ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

“ബാവു.. നിനക്ക് കാർ ഓടിക്കാൻ അറിയുമോ…”

 

“ഏയ്‌ ഇല്ല… ബൈക്ക് തന്നെ അടുത്താണ് ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തത് അതും കൂട്ടുകാരുടെ നിർബന്ധം കൊണ്ട്…”

 

“എന്നാൽ എല്ലാരും വരി…”

 

ഞാൻ ഉപ്പയോട് കാറിന്റെ മുന്നിലിരിക്കാൻ പറഞ്ഞുവെങ്കിലും ഉപ്പ ഉമ്മയുടെ കൂടെ പിറകിൽ കയറി… ഞാൻ പോയി ഗേറ്റ് തുറന്ന് വെച്ച് കൊടുത്തു… നാജി കാർ എടുത്തു പുറത്ത് നിർത്തി.. ഗേറ്റ് അടിച്ചു അവളുടെ കൂടെ ഞാൻ മുന്നിലേക്ക് കയറി ഇരുന്നു.. പോകുന്ന വഴിയിൽ ഇക്കാക്കമാരുടെ കാർ കണ്ടു.. ഞങ്ങളെ ഫോളോ ചെയ്യാൻ പറഞ്ഞു കൊണ്ട് നാജിയുടെ വീട്ടിലെക് പുറപ്പെട്ടു..

 

അങ്ങനെ വെറും കയ്യാലൊന്നും സൽക്കാരമാണേന്നു പറഞ്ഞു കയറി ചെല്ലാൻ പറ്റില്ല… ആദ്യമായി എന്റെ ഇക്കാക്കമാർ എനിക്ക് വേണ്ടി കുറച്ചു പൈസ ചിലവിക്കുന്നത് ഞാൻ അന്ന് കണ്ടു.. അവരായിരുന്നു ബേക്കറി സാധനം വാങ്ങുവാനും,  ഫ്രൂട്സ് വാങ്ങുവാനുമുള്ള പൈസ കൊടുത്തത്.. കൂടെ രണ്ടു കുല നേന്ത്ര പഴവും…

 

ഇത് പെണ്ണിന്റെ വയറു കാണൽ ചടങ്ങ് എന്ന് പറയുന്ന ഒരു ചടങ്ങ് ഉണ്ട് അത് പോലെ ആയല്ലോ…!!

 

അവളുടെ വീട്ടിലേക് കയറിയ ഉടനെ എന്റെ ശ്രെദ്ധയിൽ രണ്ടു ബൈക്ക് കണ്ടു.. അത് തന്നെ എന്റെ നാല് ഫ്രണ്ട്സ്,.. ഞാൻ പരിപാടിയെ കുറിച്ച് ഒരു സൂചന കൊടുത്തത് കൊണ്ട് നേരത്തെ അവരെത്തി ഹാരിസ് ഇക്കയുമായി കത്തി അടിച്ചു നിൽക്കുന്നുണ്ട്…

 

എന്നെ കണ്ട ഉടനെ അടുത്തേക് വന്നു സ്വകാര്യം പോലെ പറഞ്ഞു..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.