ഒന്നും ഉരിയാടാതെ 4 [നൗഫു] 4927

“ഇക്കാ..  ഞാൻ ഇക്കാ എന്ന് വിളിക്കുന്നത് ഇത്തയുടെ ഭർത്താവ് എന്നതിലുപരി എന്റെ സ്വന്തം ഇക്കയെ പോലെ കണ്ടിട്ടാണ്.. എന്നോട് അവർക്ക് പോലും ഇത് വരെ ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല.. ഞാൻ എന്റെ ഇക്കയെ പോലെ കണ്ടോട്ടെ..”

 

 എന്റെ കണ്ണ് നീർ തുള്ളികൾക്കിടയിലൂടെ ഞാൻ ചോദിച്ചു..

 

“നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാം നീ എന്നെ ഇക്കയെ പോലെ കണ്ടാൽ മതി.. ഇക്കാക്ക തന്നെ.. എന്റെ കുഞ്ഞു അനിയനെല്ലേ നീ..”

 

എന്നെ ചേർത്ത് നിർത്തി കൊണ്ട് ഹാരിസ് പറഞ്ഞു..

 

ആ മൂന്നു കവറുകളും എനിക്ക് തന്നു കൊണ്ട് അവർ വീണ്ടും എന്നോട് സംസാരിക്കാൻ തുടങ്ങി..

 

“എന്നാലും ഇക്കാക്ക എനിക്കൊന്നും വാങ്ങിയില്ലല്ലോ..” 

 

ഹുസ്ന ഹാരിസിനോട് കുറച്ചു കെറൂവിച്ചു കൊണ്ട് പറഞ്ഞു…

 

“ആര് പറഞ്ഞു നിനക്ക് ഞാൻ ഒന്നും വാങ്ങിയില്ലന്ന്..”

 

 ടൻ ടാടാൻ എന്നൊരു ശബ്‌ദം പുറപെടുവിച്ചു കൊണ്ട് ഇക്കാക്ക കീശയിൽ നീ ന്നും കുറച്ചു മുട്ടായികൾ അവളുടെ നേർക് നീട്ടി..ആ കൈകളിൽ നിറയെ പുളി മുട്ടായിയുടെ കവറുകൾ നിറഞ്ഞിരുന്നു.  ഇതെന്ത് പിരാന്ത് എന്ന കണക്കെ ഞാൻ അവരെ തന്നെ നോക്കി ഇരുന്നു…

 

അള്ളാഹ്.. പുളി മുട്ടായി എന്നും പറഞ്ഞു കൊണ്ട് ഇത്താത്ത ഇക്കാക്കയുടെ കയ്യിൽ നിന്നും ആ മുട്ടായി പൊതി മുഴുവൻ വാരി എടുത്ത് ഓരോന്നായി പൊട്ടിച്ചു കഴിക്കാൻ തുടങ്ങി.. ആ സമയം തന്നെ അവരുടെ മകൾ അവിടേക്കു കയറി വന്നു.. അടുത്ത ഒരു യുദ്ധം തുടങ്ങുവാനുള്ള സിഗ്നൽ അവളുടെ മുഖത്തു വിരിഞ്ഞു വന്നു തുടങ്ങി…

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.