ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

പുറത്ത് ലൈറ്റ് കത്തുന്നുണ്ട്.. ഞാൻ ബെല്ലടിച്ചു കാത്തു നിന്നു.. നാജി ആയിരുന്നു വാതിൽ തുറന്നത്..

 

“ഉറങ്ങിയില്ലേ…”

 

“ഇല്ല.. മണി പത്തു ആകുന്നല്ലേ ഉള്ളൂ…”

 

ഹ്മ്മ്.. നിനക്ക് ഉറങ്ങാൻ സമയം ആയിട്ടുണ്ടാവില്ലല്ലോ.. വിളിയും ചാറ്റും കഴിഞ്ഞു എപ്പോ യായിരുന്നോ ഇതൊക്കെ ഉറങ്ങിയത്…ഞാൻ എന്റെ മനസ്സിൽ ചോദിച്ചു..

 

“ഉമ്മ എവിടെ..”

 

“ഉമ്മ ഉറങ്ങി.. വയ്യ നല്ല ക്ഷീണമുണ്ടെന്ന് പറഞ്ഞു..”

 

“ഹ്മ്മ്..”

 

ഒന്ന് മൂളി കൊണ്ടു ഞാൻ അടുക്കളയിലേക് നടന്നു..

 

വീട്ടിൽ ഇങ്ങനെ ഇടക്ക് ഉള്ളതാണ്.. വാതിൽ തുറന്നു തന്നു ഉമ്മ കിടക്കാനായി പോകും… ഞാൻ പിന്നെ അടുക്കളയിൽ പോയി എന്തെങ്കിലും എടുത്തു കഴിക്കും..ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്.. നല്ല ബീഫ് വരട്ടിയതും.. ഞാൻ ഒരു പ്ളേറ്റ് എടുത്തു..

 

“ബാവു ഇരുന്നോ ഞാൻ വിളമ്പി തരാം.”

 

എന്നും പറഞ്ഞു നാജി അടുക്കളയിലേക് കയറി വന്നു..

 

ഭക്ഷണം വിളമ്പുന്നതിനിടയിൽ പറഞ്ഞു ഞാൻ ഉണ്ടാക്കിയത് ആണ്.. എങ്ങനെ ഉണ്ടെന്ന് പറയണം..

 

ഇവൾ ഫുഡൊക്കെ വെക്കുമോ.. ഞാൻ നാജിയുടെ വീട്ടിൽ പോകുമ്പോൾ കാണാറുള്ളത് എല്ലാത്തിനും അവിടെ ജോലിക്കാറുണ്ട്.. അവരാണ് വെപ്പും വിളമ്പും മറ്റെല്ലാ ജോലിയും…

 

“നി കഴിച്ചോ.. ഞാൻ നാജിയോട് ചോദിച്ചു..”

 

“ഇല്ല..” 

 

അവളുടെ മറുപടി വന്നു..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.