ഒന്നും ഉരിയാടാതെ 2 [നൗഫു] 4900

കട്ടിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു മറിഞ്ഞു കൊണ്ട് ഉനൈസ് ആലോചിച്ചു കൂട്ടുവാനായി തുടങ്ങി…

 

എന്നാലും നാജിയയെ.. അതും ഞാൻ ഇത്താത്തയെ പോലെ കാണുന്നവൾ.. കുടുംബത്തിൽ ഓളെക്കാൾ പഠിക്കുന്നവൾ ആരുമില്ല… ഒരു കല്യാണത്തിനോ, സൽക്കാരത്തിനോ പോകാതെ വീട്ടിൽ വിരുന്ന്കാർ വന്നാൽ പോലും പുറത്തേക് ഇറങ്ങാതെ വായനയും എഴുത്തുമായി നടക്കുന്നവൾ..

 

പഠിച്ചു പഠിച്ചു സാധാരണ നമ്മളൊക്കെ കാണാറില്ലേ കണ്ണിൽ വട്ട കണ്ണട യൊക്കെ വെച്ച്, ആ.. അത് പോലെ തന്നെ.. അങ്ങനെ ആയിരുന്നു അവൾ… എന്നാലും കാണാൻ നല്ല മൊഞ്ചാണ്…

 

അവൾ ഇത് വരെ ആരുടെ എങ്കിലും വലയിൽ വീണിട്ടുണ്ടോ, അറിയില്ല… ഹേയ് അങ്ങനെ ഉള്ളവളൊന്നും അല്ല… അവളെ കെട്ടാൻ പോകുന്നത് നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യവസായി യുടെ മകൻ ആയിരുന്നു.. പേര് നിഷാദ്..

 

നിഷാദ്, ഒരു പാട് ബിസ്സിനെസ്സ് സംരഭങ്ങളുമായി നടക്കുന്നു… നല്ല ഒരു ഫുട്ബോൾ പ്ലെയറും ആണ്.. ആളെ നമ്പർ കയ്യിലുണ്ട് ഒന്നു വിളിച്ചു നോക്കിയാലോ.. അല്ലേൽ വേണ്ട.. ഇനി അത് വിളിച്ചു നോക്കിയിട്ട് ഇപോ കേട്ട പേരുദോഷം മാറില്ല.. വരുന്നോടുത്തു വെച്ച് കാണാം..

 

കാര്യം ഇങ്ങനെ ആണെങ്കിലും അവളെ ഞാൻ കെട്ടണമെന്ന തീരുമാനം കാരണവന്മാർ എടുക്കുമെന്നുള്ള കാര്യം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

 

വീട്ടിലേക് മാമൻ കയറി വന്നത് തന്നെ എന്നെ കൊല്ലാനുള്ള ദേഷ്യവുമായി ആയിരുന്നു… അവസാനം ഉപ്പ വരേണ്ടിവന്നു ഒന്നു പിടിച്ചു മാറ്റാൻ..

 

Updated: April 17, 2021 — 7:19 am

18 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?

  3. ❤️❤️❤️❤️????
    Good story ?

  4. തൃശ്ശൂർക്കാരൻ ?

  5. 10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?

  6. *വിനോദ്കുമാർ G*❤

    ❤❤❤?

  7. നിധീഷ്

    ❤❤❤

  8. യാദവന്‍

    കിടുക്കിയ പാര്‍ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?‍♂️

  9. കഥ കൊള്ളാം പക്ഷെ
    ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ

    1. യാദവന്‍

      ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?‍♂️

  10. ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
    കൊടുത്തത് ആരാണാവോ

  11. ചെമ്പരത്തി

    ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??

  12. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ ഇവിടെ തന്നെ ആണോ ?

Comments are closed.