ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

“നീ പോയി എന്റെ atm കാർഡ് ഉമ്മയുടെ കയ്യിൽ നിന്നും വാങ്ങണം.. നിനക്കായ്‌ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല.. അതിൽ കുറച്ചു പൈസ എന്റെ മോന് വേണ്ടി ഉപ്പ കരുതി വെച്ചിരുന്നു.. അത് എടുക്കാൻ ഇപ്പോഴും എന്റെ മനസ്സ് അനുവദിക്കുന്നില്ല.. എന്നാലും എനിക്ക് വേണ്ടി എന്റെ സുഹ്‌റ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നത് ഉപ്പാക് ഇഷ്ട്ടമല്ല.. ജീവനോടെ ഒരു തിരിച്ചു വരവ് ഉണ്ടെങ്കിൽ നമുക്ക് വീണ്ടും ഉണ്ടാക്കാം ബാവു..”

 

“ഉപ്പ.. അധികം സംസാരിക്കാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞത്..”

 

“അതിന് മോനെ ഇപോ സംസാരിച്ചില്ലേൽ പിന്നെ സംസാരിക്കാൻ സാധിച്ചില്ലെങ്കിലോ…”

 

ഞാൻ ഉപ്പയെ സമാധാനപ്പെടുത്തി രാജീവേട്ടനെ അവിടെ തന്നെ നിർത്തി വീട്ടിലേക് പോയി.. ഉമ്മയോട് കാര്യം പറഞ്ഞു… ഉമ്മ ഒന്നും മിണ്ടാതെ റൂമിലേക്കു പോയി കുറച്ചു നിമിഷങ്ങൾ കൊണ്ട് ഒരു ബാഗുമായി പുറത്തേക് വന്നു.. എന്റെ കയ്യിലെക് atm കാർഡ് വെച്ച് തന്നു അതിന്റെ പിൻ നമ്പറും പറഞ്ഞു തന്നു..

 

വളരെ പെട്ടന്ന് തന്നെ ഞങ്ങൾ വീട് പൂട്ടി അവിടെ നിന്നും ഇറങ്ങി..

 

“ഉമ്മാ.” 

 

ഒന്നും മിണ്ടാതെ ഓട്ടോയിൽ ഇരിക്കുന്ന ഉമ്മയെ നോക്കി ഞാൻ വിളിച്ചപ്പോൾ.. ഉമ്മ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.  

 

“ഒന്നും സംഭവിക്കില്ല… നീ എന്തിനാ വിഷമിക്കുന്നത് നിന്റെ ഉപ്പാക് എന്നെ ഒറ്റക്കാക്കി പെട്ടന്നൊന്നും പോവാൻ കഴിയില്ല…”

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.