ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

ഉപ്പ ഒരു ദിവസം പണി കഴിഞ്ഞു വരുന്ന സമയം ആയിട്ടും കാണാതെ ആയപ്പോൾ ഉമ്മയുടെ ആധി കണ്ടു സഹിക്കാൻ കഴിയാതെ ഇറങ്ങുമ്പോഴാണ്… രാജീവേട്ടൻ വീട്ടിലേക് കയറി വന്നത്..

 

ഉപ്പ ഒന്ന് പണിക്കിടയിൽ വീണു എന്ന് മാത്രം എന്നോട് പറഞ്ഞു…

 

ഒരു പതിനേഴു വയസ്സുകാരൻ ആ സമയം എന്ത് ചെയ്യാൻ.. രാജീവേട്ടൻ ഉമ്മയെ ഇപോ അറിയിക്കേണ്ടന്നും എന്നോട് വേഗം ഹോസ്പിറ്റലിലേക് കൂടെ ചെല്ലുവാനും പറഞ്ഞു… ഞാൻ അവിടേക്കു എത്തിയപ്പോൾ ഉപ്പയെ കുറെ സാധനങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചു കിടത്തിയിട്ടുണ്ട്.. ഞാൻ ആ റൂമിലേക്കു കയറി.. എന്നോട് എന്തോ ഉപ്പാക് പറയുവാനുണ്ടെന്ന് പറഞ്ഞു.  കൂടെ കൂടുതൽ സംസാരിക്കാൻ അനുവദിക്കരുതെന്നും…

 

ഉപ്പ എന്നെ കണ്ടപ്പോൾ അരികിലേക് വിളിച്ചു.. ഞാൻ ആ ബെഡിന്റെ അരികിൽ രക്തകുഴലിലേക് സിറിഞ്ചു കയറ്റിയ ഉപ്പയുടെ കൈകൾ പിടിച്ചു..

 

“ഉമ്മെവിടെ…”

 

“അറിയിച്ചിട്ടില്ല…”

 

“അറിയിക്കണം.. അവൾ ഞാൻ എവിടെ ആണെന്ന് അറിയാതെ ആധി പിടിച്ചു നടക്കുകയാവും.. വീട്ടിലുള്ളവരെ ഒരിക്കലും ആധി പിടിപ്പിക്കരുത്.. ബാവു.. മോൻ പൈസ എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ..”  

 

ഉപ്പാക് ആ സമയവും ആ പ്രൈവറ്റ് ഹോസ്‌പിറ്റലിലെ ബില്ലിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.