ഒന്നും ഉരിയാടാതെ 4 [നൗഫു] 4927

“ഇത്ത.. ഞാൻ ഒരു കാര്യം പറയട്ടെ…”

 

“പറ..”

 

“ഞാൻ നാളെ ഓളെയും കൊണ്ട് നിഷാദിന്റെ അടുത്ത് പോയി ഉള്ള സത്യമെല്ലാം പറഞ്ഞു കാലു പിടിച്ചു നോക്കാം.. അവനു ചിലപ്പോൾ സത്യം മനസ്സിലായാലോ…”

 

“അതൊക്കെ ഇനി നടക്കുമോടാ.. അവൻ ഇപ്പൊ തന്നെ നിന്നെ കിട്ടിയാൽ രണ്ട് കഷ്ണം ആകാൻ ഉള്ള ദേഷ്യത്തിൽ ആയിരിക്കും..”

 

“അതൊന്നും സാരമില്ല ഇത്ത.. ഞാൻ എങ്ങെനെകിലും അവനെ കാര്യം പറഞ്ഞു മനസിലാക്കാം…”

 

“നീ ആദ്യം നാജിയെ ഒന്ന് മനസിലാക്കിപ്പിക്ക്.. എന്നിട്ട് നാളെ ഓളെയും കൊണ്ട് പൊയ്ക്കോ… എന്നാലും എനിക്ക് തോന്നുന്നില്ല നടക്കുമെന്ന്…”

 

“ഉമ്മാ.. ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് ഉമ്മമ്മ..” 

 

ഇത്താത്തയുടെ മോള് വന്ന് അവളെ വിളിച്ചു..

 

“ടാ.. നീയും വാ.. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ…”

 

“വേണ്ട ഇത്ത.. ഞാൻ ഇപ്പൊ അങ്ങോട്ട് ഇല്ല.. ഇന്ന്  ഇനിയും ആ നോട്ടം താങ്ങാനുള്ള ശക്തി എനിക്കില്ല…”

 

“എന്നാൽ ഇവിടെ ഇരി..” ഞാൻ ഇപ്പൊ വരാമെന്നും പറഞ്ഞു കൊണ്ട് ഹുസ്ന താഴെക്കിറങ്ങി പോയി…

 

❤❤❤

 

ഛെ… വായ തുറന്നു പറഞ്ഞാൽ മതിയായിരുന്നു ഞാൻ നാജിയെ സ്നേഹിച്ചിട്ടോ, അവളുടെ പുതിയാപ്പിള ആകൻ പോകുന്നവന് വിളിച്ചിട്ടോ ഇല്ലന്ന്.. ഇനി പറഞ്ഞിട്ട് എന്ത് കാര്യം പോയ ബുദ്ധി വിമാനത്തിൽ പോയാലും കിട്ടില്ലല്ലോ…

 

ഹോ.. സെവൻസ് മാച്ച് ഉണ്ടായിരുന്നു ഇന്ന്.  ചെക്കന്മാരെ ഒന്ന് വിളിച്ചു നോക്കാൻ ഫോണും ഇല്ലല്ലോ.. ആ ഫോണെകിലും ഇക്കാക്കമാർക്ക് തന്നുകൂടെനിയോ…

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.