ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

“അതെന്തേ..”

 

“നീ വന്നിട്ട് കഴിക്കാമെന്ന് കരുതി..”

 

“ഉമ്മയും ഉപ്പയും..”

 

“അവർ ഇക്കാക്കമാരുടെ കൂടെ കഴിച്ചു.  അവർ ഇറങ്ങാൻ നേരം…”

 

“എന്നാൽ ആ പ്ളേറ്റു എടുത്തു ഇരിക്ക്…”

 

അവളും എന്റെ കൂടെ ഇരുന്നു… രണ്ട് ചപ്പാത്തിയും കുറച്ചു ബീഫും ഞാൻ ഇട്ട് കൊടുത്തു.. പതിയെ ആയിരുന്നു അവൾ കഴിച്ചിരുന്നത്.. നല്ലത് പോലെ ആശ്വദിച്ചു കൊണ്ട്.. ചെറുതായി ചപ്പാത്തി കീറിയെടുത്തു കൊണ്ട് കുറച്ചു മസാലയിൽ തൊട്ട് കൊണ്ട് വായിലേക് ഇട്ടുകൊണ്ടിരുന്നു..

 

പെട്ടന്ന് തരിപ്പിൽ കയറി അവൾ ഒന്ന് ചുമച്ചു.. ഞാൻ ഉടനെ തന്നെ ആ മണ്ടയിൽ ഒരു മൂന്നാല് ഇടി കൊടുത്തു കൊണ്ട് കുറച്ചു വെള്ളം ഗ്ലാസിലോയിച്ചു കുടിക്കുവാനയി കൊടുത്തു..

 

“എന്ത് ആലോചിച്ചാണ് കഴിക്കുന്നത്.. ഇവിടെ ഒന്നുമല്ലല്ലോ…”

 

അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞിട്ടുണ്ട്..  എന്നെ നോക്കി ആ കണ്ണുനീരിന്റെ ഇടയിലും അവൾ ചെറുതായി പുഞ്ചിരിച്ചു…

 

കഴിച്ചു കഴിഞ്ഞു ഞാൻ എന്റെ പ്ളേറ്റ് എടുത്തു നടക്കുവാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി…

 

ഹേയ്.. ഇതൊന്നും നീ ചെയ്യണ്ട.. എനിക്ക് അറിയാം പ്ളേറ്റ് കഴുകാനൊക്കെ എന്നും പറഞ്ഞു ഞാൻ അവളെ വിലക്കി കൊണ്ട് സിംഗിന്റെ അരികിലെത്തി അവളും എന്റെ പുറകിലായി വന്നു നിന്നു.. എന്റെ പ്ളേറ്റ് കഴുകിയ ഉടനെ ഞാൻ അവളുടെത്തിനായി കൈകൾ നീട്ടിയപ്പോൾ അവൾ കുറച്ച് പിറകിലേക് വലിച്ചു.. ഞാൻ അത് ബലമായി വാങ്ങി കഴുകി വെച്ചു..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.