CI: നീ എന്ത് ചെയ്യോടാ.
സുഹൈൽ(3rd year): അത് ചെയ്യുമ്പൊ കണ്ടാ മതി. സർന്റെ നെഞ്ചത്ത് കേറിയിര്ന്ന് കോൽകളി കളിക്കും.
പ്രശ്നം കൂടുതൽ വഷളാവുമെന്ന് കണ്ട ഹെഡ് കോൺസ്റ്റബിൾ CI യെ ഒതുക്കത്തിൽ കാര്യം പറഞ്ഞ് മനസ്സിലാക്കി.
ഹെഡ് കോൺസ്റ്റബിൾ: സാറെ അവര് ആകെ പ്രാന്തെട്ത്ത് നിക്കാണ് കൂട്ടം കൂട്ണേന്റെ മുന്നെ സൂത്രത്തിൽ എന്തേലും ചെയ്യണം.
CI: എന്ന് പറഞ്ഞാൽ എങ്ങനെ ആടോ ഇവരെ ഇങ്ങനെ വിട്ടാൽ നാളെ നമ്മക്കന്നെ പണിയാവും.
ഹെഡ് കോൺസ്റ്റബിൾ: അതെനിക്കറിയാം സാറെ കഴിഞ്ഞ എലക്ഷന് ഇവമ്മാര് തലതല്ലി പൊട്ടിച്ച സൈമണില്ലേ അവൻ വണ്ടീല്ണ്ട് അവനെങ്ങാനും എറങ്ങിയ പിന്നെ ഒന്നും നമ്മളെ കൈയ്യിൽ നിക്കില്ല. പിന്നെ ഇതിലെത്ര എണ്ണത്തിന്റെ കൈയ്യിൽ കത്തിയും കമ്പിയും ഇണ്ട്ന്നറിയില്ല.
CI പതുക്കെ പുറകിലേക്ക് നോക്കി കോൺസ്റ്റബിൾ സൈമൺ കൈയ്യിലെ ലാത്തിയിൽ മുറുകെ പിടിച്ചിട്ട്ണ്ട് ഗേറ്റ് ഒന്ന് തുറന്നു കിട്ടാൻ കാത്ത് നിക്കുന്ന പോലെ കണ്ണൊക്കെ ചുവന്ന് മുഖത്ത് ഒരു വന്യത. CI തിരിഞ്ഞ് കുട്ടികളോടായി പറഞ്ഞു.
CI: നിങ്ങള് വെറ്തെ പ്രശ്നം വഷളാക്കാൻ നോക്കരുത് ഞങ്ങൾക്ക് ഞങ്ങളെഡ്യൂട്ടി ചെയ്തെ പറ്റൊള്ളു. നിങ്ങളെ ആരും ഗേറ്റിനടുത്ത് കാവൽ നിർത്തിയിട്ടില്ലല്ലോ മാറ് മാറ്.
ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ CI ഒന്ന് മയപ്പെട്ട് സംസാരിച്ചു നോക്കി, എവടെ.
റഷീദ്(3rd): സാർമ്മാര് വെറ്തെ ബുദ്ധിമുട്ടണം എന്നില്ല ഇവടെത്തെപ്രശ്നങ്ങൾ തീർക്കാൻ ഞങ്ങക്കറിയാ.
അപ്പഴേക്കും ഒരു വിധം സ്റ്റുഡൻസും ഗേറ്റിനടുത്ത് തടിച്ച് കൂടി. ഇനി നിന്ന്ട്ട് കാര്യമില്ലെന്ന് അയാൾക്ക് മനസിലായി.
പല്ല് ഞെരിച്ച് കൊണ്ട് അയാൾ തിരിച്ച് ജീപ്പിൽ കയറി പോണേന്റെ മുന്നെ എല്ലാവന്മാരുടേം ഫോട്ടോ ഫോണിൽ പകർത്തേം ചെയ്തു.
കാറിൽ കയറിയ CI വണ്ടി എടുക്കാൻ പറഞ്ഞു. തിരികെ കയറ്റം ഇറങ്ങി താഴെ കൊണ്ട് വന്ന് ബസ്റ്റോപ്പിലായിട്ട് വണ്ടി നിറുത്തി.
CI: നമ്മക്ക് തൽക്കാലം ഇവടെ നിക്കാ 1: 30 ക്ക് എന്തായാലും അവമ്മാര് പൊറത്തെറങ്ങും. ഓടിച്ചാണങ്കിലും വേണ്ടില കൊണ്ടോയി രണ്ട് പൊട്ടിക്കണം.
കോൺസ്റ്റബിൾ1: എന്തിനാണ് സാറേ അല്ലങ്കീ തന്നെ സ്റ്റേഷനിൽ എട്ത്താ പൊങ്ങാത്തത്ര പണി ഇണ്ട്. ഇവര് തമ്മീ തല്ലേ ചാവേ എന്താന്ന് വച്ചാ ചെയ്യട്ടേ.
കോൺസ്റ്റബിൾ2: അതന്നെ
CI: പോലീസായി പോയിലേടോ എന്തേലും പറ്റിയാലും നമ്മള് തൂങ്ങും.
കോൺസ്റ്റബിൾ2: മലര് ഓരോരോ മാരണങ്ങള്.
CI: ഞാൻ പണിക്കരെ ഒന്ന് കാണണംന്ന് പറഞ്ഞ്ട്ടിണ്ട് നോക്കാം ഇവമ്മാരെ പൂട്ടാൻ ഒരു വഴി കിട്ടും.
കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?
Ithinte 1st part kanunnilla
സൈത്തേ…..?
അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤
??
♥♥♥♥
Eppozha bai adutha part
Poli bro
Waiting for next part
❣️
നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?