ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

വീട്ടിൽ പണ്ടും ഞാൻ ഉമ്മയെ സഹായിക്കാറുണ്ട്… അതെല്ലാം നമ്മുടെ ഉമ്മമാരുടെ മുഖത്തു ചെറിയ സന്തോഷം കൊണ്ട് വരും…

“ബീഫ് അടിപൊളി ആയിരുന്നു ട്ടോ.. എനിക്ക് ഇഷ്ട്ടായി..” 

 

അവിടെ നിന്നും റൂമിലേക്കു പോകുന്നതിനു ഇടയിൽ ഞാൻ അവളോട്‌ പറഞ്ഞു…

 

അതിനും മയക്കുന്ന ഒരു പുഞ്ചിരി തന്നെ ആയിരുന്നു ഉത്തരം…

 

❤❤❤

 

എന്റെ റൂമിന്റെ ഉള്ളിളെല്ലാം എന്തെല്ലാമോ മാറ്റം വന്നത് പോലെ…

 

“അല്ല നാജി നിനക്ക് വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ നീ ഇതെല്ലാം അടുക്കി എടുത്തു വെച്ചത്…”

 

“എനിക്ക് ഞാൻ നിൽക്കുന്ന റൂം അലങ്കോലമായി ഇട്ടിരിക്കുന്നത് കാണാൻ ഇഷ്ട്ടമില്ല.. അത് കൊണ്ടാണ് ഞാൻ..”

 

ഹ്മ്മ്.. ഇനി ഇവൾ ഇവിടെ തന്നെ കൂടുവനായി വല്ല പ്ലാനിങ്ങിലും ആണോ തമ്പുരാനെ.. എന്നും കരുതി ഞാൻ എന്റെ തോർത്ത്‌ എടുത്തു കൊണ്ട് ബാത്‌റൂമിലേക് കയറി…

 

അവിടെ നിന്നും ഇറങ്ങിയപ്പോൾ നാജി ബെഡിൽ ചാരി ഇരുന്നു  കൊണ്ട് ഫോണിൽ കളിക്കുകയാണ്.. ആരോടോ ചാറ്റിങ്ങൽ ആണെന്ന് തോന്നുന്നു..

 

ഞാൻ ഫോണെടുത്തു കൊണ്ട് അവളുടെ അരികിലായി കിടന്നു.. വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ മൂത്താപ്പയുടെ മക്കളുടെ സ്ട്ടാറ്റ്‌സ് കണ്ടു.. ഞാനും നാജിയും ഒരുമിച്ചു നിൽക്കുന്ന കുറച്ച് ഫോട്ടോസ് ആയിരുന്നു സ്റ്റാറ്റസ് ആയി അവർ ഇട്ടിരുന്നത്.. എന്റെ നമ്പറിലേക്കും റാഫി ഇക്കാ ഫോട്ടോസ് അയച്ചിട്ടുണ്ട്..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.