ഒന്നാം 👹 തീയാട്ട് [Sajith] 1406

“”എന്നാ ക്ലാസൊടങ്ങ്ണെ…””

 

“”നാളെ തൊടങ്ങും…””, “”ഞാൻ കൊറെ വൈകി…””,”””മാനേജ്‌മെന്റ് ആയോണ്ടാണ് ഇത്ര വൈകി അഡ്മിഷൻ കിട്ടിയെ””,

 

സച്ചിൻ പറയുന്നതിൽ സുഹൈർ ശ്രദ്ധ കൊടുത്തു.

 

“”ഇയ് മാനേജ്‌മെന്റ് ആണ്…?”””

 

ആച്ഛര്യത്തോടെ സുഹൈർ ചോദിച്ചു

 

“”ആഹ്…””,

 

“”എത്രക്കൊടുത്തു…””

 

പുരികമുയർത്തി കൊണ്ട് സുഹൈർ ചോദിച്ചു.

 

“”പത്ത്…””

 

“””അപ്പൊ മൊത്തം ഇരുപത്തൊന്ന് ഇത് കൊറവാണല്ലോ സച്ചിനെ…”””

 

“””അത് റെക്കമെന്റേഷൻ ഇണ്ടായി…”” 

 

“”ആ… അങ്ങനെ പണ….””

 

“””ശരിടാ ഞാൻ കളിക്കാൻ എറങ്ങാ. നാളെ കോളേജ്ന്ന് കാണാ…””

 

അവരുടെ സംഭാഷണത്തിനിടെ മൈതാനത്ത് കളിക്കാനുള്ള സംഘം തയ്യാറായിരുന്നു. സച്ചിൻ സുഹൈറിന് കൈവീശി കാണിച്ച് കളത്തിലേക്കിറങ്ങി.

 

“”ഓക്കെടാ…””,

 

ബൂട്ട് കെട്ടിഗ്രൗണ്ടിലിറങ്ങിയ സച്ചിൻ പെട്ടന്ന് ഒന്ന് നിന്നു. കാലത്തേ കോളേജിലേക്ക് പോണ കാര്യം ഓർത്തു. അതും സുഹൈർനോട് തന്നെ ചോയ്ക്കാന്ന് വച്ചു. രാവിലെ അവന്റെ കൂടെ പോവാലോ.

 

“”,സുഹൈറെ രാവിലെ എങ്ങനെ പോണെ…””

 

“”ബസിന് പോവാടാ രാവിലെ ഒൻപത് മണി…””,””മാമാങ്കരന്ന് ബസ് കയറി കോരൻക്കുന്ന് സ്റ്റോപ്പിൽ എറങ്ങി കുന്ന് കേറി എറങ്ങിയാ കോളേജായി…””,

 

“”ഓക്കെടാ രാവിലെ പോവുമ്പൊ ഇന്നേം കൂടി വിളിക്ക്…”””

 

“”ശരി ടാ അന്റെ നംമ്പറ് താ…””

 

കാലത്തേ വിളിക്കാനായി സച്ചിൻ അവൻ്റെ നമ്പർ നൽകി

 

“”ഞാൻ രാവിലെ എറങ്ങുമ്പൊ വിളിക്കാ..””

 

അവനൊന്ന് കൈ വീശി കാണിച്ച് സച്ചിൻ കളിക്കാൻ ഇറങ്ങി. 

 

***_______________________***

 

അന്ന് വൈകിട്ട് സീമയോട് സച്ചിൻ കോഴ്സിനെ കുറച്ച് സംസാരിച്ച് നോക്കി. സച്ചിന് ആ കോഴ്സ് എന്തോ ഇഷ്ടമായിരുന്നില്ല. അച്ഛനോട് പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ലെന്ന് അവന് നന്നായിട്ടറിയാം. അച്ഛൻ സമ്മതിക്കണെങ്കിൽ അമ്മ പറയണം. വല്ല്യ പ്രതീക്ഷയൊന്നു മില്ല എന്നാലും പറഞ്ഞ് നോക്കാം എന്ന ചിന്തയിൽ സച്ചിൻ അടുക്കള ലക്ഷ്യമാക്കി നടന്നു.

 

“”അമ്മാ…”

 

അത്താഴം തയ്യാറാക്കിയ പാത്രങ്ങൾ കഴുകി അടുക്കി വയ്ക്കുകയായിരുന്ന സീമ അവൻ്റെ വിളികേട്ടൊന്നു തിരുഞ്ഞു. എന്നിട്ട് തല ഉയർത്തി ആട്ടി ആംഗ്യഭാഷയിൽ എന്താണെന്ന് ചോദിച്ചു.

 

“”എനിക്ക് ഈ കോഴ്സ് വേണ്ടമ്മാ അക്കൗണ്ടിങ് തലയില് കേറൂല…””,””അച്ഛനോടൊന്ന് പറയോ…””

 

“”പിന്നെ നീ ഏത് കോഴ്സാ ചെയ്യാൻ നോക്കണത്…””,””ഏതെടുത്താലും പഠിക്കേണ്ടി വരും പ്രീ ഡിഗ്രി പോലെ ആവാൻ ഒക്കില്ല…””,

ഇങ്ങനെ ചോയിക്കു മെന്ന് സച്ചിൻ പ്രതീക്ഷിച്ചില്ല പോസിറ്റീവ് സൈനാണ്.

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.