ഒന്നും ഉരിയാടാതെ 2 [നൗഫു] 4832

ഓന് എന്താണ് പണി… എന്നാലും നാജിയയുടെ ഒരു വിധി യെ.. ഈ ചെക്കനെ ആണല്ലോ അവൾ പ്രേമിച്ചത്…. എന്ത് കോലമാണ് ഇവന്.. ഇവനും ഡോക്ടർ തന്നെ ആണോ..

 

വീട്ടിലേക് കയറുന്നതിനിടയിൽ വരുന്ന കമെന്റ്കളെ കേട്ടില്ല എന്നുള്ള രീതിയിൽ മനപ്പൂർവം അവഗണിച്ചു കൊണ്ട് ആ വലിയ വീട്ടിലേക് ഞാൻ കയറി…

 

കൂടെ ഒന്ന് പിടിച്ചു നിൽക്കാൻ ഒരു കൂട്ടുകാരെ പോലും ഇക്കാക്കമാർ അനുവദിച്ചില്ല.. ആരും നിന്റെ വിവാഹം കൂടണ്ട എന്ന് തന്നെ ആയിരുന്നു അവരുടെ തീരുമാനം.. അതും ഒരു കണക്കിന് നന്നയി ഇനി അവരുടെ വാരൽ കൂടി താങ്ങണ്ടല്ലോ… എന്റെ ഫോൺ കിട്ടിയിരുന്നെങ്കിൽ അതിൽ കുത്തി കളിക്കാമായിരുന്നു… 

 

“എന്നാലും റബ്ബേ ഇത് എട്ടിന്റെ പണിയായി പോയി..…”

 ഞാൻ ആരോടെന്നില്ലാതെ ആത്മഗതം എന്നോണം പറഞ്ഞു…

 

❤❤❤

 

നാജിയയുടെ കഴുത്തിലേക് മഹർ അണിയിക്കാനായി അവളുടെ കൂട്ടുകാരികൾ വന്നു എന്നെ അവളുടെ റൂമിലേക്കു കൊണ്ട് പോയി.. അവരെല്ലാം പുറത്ത് തന്നെ നിന്ന് എന്നെ റൂമിലേക്കു തള്ളി വിട്ടു..

 

കയ്യിൽ മഹറുമായി നിൽക്കുന്നു എന്നെ നാജിയയുടെ നോട്ടം ഭസ്മമാക്കി കളയുമോ എന്ന് പോലും ഞാൻ ഒരു നിമിഷം പേടിച്ചു പോയി..

 

“ഞാൻ നിന്നെ എപ്പൊഴാടാ പ്രേമിച്ചത്… ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന് എപ്പോഴെങ്കിലും    പറഞ്ഞിട്ടുണ്ടോ… ഒരു കാമുകൻ വന്നിരിക്കുന്നു… എനിക്ക് നിന്നെ ഇഷ്ട്ടമില്ല ഇഷ്ട്ടമില്ല ഇഷ്ട്ടമില്ല.. ഈ മഹർ എന്റെ കഴുത്തിൽ അണിയിക്കാമെന്നുള്ള വല്ല മോഹവും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് ഇപ്പോഴെ കളഞ്ഞേക്കു.. എനിക്ക് ജീവനുള്ള കാലം ഞാൻ നിന്റെ മഹർ കഴുത്തിൽ ചാർത്തില്ല..”

 

Updated: April 17, 2021 — 7:19 am

18 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?

  3. ❤️❤️❤️❤️????
    Good story ?

  4. തൃശ്ശൂർക്കാരൻ ?

  5. 10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?

  6. *വിനോദ്കുമാർ G*❤

    ❤❤❤?

  7. നിധീഷ്

    ❤❤❤

  8. യാദവന്‍

    കിടുക്കിയ പാര്‍ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?‍♂️

  9. കഥ കൊള്ളാം പക്ഷെ
    ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ

    1. യാദവന്‍

      ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?‍♂️

  10. ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
    കൊടുത്തത് ആരാണാവോ

  11. ചെമ്പരത്തി

    ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??

  12. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ ഇവിടെ തന്നെ ആണോ ?

Comments are closed.