ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

നാളെ ഈ പണിക് പോകേണ്ടെന്ന് ഉമ്മ പറഞ്ഞാലും നല്ല കൂലി കിട്ടുന്ന ഒരു ജോലി അന്ന് നാട്ടിൽ ഇല്ലായിരുന്നു..

 

മഴ പെയ്യുന്ന ദിവസങ്ങളിൽ ഓരോ കല്ലിനും എന്നെക്കാൾ ഭാരമുണ്ടാകും.. അതെല്ലാം തോളിൽ കയറ്റി ഓരോ പടവ് കയറുമ്പോഴും മുന്നിലുള്ള കാഴ്ച എന്റെ ഉപ്പയുടെ ചിരിക്കുന്ന മുഖവും എന്റെ ഉമ്മയേയുമായിരുന്നു…

 

ഒരു മേല്ലിച്ച പതിനേയുകാരന് എടുക്കാൻ പറ്റുന്ന ജോലി അല്ലയിരുന്നു അത്…

 

ഒരിക്കൽ ഞാൻ ഈ കല്ല് വെച്ച് കയറുന്നത് ഉപ്പയുടെ കൂട്ടുകാരൻ രാജീവേട്ടൻ കണ്ടു… എന്റെ പണി കഴിയുന്നത് വരെ അന്ന് അവിടെ തന്നെ ഇരുന്നു.. പണി കഴിഞ്ഞ ഉടനെ എന്റെ മേസ്തിരിയുടെ അരികിലേക് എന്നെയും കൊണ്ട് ചെന്ന് പറഞ്ഞു..

 

“ഉണ്ണി മേസ്തിരി.. നാളെ മുതൽ ഇവൻ പണിക് ഉണ്ടാവില്ലട്ടോ…”

 

“അതെന്താ രാജീവാ.. ഞാൻ അവനു നല്ല കൂലി കൊടുക്കുണ്ടല്ലോ..”

 

“നീ കൂലി കൊടുക്കുണ്ടെന്നൊക്കെ എനിക്ക് അറിയാം എന്നാലും അത് വേണ്ട.  ഇവനിപ്പോ ഇവനെക്കാൾ ഭാരമുള്ളതൊന്നും ഉയർത്തേണ്ട പ്രായം ആയിട്ടില്ല..”

 

അന്നത്തെ കൂലിയും വാങ്ങി എന്നെയും കൊണ്ട് അവിടെ നിന്നും അങ്ങാടിയിലേക് രാജീവേട്ടൻ നടന്നു…

 

“എന്ന് മുതലാടാ ഈ പണിക് നീ ഇറങ്ങിയത്..”

 

“ഒരാഴ്ചയായി..” 

 

ഞാൻ തല കുനിച്ചു കൊണ്ട് മറുപടി കൊടുത്തു..

 

“അപ്പോ നിന്റെ പഠിപ്പൊക്കെ..”

 

“അത് ഇനി ഞാൻ പോകുന്നില്ല..”

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.