ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

ഞാനും അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു എന്റെ സ്റ്റാറ്റസ് ആക്കി വെച്ചു..

 

അതിന് അടിക്കുറുപ്പായി ഞാൻ എഴുതി..

” ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം… അള്ളാഹ് നിനക്ക് ഏറെ നന്ദി.. അൽഹംദുലില്ലാഹ് “

 

ഫോൺ അരികിലുള്ള മേശ യുടെ മുകളിലേക്കു വെച്ച് ഞാൻ നാജിയെ നോക്കിയപ്പോഴും അവൾ ഫോണിൽ തന്നെയാണ്.. ഞാൻ എന്റെ കണ്ണുകളെ അടച്ചു വെച്ച് ഉറങ്ങുവാനായി കിടന്നു…

 

❤❤❤

 

എത്ര പെട്ടന്നാണ് ജീവിതത്തിൽ ഓരോ കാര്യങ്ങളും വന്നു നിറയുന്നത്.. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും നമ്മളെ തേടി വരുന്നു..

 

ഞാൻ ഒരിക്കലും മനസിലോ എന്റെ ചിന്തയിലോ കരുതിയിട്ടില്ല പെട്ടെന്നൊരു വിവാഹം..  എന്തിന് ഒരു മുപ്പത് എത്താതെ അത് നടക്കില്ല എന്ന് തന്നെ ആയിരുന്നു എന്റെ പ്രതീക്ഷ.. പക്ഷെ നമ്മൾ കരുതുന്നത് പോലെ ഒരു യാത്ര അത് ആർക്കും വിധിച്ചിട്ടില്ല എന്ന് തോന്നുന്നു…

 

ഒരു മരപൊട്ടനെ പോലെ എന്റെ കല്യാണം കഴിയുന്നത് നോക്കി ഇരുന്നവനാണ് ഞാൻ.. ഉസ്താദ് ചൊല്ലി തന്നത് ഏറ്റു ചൊല്ലി കൊണ്ട്.. ഉമ്മയുടെ അടുത്ത് കൊടുത്ത കുറച്ചു പണം കൊണ്ട് മഹറ് വാങ്ങി ഒരു പെണ്ണിനെ സ്വന്തമാക്കിയിരിക്കുന്നു.. അവൾ മനസ് കൊണ്ട് എന്റേത് അല്ലെങ്കിലും…

 

ഇക്കാക്കമാർ സ്വന്തം കാര്യം നോക്കി വീട് വീട്ടിറങ്ങിയപ്പോൾ.. തളർന്നില്ല.. ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു കൂടെ.. അവരേക്കാൾ വിലപിടിച്ചത് ഈ ഭൂമിയിൽ ഇല്ലന്ന് നബി പഠിപ്പിച്ചിട്ടുണ്ട്… എന്റെ രണ്ട് മാണിക്യങ്ങൾ…

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.