ഒന്നും ഉരിയാടാതെ 4 [നൗഫു] 4849

എന്റെ ഉള്ളൊക്കെ കിടു കിടാ വിറക്കുന്നുണ്ട്… എന്റെ റബ്ബേ എന്തൊരു സാധനമാണ് ഇത്…

 

“ഡീ.. ഞാനിപ്പോ വരാം..” 

 

ഹാരിസ് ഹുസ്ന യോടായി പറഞ്ഞു..

 

“നിങ്ങൾ ഇപോ എങ്ങോട്ടാ..”

 

“അതൊക്കെ ഞാൻ വന്നിട്ട് പറയാം.. ഞാൻ ഒന്ന് പുറത്ത് പോയി വരാം.. നീ ഇവിടെ തന്നെ ഉണ്ടാവണം…”

 

അതും പറഞ്ഞ് ഹാരിസ് പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി കാർ എടുത്ത് പുറത്തേക് പോയി…

 

“അല്ല ഇത്താത്ത ഇത് എപ്പോഴും ഇങ്ങനെ ആണോ..”

 

“അതെന്താ നീ അങ്ങനെ ചോദിച്ചത്..”

 

“അല്ല കടിച്ചു കീറാൻ വരുന്നത് കണ്ട് ചോദിച്ചതാ..”

 

“പോടാ.. ഓളൊരു പാവമാണ്.. ഇത് പിന്നെ നിന്നോടുള്ള ദേഷ്യം കാണിക്കുന്നതെല്ലേ..”

 

“അപ്പൊ.. ഓൾക് ഇന്ന് കെട്ടാൻ കരുതിയവനെ നല്ല ഇഷ്ടമായിരിക്കും അല്ലെ…”

 

“അങ്ങനെ ചോദിച്ചാൽ ഞാൻ ഇപ്പൊ.. ആ ആയിരിക്കും.. അവർ രണ്ട് പേരും ഇടക്ക് കറങ്ങാനൊക്കെ പോയിട്ടുണ്ടായിരുന്നു.. പിന്നെ കല്യണ ദിവസം അടുത്ത സമയത്തൊക്കെ നാജിയ നല്ല സന്തോഷത്തിൽ ആയിരുന്നു…”

 

“ഹ്മ്മ്.. എന്നാൽ അത് തന്നെ കാരണം.. അവൾ സ്വപ്നം കണ്ടതൊക്കെ ഒരൊറ്റ ദിവസം കൊണ്ട് തകർത്തു കളഞ്ഞില്ലേ.. അതാകും.. അല്ലെ ഇത്ത…”

 

“ഹ്മ്മ്.. അങ്ങനെയും ആകാം…”

 

“ഇത്ത ഞാൻ അറിഞ്ഞുകൊണ്ടല്ലല്ലോ..” 

 

“അത് നമുക്ക് കുറച്ച് പേർക് അല്ലെ അറിയൂ.. ഈ നാട് മുഴുവൻ അവളുടെ വിവാഹം മുടക്കിയവൻ നീ ആണെന്ന് അറിയില്ലേ..”

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.