള്ളാം നല്ല തുടക്കം. കാത്തിരിക്കുന്നു.

    1. നന്ദി സഹോ പെട്ടന്ന് അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com