ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

എന്നെ ആ കൂട്ടത്തിൽ നിന്നും വിളിച്ചു കൊണ്ട് പോയി കുറച്ചു സ്വകാര്യമായി ചെവിയിൽ പറഞ്ഞു.. 

 

“എടാ നാറി.. നിനക്ക് എത്ര വയസ്സായി..”

 

“ഇരുപത്തി ഒന്ന്…”

 

“തന്നെ.. ഇരുപത്തി ഒന്നെല്ലേ ആയുള്ളൂ..എന്നാൽ കേട്ടോ എനിക്ക് അടുത്ത മാസം വയസ്സ് മുപ്പത്തി ഒന്ന്.. എന്ന് പറഞ്ഞാൽ നിന്റെ പത്തു വയസിനു മൂത്തത്… എന്നിട്ടു നിന്റെ കല്യാണം കഴിഞ്ഞു.. ഞാൻ ഈ ഗൾഫിൽ കിടന്നു വർഷത്തിൽ രണ്ട് മാസത്തിന് ലീവിന് വന്നു ഈ നാട് മുഴുവൻ കറങ്ങിയിട്ടും ഒരു പെണ്ണിനെ കിട്ടിയിട്ടില്ല.. ആ സമയത്താണ് എന്റെ പകുതി വയസുള്ള നീ, ഒരു പെണ്ണിന്റെ കയ്യും പിടിച്ചു മുന്നിലേക്ക് വരുന്നത്.. ചെറ്റ അല്ലേടാ നീ..”

 

“ഇക്കാ.. അത്.. വേണമെന്ന് കരുതി അല്ലല്ലോ..”

 

“അല്ലടാ.. ഞാൻ ഓക്കേ ആ സമയം കോലി കളിച്ചു നടന്നു.  നീ ആ സമയം ലൈൻ വലിച്ചു നടന്നു.. നമ്മുടെ കുടുംബത്തിലെ ആൺകുട്ടികൾക്കു നീ ഒരു മാതൃകയാണ്.  ഉമ്മ ഇന്നലെ കൂടി പറഞ്ഞിട്ടുള്ളു നിന്റെ കാര്യം..”

 

“സാരമില്ല ഇക്കാ.. ഇക്കാക്കുള്ള മൊഞ്ചത്തി എവിടെയോ ഉണ്ട്..”

 

“ആ ഇനി അതും പറഞ്ഞു സമാധാനിക്കുക തന്നെ…”

 

“ബാവു.. വാ.  ചായ കുടിക്കാം..” 

 

വീടിനുള്ളിൽ നിന്നും മൂത്തമ്മയുടെ വിളി കേട്ടപ്പോൾ ഞങ്ങൾ ചായ കുടിക്കാനായി ഇരുന്നു..

 

നാജി ആ സമയം അവിടുത്തെ കുട്ടികളുമായി നല്ലവണ്ണം അടുത്തു…

 

“എന്നാൽ ഇറങ്ങല്ലേ..”

 

വേണ്ട നാജിത്ത.. നാളെ പോവാമെന്ന് കുട്ടികൾ കുറെ വാശിപിടിച്ചെങ്കിലും ഞങ്ങൾ അടുത്ത സ്ഥലത്തേക് പുറപ്പെട്ടു…

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.