ഒന്നും ഉരിയാടാതെ 28 [നൗഫു] 5004

ഒന്നും ഉരിയാടാതെ 28

Onnum uriyadathe

Author :നൗഫു ||| ഒന്നും ഉരിയാടാതെ 27

 

എന്റെ നോട്ടം വല്ലാതെ കൂടിയപ്പോൾ അവൾ ചുണ്ട് കടിച്ചു കൈ നീട്ടി ചൂണ്ട് വിരൽ ആട്ടി കൊണ്ട് എന്നെ വിലക്കുവാൻ നോക്കി… പക്ഷെ ആ മഴ യിൽ ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന ഓരോ തുള്ളിയും കണ്ണിമ വെട്ടാതെ തന്നെ…

 

പെട്ടന്ന്.. ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ നാജി എന്റെ അടുത്തേക് ഓടി വന്നു കൊണ്ട് എന്നെ മാറിലേക് ചേർത്തി കെട്ടി പിടിച്ചു… എന്നിട്ട് ചെരിഞ്ഞു പെയ്യുന്ന മഴയെ സാക്ഷിയാക്കി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു

http://imgur.com/gallery/WVn0Mng

“ബാവൂ.. ഐ ലവ് യൂ….”

 

“ഐ ലവ് യൂ.. ബാവു..”

 

എന്നെ ഇറുക്കി പിടിച്ചു കൊണ്ട് നാജി വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു..

 

ആ പെരും മഴയിൽ പക്ഷെ അത് ഞങ്ങൾ മാത്രം കേൾക്കുന്ന ശബ്ദമായി അലിഞ്ഞു പോയി…

107 Comments

  1. ❤️❤️❤️❤️❤️

  2. Noufu….

    ‘ഒന്നും ഉരിയാടാതെ’ നില്‍ക്കല്ലെ….
    എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോകൂ….
    ഇന്ന് ഉണ്ടാകുമോ അതോ ഇന്നും….

    1. നിനക്ക് ഞാൻ തയെ മറുപടി തന്നിട്ടുണ്ടല്ലോ ???

      ഒന്ന് സെറ്റ് ചെയ്യട്ടെ ട്ടോ ❤❤❤

  3. കാട്ടുകോഴി

    കഥ ഇന്ന് ഉച്ചക്ക് ശേഷം വരുന്നതായിരിക്കും…
    നോമ്പിന് ഉള്ളത് പോലെ അല്ല ഇപ്പൊ…
    അന്ന് പണി കഴിഞ്ഞാൽ സമയം ഉണ്ടായിരുന്നു…. എന്നാൽ ഇപ്പൊ അങ്ങനെ അല്ല….
    പാർട്ട്‌ 29 ഇന്ന് തന്നെ വരും ട്ടോ….

  4. ഒരു വാക്ക് പറഞാൽ അത് പാലിക്കണം എന്നും ഇടാം എന്ന് പറഞ്ഞിട്ട് ഇപ്പൊ പൊടി പോലും ഇല്ല…

    1. നീതി എനിക്ക് കിട്ടിയില്ല ബ്രോ ?????

  5. //അപ്പോൾ എന്റെ ചോദ്യം ഇതാണ്…
    നാജിതക്ക് ഉനൈസിനോട് ഉള്ള ദേഷ്യം അല്ലെങ്കിൽ വെറുപ്പ് അവന് തെറ്റുകാരൻ അല്ലെന്ന് അജ്മൽ വിളിച്ചുപറഞ്ഞപ്പോൾ മുതൽ ഒറ്റയടിക്ക് മാറുന്നു. അതിനു ശേഷം പിറ്റേദിവസം മുതൽ നാജിത വേറെ ഒരുവൾ ആയി മാറി. ഒരാൾക്കും ഒരാളോടും ദേഷ്യം അതും ഇത്രയും സീരിയസ് ആയ ഒരു കാര്യത്തിന് എന്നതുകൊണ്ട് തന്നെ ഒറ്റയടിക്ക് മാറാൻ സാധ്യത ഇല്ല. അത് പ്രകടിപ്പിച്ചില്ലെങ്കിലും ആ ഒരു അകൽച്ച എന്തായാലും ഉണ്ടാകും. അതുകൊണ്ട് തന്നെ അവർ തമ്മിൽ ഉള്ള അടുപ്പം കുറച്ചു സാവധാനത്തിൽ പറഞ്ഞു പോയിരുന്നെങ്കിൽ പ്രതേകിച്ചും അവന്റെ പെരുമാറ്റവും മറ്റും കണ്ടറിഞ്ഞിട്ട് ആയിരുന്നെങ്കിൽ കുറെ കൂടി റിയലിസ്റ്റിക് ആയേനെ.//

    മേനോൻ ചോദിച്ച ഈ ചോദ്യം എന്റേത് കൂടെ ആണ്
    എന്റെ അഭിപ്രായത്തിൽ പൈങ്കിളി ടൈപ് അല്ലാത്ത സ്വല്പം ബോധം ഉള്ള എല്ലാ അവളുമാരുടെയും അവന്മാരുടെയും

    പെണ്ണിന്റെ ദേഷ്യം അത്രപെട്ടന്ന് പെണ്ണിന്റെ സ്നേഹം പോലെ ഇല്ലാതാവില്ലല്ലോ

    1. ഈ ചോദ്യത്തിന് ഉത്തരം.. ഞാൻ ഓന്റെ മറുപടിയിൽ ഇട്ടിട്ടുണ്ട്..

      ഹ്മ്മ്..

      അവിടെ പോയി വായിച്ചോ ???

  6. നൗഫു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്
    സംഗതി ഉഷാറ് ഉഷാറ്
    ഓരോ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤❤❤വലിച്ചുനീട്ടൽ ബോർ അടിപിക്കൽ ഒന്നും തോന്നിയില്ല
    പിന്നെ അത്യാവശ്യം ചിരിക്കാൻ ഉള്ളതും ഉണ്ട് നാജി ബാവു ലവ് മാത്രം അല്ലാതെ
    എല്ലാം ചേർന്നൊരു ഫാമിലി ഡ്രാമ തന്നെ ആണ് ഇത്❤❤❤❤

    പിന്നെ മറ്റവന്റെ കല്യാണം മുടക്കിയത് പൊളിച്ചു ❤❤
    ഇനി എല്ലാം അറിഞ്ഞിട്ടും ആദ്യം ചാടി കടിച്ചു കലിപ്പിട്ട് നടന്ന ഇവൾക്കും കൊടുക്കണം ഒരു അടി, ആ അടിയിൽ തളരണം
    പിന്നെ നാജി ബാവുവിന് ചേരില്ല കറക്ടർ ലെസ്സ് ആണ് നാജി
    ഇവരെ പിരിച്ചു കള
    എന്തായാലും അജ്മൽ വരട്ടെ ഉശിരുള്ള ആണുങ്ങൾക് പറഞ്ഞിട്ടുള്ളത് ആണ് പ്രേമം
    പേടിത്തൂറികൾക് അതൊന്നും പറഞ്ഞിട്ടില്ല
    സ്നേഹിച്ച പെണ്ണിന്റെ നിക്കാഹ് മുടക്കാൻ വേറൊരുത്തന്റെ ലൈഫ് വച്ചു കളിച്ച ആ കള്ള ഹിമറിനും കൊടുക്കണം നല്ലൊരു ചിമിട്ടൻ പണി

    എന്തായാലും ഇങ്ങടെ എഴുത് ശൈലി അടിപൊളി ആയിട്ടുണ്ട്

    അപ്പോൾ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    Sry ആദ്യം ഫ്ലാറ്റ് മാറിപ്പോയി ???

    By
    അജയ്

    1. ആദ്യം തന്നെ നിന്നെ വെറുപ്പിച്ചു വായിപ്പിച്ചതിന് എനിക്ക് ഒരു താങ്ക്സ് ???

      അല്ലാട്ടോ.. നീ വായിക്കാം എന്ന് പറഞ്ഞു.. വായിച്ചു.. പെരുത്ത് ഇഷ്ട്ടായി.. ഒരുപാട്…

      നാജി എന്നാണ് പിടി തരിക എന്ന് പറഞ്ഞാൽ.. അവളെ നിങ്ങൾ ഇഷ്ട്ടപെട്ടോലും…

      അല്ലേൽ ആ അജ്മൽ വരുന്നില്ലേ.. ഓളെ ഞാൻ ദുബായിലേക്ക് കയറ്റി വിടും..??

      എനിക്കും ഇഷ്ട്ടമല്ല ആ പെണ്ണിനെ ???

      എല്ലാവരും ഇട്ട് ബാവുവിനെ പന്തടുമോ എന്നാണ് ഇപ്പൊ എന്റെ പേടി ???

      നമുക്ക് നോക്കാം.. ഓരോ വരിയും എഴുതാൻ ഇരിക്കുമ്പോൾ സെറ്റ് ചെയ്യുന്നതാണ്…

      അപ്പോ ഒന്നുകൂടെ ഇഷ്ടം.. തെറ്റുകൾ പറഞ്ഞു തരണം ❤❤❤

  7. എന്ത്‌ എഴുതണം എങ്ങിനെ എഴുതണം എന്ന് ഇപ്പോഴും അറിയില്ല.പക്ഷെ വായിച്ചിട്ട് ഒരു വരി പോലും കുറിക്കാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല… കാരണം അത്രയേറെ ഹൃദയത്തിൽ ചേർത്ത് വച്ചാണ് ഈ 28മത് പാർട്ട്‌ വരെ വായിച്ചു തീർത്തത്.

    സാധാരണകാരിൽ സാധാരണക്കാരിന്റെ നാട്ടിൻപുറത്തുകാരന്റെ കുടുംബത്തെ നെഞ്ചിൽ ഏറ്റി ജീവിക്കുന്നവന്റെ കഥകൾ അങ്ങിനെ ആരും പറഞ്ഞു കേട്ടിട്ടില്ല.അല്ലെങ്കിൽ അങ്ങിനെ ഒരു സാഹസത്തിന് ഒരുവിധം ആരും മുതിരാറില്ല എന്നതാണ് സത്യം.കാരണം വായിക്കുന്നവർ ഏറെ ഇഷ്ടപ്പെടുന്നത് അധികവും ഫാന്റസി ടൈപ്പ് കഥകൾ ആയിരിക്കും.അപ്പോൾ വായനക്കാരുടെ അഭിരുചി നോക്കാനല്ലേ എഴുത്തുകാരൻ ശ്രമിക്കു.കുറ്റം പറയാൻ ഒക്കില്ല.

    ഉനൈസ് എന്ന ബാവു മനസിൽ കയറിയത് അല്ലെങ്കിൽ അവൻ തന്നെ അല്ലെ ഞാൻ എന്ന് തോന്നിപ്പിച്ചത് നൗഫൽ ഇക്ക നിങ്ങളുടെ മാത്രം വിജയമാണ്.ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആ ഒരു ദൗത്യം നിങ്ങൾ അതി സമർത്തമായി നിർവഹിച്ചു.കൂടാതെ അവന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ എന്നാൽ വളരെ വലിയ ഒരു കാര്യത്തെ പൊലിപ്പിച്ചു ഇത്രയും വലുതാക്കി വായനക്കാരുടെ ഹൃദ്യത്തിൽ എത്തിച്ചു.ഇതൊന്നും ഒരു നിസാര കാര്യമല്ല…കഴിവുള്ളവർക്ക് അല്ലെങ്കിൽ ദൈവ കൃപ ഉള്ളവർക്ക് മാത്രം സാധിക്കുന്ന അപൂവ നേട്ടം ആണ്.

    നിങ്ങൾക്ക് പിഴച്ചതെവിടെ എന്ന് അറിയാമോ…നിങ്ങളെ കുറ്റം പറയുകയോ കളിയാകുകയോ അല്ല എനിക്ക് തോന്നിയ കഥയിലെ ആകെ ഒരു പോരായ്മ അത് മാത്രമാണ്.ഇതൊരു പോരായ്മ ആണോ എന്ന് അറിഞ്ഞൂടാ ഏങ്കിലും ഒന്ന് ശ്രദിച്ചാൽ ക്ലിയർ ആകുമായിരുന്ന ഒരു ചെറിയ പിഴവ്.

    നാജിത വിവാഹം മുടക്കിയത് അജ്മലും ജാബിറും ചേർന്നാണ് എന്ന് മനസിലാക്കി ഏങ്കിലും അത് ഉനൈസിനെ ഇടയിൽ കൊണ്ടുവന്നിട്ടാണ് എന്ന് അറിഞ്ഞിരുന്നില്ല.അതുകൊണ്ട് തന്ന കാമുകനെ മനസിൽ കൊണ്ടുനടന്നിരുന്ന നാജിതക്ക് ഓർക്കപ്പുറത് ഉള്ള അടി ആയിരുന്നു തന്നെക്കാൾ ഇളയവൻ ആയ ഉനൈസും ആയുള്ള വിവാഹം.
    കൂടാതെ സത്യം പറഞ്ഞു വിവാഹം നടക്കാതിരിക്കാൻ ശ്രമിക്കേണ്ടതിനു പകരം തന്റെ ഇത്താത്ത ആയ ഒരുവളെ വിവാഹം ചെയ്യാനുള്ള അവന്റെ ഉത്സാഹത്തിനെ നാജിതക്ക് സംശയിക്കാം അവനോട് ദേഷ്യം തോന്നാം…ആ വെറുപ്പ് അവൾക്ക് അവനോട് ഉണ്ടെന്ന് താങ്കൾ വളരെ വ്യക്തമായി പരാമർശിച്ചിട്ടും ഉണ്ട്.

    അപ്പോൾ എന്റെ ചോദ്യം ഇതാണ്…
    നാജിതക്ക് ഉനൈസിനോട് ഉള്ള ദേഷ്യം അല്ലെങ്കിൽ വെറുപ്പ് അവന് തെറ്റുകാരൻ അല്ലെന്ന് അജ്മൽ വിളിച്ചുപറഞ്ഞപ്പോൾ മുതൽ ഒറ്റയടിക്ക് മാറുന്നു. അതിനു ശേഷം പിറ്റേദിവസം മുതൽ നാജിത വേറെ ഒരുവൾ ആയി മാറി. ഒരാൾക്കും ഒരാളോടും ദേഷ്യം അതും ഇത്രയും സീരിയസ് ആയ ഒരു കാര്യത്തിന് എന്നതുകൊണ്ട് തന്നെ ഒറ്റയടിക്ക് മാറാൻ സാധ്യത ഇല്ല. അത് പ്രകടിപ്പിച്ചില്ലെങ്കിലും ആ ഒരു അകൽച്ച എന്തായാലും ഉണ്ടാകും. അതുകൊണ്ട് തന്നെ അവർ തമ്മിൽ ഉള്ള അടുപ്പം കുറച്ചു സാവധാനത്തിൽ പറഞ്ഞു പോയിരുന്നെങ്കിൽ പ്രതേകിച്ചും അവന്റെ പെരുമാറ്റവും മറ്റും കണ്ടറിഞ്ഞിട്ട് ആയിരുന്നെങ്കിൽ കുറെ കൂടി റിയലിസ്റ്റിക് ആയേനെ.

    ഇതൊരു കുറ്റം പറച്ചിൽ ആയി കരുതരുത്…എല്ലാറ്റിലും കുറ്റം കണ്ടുപിടിക്കുകയാണോ എന്നും തോന്നരുത്. വളരെ ഇഷ്ടപെട്ട ഒരു കഥയുടെ പൂർണത നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വെറും സംശയമാണ്.ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്.

    അപ്പൊ കൂടുതൽ പറഞ്ഞു വിഷമിപ്പിക്കുന്നില്ല. തുടർ ഭാഗങ്ങൾക്കായി ഉനൈസ് നാജിത പ്രണയസഫല്യത്തിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.

    സ്നേഹത്തോടെ മേനോൻ കുട്ടി ?

    1. ഇതു പോലുള്ള സ്വഭാവങ്ങളെല്ലാം വ്യക്തി അധിഷ്ടിതമാണന്നാണ് എന്റെ വിശ്വാസം ,ചിലർ തെറ്റ് മനസ്സിലായാൽ പശ്ചാതാപത്തോടെ ഇണങ്ങും ….,

    2. ആദ്യം തന്നെ വലിയ ഒരു താങ്ക്സ് ❤❤❤

      ഈ കഥ എഴുതുമ്പോൾ നിങ്ങൾ എല്ലാവരും എങ്ങനെ സ്വീകരിക്കും എന്ന് ഉള്ളത് തന്നെ ആയിരുന്നു എന്റെ മനസ്സിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം..ഞാൻ എഴുതുമെങ്കിലും എന്റെ എഴുതിൽ ഇത് വരെ ഒരു വിശ്വസം ഇല്ലാത്ത ഒരാൾ ആണ് ഞാൻ.. എന്തെക്കെയോ എഴുതി പോകുന്ന ഒരാൾ…

      കഥ എന്ന് തന്നെ പറയാൻ പറ്റില്ല ??? ചുരുക്കി പറഞ്ഞാൽ ഈ കഥയിൽ നീ നിന്നെ തന്നെ കണ്ടു വെങ്കിൽ എന്റെ മനസിൽ അത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നുണ്ട്.. വായനയുടെ കൂടെ തന്നെ കഥയിൽ സഞ്ചരിക്കാൻ സാധിക്കുന്നുണ്ടല്ലോ…

      ഫന്റാസി എഴുതാൻ കുറച്ചു കൂടെ ഭാവന വേണം മോനെ. എനിക്ക് അതില്ല. അമ്മള് ഇങ്ങനെ സത്യൻ അന്തിക്കാടിനെ പോലെ ഒരു മൂലയിലൂടെ പോകാം അതാണ് നല്ലത് ❤❤❤

      ലാസ്റ്റ് നീ ചോദിച്ച സംശയം.. നല്ല ഒരു സംശയം ആണ്.. കഥ ഓൺ ഗോയിങ് ആയതു കൊണ്ട് തന്നെ ഡീറ്റെയിൽസ് ആയി ഒരു മറുപടി എനിക്ക് തരാൻ കഴിയില്ല.. എല്ലാത്തിനും ഉത്തരം കഥയിൽ നിന്ന് തന്നെ ലഭിക്കും… ഓരോ പാർട്ടും നിങ്ങളുടെ ചോദ്യങ്ങൾക് മറുപടി ആയി തന്നെ വരും…

      പിന്നെ.. നിങ്ങൾ എന്തേലും പറഞ്ഞാൽ അല്ലെ എനിക്ക് കഥയിൽ എന്തേലും തെറ്റ് വന്ന ഭാഗം വന്നാൽ നോക്കുവാൻ സാധിക്കു..???

      അതിനു എല്ലാത്തിനും പുറമെ ഈ കഥ ഇവിടെ അടുത്തത് വരാൻ ഉള്ളത് 30 മത്തെ പാർട്ട്‌ ആണ്..

      സംഭവം തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളൂ വെങ്കിലും ലാഗ് ഇന്റെ കൂടെ വീണ്ടും ലാഗ് വരുമ്പോൾ.. ബോർ ആകും.. അതിനാൽ ഇത്ര മാത്രം അറിയുക.. നാജി എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നുള്ള ഉത്തരം അടുത്ത പാർട്ടുകളിൽ കാണാം ???
      .❤❤❤

    1. ഇന്ന് ഉണ്ട് ❤❤❤

    1. ഇന്ന് ഉണ്ട്..??

      1. Indakanallo

  8. ബാക്കി കഥ ഇന്ന് ഇല്ലേ

    1. ഇന്ന് ഉണ്ട് ❤❤

  9. Evidey

    1. ഇന്ന് ❤❤❤

  10. Innanu kadha muzhuvan vayichadu ishtay

    1. താങ്ക്യൂ മാനു ❤❤❤

  11. എവിടെ… ?

  12. Nale thanne aayikkottenn❤❤❤

    1. ഇന്ന് ഉണ്ടാവും ❤❤

  13. Eee part koottathile top katta romancinu waiting
    Please continue fast

    1. ഇന്ന് ഉണ്ടാവും ❤❤❤

  14. നിധീഷ്

    ❤❤❤

  15. തൃശ്ശൂർക്കാരൻ ?

    ഇക്കാ ❤❤❤❤

    1. മുത്തേ ❤❤❤

  16. വഞ്ചി കരക്ക് അടുത്തു തുടങ്ങി…..??

    1. ???

      ഒഴുകു കൂടുതൽ ആണ് മഴ അല്ലെ ??

  17. ❤️❤️കൊള്ളാം ❤️❤️അങ്ങനെ ബാവുന്റെ മാവും പൂത്തു???

    കൊഴിഞ്ഞ് പോകാതെ അത് മാങ്ങ ആകുമോ എന്തോ ??

    1. കുറെ പൂവ് ഉണ്ടെന്ന് തോന്നുന്നു ??❤❤❤

  18. Ikka ,
    poli. najiyum chekkanum padhukke engilum trackilekku varunnu undu.
    kathirikunnu.

    1. താങ്ക്യൂ പ്രവീൺ ❤❤❤

  19. Ikka chali kooduno nu thonumbo..
    With love Ladu ?

    1. ചളി ആകുന്നുണ്ടോ.. അപ്പൊ റൊമാൻസ് കട്ട് ആകേണ്ടി വരും അല്ലെ..

      എനിക്ക് ഈ റൊമാൻസ് എഴുതാൻ അറിയില്ല ട്ടോ അതോണ്ട് ആകും ❤❤❤

  20. എന്തൊരു മനുഷ്യൻ ആടോ താൻ ? 2ദിവസം ആയി മനുഷ്യനെ മൂപ്പിച്ചിട്ട് പകുതിക്ക് ഇടുന്നു ??.

    1. ഇനിയും എത്ര ദിവസം കിടക്കുന്നു ??

  21. അപരാജിതൻ

    നാളെ തന്നെ താ ട്ടോ നൗഫുക്കാ…
    ഇങ്ങള് പൊളിയാണ്…
    എന്നാലും പിന്നെങ്ങനാ ഈ രണ്ടാളും രണ്ട് കരയിലായത് എന്നറിയാൻ വെമ്പൽ കൊള്ളുകയാണ്….
    Aa… സമയം ആവട്ടെ … എല്ലാം അറിയുമല്ലോ…

    1. വിരഹ കാമുകൻ???

      ?

    2. ഇന്ന് ഉണ്ടാവും.. കുറച്ചു തിരക്കിൽ ആണ്..❤❤❤

Comments are closed.