ആന്റണി: ശരി എന്നാ
പാറാവുകരൻ: ചായയോ മറ്റോ വേണോ സർ
വളരെ എളിമയോടെ അത് ചോദിക്കുമ്പോൾ ആന്റണിക്ക് ചിരിയാണ് വന്നത്.
ആന്റണി: വേണ്ട അയ്യപ്പേട്ടോ.
അതും പറഞ്ഞ് ലഗേജ് സ്റ്റേഷന്റെ ഒരു മൂലയിൽ വച്ചിട്ട്. അവിടെ കണ്ട തടി ബെഞ്ചിൽ ഇരുന്നു. കൊറച്ച് പഴകം ചെന്ന സ്റ്റേഷനാണ് അവിടയും ഇവിടെയും മാറലയും ചിതലും ഒക്കെ പിടിച്ചിരിക്കുന്നു. ഇപ്പൊ കുറച്ച് പോലീസ് ഉദ്യോഗസ്ഥർ മാത്രമേ സ്റ്റേഷനിൽ ഉള്ളു. ഇടക്ക്, പുറത്തിരിക്കുന്ന ആന്റണിയെ കണ്ട് അകത്തുള്ള ഒരു കോൺസ്റ്റബിൾ വന്ന് കിര്യം തിരക്കി പുതിയ SI ആണെന്ന് പറഞ്ഞപ്പൊ നീട്ടി ഒരു സല്യൂട്ട് കൊടുത്ത് അകത്തേക്ക് പോയി. പുതിയ ടീം മെമ്പർ വന്ന എക്സൈറ്റ്മെന്റിൽ അകത്ത് നിന്ന് ചില ലേഡീസ് കോൺസ്റ്റബിൾ മാരും മറ്റും പുറത്തേക്ക് തലയെത്തിച്ച് നോക്കി ചിരിച്ചു ആന്റണി അവർക്കും നല്ല ഒരു ചിരി സമ്മാനിച്ചു.
ഇടക്ക് അകത്തെ വയർലെസ്സിൽ നിന്ന് സംസാരങ്ങൾ കേൾക്കാം. അതിന് മറുപടിയായി അവിടെ ഇരുന്ന കോൺസ്റ്റബിൾ CI കോളേജിൽ പോയെന്നും. മറ്റും മറുപടി കൊടുക്കുന്നുണ്ട് അതിനിടക്ക് ആന്റണിയുടെ ഫോൺ ബെല്ലടിച്ചു നോക്കുമ്പൊ മമ്മിയാണ്. സംസാരിക്കാനായി പുറത്തേക്കിങ്ങി എത്തിയ വിവരങ്ങളും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ഹ്രസ്വ സമയത്തിൽ അവസാനിപ്പിച്ചു. തിരിച്ച് അകത്ത് കയറുമ്പോൾ അവരെല്ലാവരും നല്ല ചർച്ചയിലാണ് എന്തോ പ്രശ്നം തന്നെ ആന്റണി കാര്യം തിരക്കി.
ആന്റണി: എന്താണ് എനി പ്രോബ്ലം.
കോൺസ്റ്റബിൾ: അത് സാറെ വേറെ ഒന്നുമല്ല പാലക്കേത്തറ, ഇവടെ അടുത്താണ് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ പബ്ലിക്ക് ന്യൂസൻസിന് നാട്ട് കാര് അഞ്ച് പരാതിയാണ് തന്നത്. വലിയ എടങ്ങേറായിട്ട്ണ്ട്. ഞങ്ങൾ ആ കേസിനേ പറ്റി സംസാരിക്കയായിരുന്നു 290 ഒന്നും ഇട്ടിട്ട് ഒരു കാര്യവുമില്ല 268 കിട്ടണം അല്ലങ്കി എല്ലാത്തിനേം പിടിച്ച് ചാമ്പണം.
ആന്റണി: പാലക്കേത്തറയോ! ഇവിടെ അടുത്താണോ ആരാ ന്യൂയിസൻസ് സാമൂഹ്യവിരുദ്ധർ ആരേലും ആണോ.
കോൺസ്റ്റബിൾ: അയ്യോ അല്ല സർ ഞാൻ അത് പറഞ്ഞില്ലല്ലോ ന്യൂയിസൻസ് ഒരു കോളേജാണ്.
ആന്റണി: വാട്ട് കോളേജോ.
കോൺസ്റ്റബിൾ: അതേ സർ ഈ കഴിഞ്ഞ നാല് മാസത്തിൽ ഏഴ് കേസാണ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തത്.
ആന്റണി: ഏഴ് കേസോ. എന്നിട്ടെന്താടോ ആക്ഷൻ എടുക്കാത്തത്.
കോൺസ്റ്റബിൾ: അത് സർ കൊറേ കാരണങ്ങളുണ്ട് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഒതുക്കാനുള്ള നടപടിയാണ് വരുന്നത് പിന്നെ ശക്തമായിട്ട് ഒരു പരാതി കിട്ടണം പൊതു മുതൽ നശിപ്പിക്കുകയോ നാട്ട് കാരെ ദേഹോപദ്രവം ചെയ്യുകയോ മറ്റോ. ഇത് കോളേജിനകത്ത് മാത്രം ഒതുങ്ങാണ് പ്രശ്നം തൊടങ്ങ്ണതും അവസാനിക്ക്ണതും അവടെ തന്നെയാണ്.
കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?
Ithinte 1st part kanunnilla
സൈത്തേ…..?
അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤
??
♥♥♥♥
Eppozha bai adutha part
Poli bro
Waiting for next part
❣️
നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?