ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

ഉമ്മയുടെ മനസ്സാന്നിധ്യം അന്നെന്നെ ഒരുപാട് അത്ഭുതപെടുത്തിയിരുന്നു..

 

ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടപ്പോഴാണ് അറിയുന്നത് ഇത് ഉപ്പയുടെ രണ്ടാമത്തെ അറ്റാക് ആണ്.. ആദ്യ പ്രാവശ്യം വന്നപ്പോഴും ഉമ്മ അറിഞ്ഞിട്ടുണ്ട്.. പക്ഷെ ഞാൻ അത് അറിഞ്ഞില്ല… ഭാര്യയോട് മറച്ചു വെച്ചു ജീവിച്ചു തീർത്തിട്ട് എന്ത് കാര്യമെന്ന് ഉപ്പയും കരുതി കാണും…

 

പക്ഷെ ഒരു അറ്റാക് വന്നിട്ടും ഉപ്പ ജോലിക് പോകുന്നത് തുടർന്നു.. ഇപ്രാവശ്യം ഡിസ്ചാർജ് ചെയ്തു ഇറങ്ങുവാൻ നേരം ഡോക്ടർ ശക്തമായി തന്നെ ഉപ്പയോട് പറഞ്ഞു…

 

“ഇക്കാ.. ഇനി പണിക് പോകരുത്.  നിങ്ങളെ ഓക്കേ കുറച്ചു കാലം കൂടി കാണാമെന്നു ആഗ്രഹം ഉള്ളത് കൊണ്ട് പറയാന്.. ഇനി ജോലിക് പോയാൽ..”

 

അറിയില്ലായിരുന്നു.. ഉപ്പ ജോലിക് പോയില്ലെങ്കിൽ എന്റെ അടുക്കളയിൽ നിന്നും ഒരു പുകച്ചുരുൾ പോലും പുറത്തേക് ഇറങ്ങില്ലെന്ന്… ബാങ്കിലെ ബാലൻസ് കൂടെ കൂടെ ഇറങ്ങി തുടങ്ങിയപ്പോൾ.. ആരുടേയും മുന്നിൽ കൈ നീട്ടാൻ ആഗ്രഹിക്കാത്ത ഉപ്പ രണ്ട് ആൺമക്കളെ കണ്ടു സങ്കടം ബോധിപ്പിക്കാൻ ഇറങ്ങുവാനായി തുടങ്ങി…

 

ആരുടെ മുന്നിലും തല കുനിക്കാത്ത എന്റെ ഉപ്പയെ എനിക്ക് സംരക്ഷിക്കണമായിരുന്നു അതിനായിരുന്നു പ്ലസ് ടു വിന് അത്യാവശ്യം മാർക്ക്‌ ഉണ്ടായിട്ടും ഇനി ജീവിതെമെന്ന പാഠം പഠിക്കാമെന്ന തീരുമാനത്തിൽ ഞാൻ ജോലിക് ഇറങ്ങിയത്…

 

ആദ്യമായി കിട്ടിയ പണി കല്പണി ആയിരുന്നു.. കൈകൾ എല്ലാം ആദ്യ ദിവസങ്ങളിൽ പൊട്ടി ചോര ഒലിക്കുമായിരുന്നു.. എല്ലുകൾ തളരുന്നത് പോലെ വിറക്കും വൈകുന്നേരം ആകുമ്പോൾ.. എന്നാലും സന്ധ്യസമയം എന്റെ വിയർപ്പിന്റെ കൂലി കൈകൾ കിട്ടുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം… ഇന്ന് ഞാൻ ഒരു മുതലാളി ആയാൽ പോലും അതിന്റെ ഉപ്പ് എന്റെ നാവിൽ നിന്നും പോകില്ല…

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.