ഒന്നാം 👹 തീയാട്ട് [Sajith] 1406

രണ്ടാമത്തേത് അജയൻ. അയാൾ ചെറിയൊരു രാഷ്ട്രീയ ബാഗ്രൗണ്ട് കൊണ്ടു നടക്കുന്ന ആളാണ്. ബിസിനസ് റിയലെസ്റ്റേറ്റ് മറ്റുമായി ജീവിക്കുന്നു. ഭാര്യ സീമ. മക്കൾ യഥാക്രമം സച്ചിൻ എന്ന കുഞ്ഞൂട്ടൻ പിന്നെ ഗോകുൽ , സാന്ദ്ര. അവർ ഇരട്ടകളാണ്. തറവാട്ടിൽ നിന്ന് ഒരു അഞ്ഞൂറു മിറ്റർ മാറി വീട് വച്ച് താമസിക്കുന്നു. 

 

മൂന്നാമൻ ജയശങ്കർ. ഭാര്യ ലക്ഷ്മി. മക്കൾ യഥാക്രമം ദിനേശ് , ഹരി , ഹരീഷ്മ എന്നിവരാണ്. തറവാട്ടിൽ നിന്ന് മാറി നീലമ്പപുരത്ത് തന്നെ മറ്റൊരു വീട് വെച്ച് താമസിക്കുന്നു.

 

കൊല്ലവർഷം വർത്തമാനകാലത്തിൽ…

 

ഇന്ന് നാരായണനും വസുന്ധരയും ജീവിച്ചിരിപ്പില്ല. മൺമറഞ്ഞിട്ട് സൂര്യപ്രദക്ഷിണകാലം അൽപ്പം കഴിഞ്ഞിരിക്കുന്നു. കുഞ്ഞൂട്ടൻ്റെ അച്ഛമ്മ വസുന്ധരയുടെ കാലം വരെ സഹവർത്തികളായിരുന്ന മക്കൾ അവരുടെ മരണശേഷം അൽപ്പം അകൽച്ചയിലേക്കൊക്കെ പോയി തുടങ്ങി. പൂർണ്ണമായി ഇല്ലങ്കിലും ഭാഗീകമായ ഒരകൽച്ച അവർക്കെല്ലാവർക്കിടയിലും നിന്നിരുന്നു.

 

മംഗ്ഗലത്ത് മൂന്ന് നൂറ്റാണ്ടുകളായി പരിപാലിച്ച് പോരുന്ന കളരിയും കാവും തറവാട്ട് ദേവതയേയും നോക്കി വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നത് ഇളയ സന്തതിയായ ജയശങ്കറാണ്. 

 

പുരാവൃത്ത പ്രകാരം കൈമാറ്റം ചെയ്യേണ്ടത് മൂത്ത മകൻ ശേഖരനാണ്. എന്നാൽ അതുണ്ടായില്ല, രണ്ടാമനായ അജയനും ഏറ്റെടുത്തില്ല ശേഷം അത് ജയശങ്കറിൻ്റെ കൈവശമെത്തി. ഇപ്പോൾ കളരി ഗുരുക്കളും അടവുകൾ അഭ്യസിപ്പിക്കുന്നതും അയാളാണ്. തറവാട്ടിലുള്ളവർക്ക് മാത്രമായിരുന്നു കളരി അഭ്യാസം ലഭിച്ചിരുന്നത്. പിതൃപൂജകൾ ചെയ്യുന്നതിനാൽ പുറമേ നിന്ന് ആർക്കും അവടെ പ്രവേശനം ലഭിച്ചിരുന്നില്ല. 

 

ഇനി കഥ സച്ചിനിലേക്ക്

 

മംഗ്ഗലത്തെ രണ്ടാമനായ അജയൻ്റെ മകനായാണ് സച്ചിൻ വളരുന്നത്. പഠിക്കാനൊക്കെ അൽപ്പം മോശമായിരുന്നു അവൻ. തൻ്റെ പ്രാഥമിക വിദ്യാഭ്യാസ കാലത്തൊക്കെ അസാമാന്യ ബുദ്ധിചാതുര്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു അവൻ. പിന്നിടെപ്പോഴോ അത് നഷ്ട്ടപ്പെട്ട് പോവുകയും ചെയ്തു. 

 

സച്ചിൻ തൻ്റെ പ്രാഥമ്യ വിദ്യാഭ്യാസത്തിന് മേലുള്ള ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് ചെറിയൊരു അന്തർമുഖത്വം അവനെ പിടികൂടി. പിന്നിട് പൊതുവേ അവനോട് അടുപ്പമുള്ളവരുമായി മാത്രമേ ഇടപഴകാറുണ്ടായിരുന്നുള്ളു. ഒരു സംസാരമോ ചിരിയോ പോലും വളരേ അടുത്ത് പരിചയമുള്ളവർക്ക് മാത്രം ലഭിക്കും. 

 

നാലോ അഞ്ചോ വയസ് തികയുന്നതോടെ മംഗ്ഗലത്തെ കളരിയിൽ കുടുംബത്തിലെ ആൺ പെൺ വ്യത്യാസമില്ലാതെ പ്രവേശനം നൽകിയിരുന്നു. വളരേ ചെറുപ്പ കാലത്തിൽ തന്നെ കളരിയുടെ പ്രാഥമിക അറിവ് അവർക്കെല്ലാം ഗുരുക്കൾ പകർന്ന് നൽകും. 

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.