ഒന്നാം 👹 തീയാട്ട് [Sajith] 1406

അതിന് മാഷൊന്ന് മൂളി ഫോമും കാര്യങ്ങളും ഫില്ല് ചെയ്ത് സച്ചിനെ കൊണ്ട് അതിലൊക്കെ ഒപ്പും ഇടീച്ചു പോവാൻ നേരം മാഷ് ചില വിവരങ്ങൾ തന്നു.

 

“”നിങ്ങക്ക് ഇവടെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് എന്തങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പ്രിൻസിപ്പൽനോട് നേരിട്ടോ ക്ലാസ്ടീച്ചറോടോ എച്ച് ഒ ഡി യോടോ പറയാവുന്നതാണ് അല്ലങ്കിൽ പുറത്ത് ഓഫിസിന്റെ ഫ്രണ്ടിലായിട്ട് ഒരു ചുവന്ന ബോക്സ് വച്ചിട്ടുണ്ട് അതിൽ പരാതിയിട്ടാൽ ഡയറക്ട് പോലീസ് അന്വേഷിച്ചോളും അവര് സ്ഥാപിച്ചതാണ് ഓരോ ആഴ്ച്ചയും അത് ആരേങ്കിലും വന്ന് എടുത്തോണ്ട് പോവും ഓക്കെ””,””അപ്പോ ഇനി മൂന്ന് വർഷം നന്നായി പഠിക്കുക സ്വന്തം കാര്യം നോക്കി നടന്നാൽ വേഗം പോവാം എല്ലാ വിധ ആശംസകളും””

 

“”ശരി മാഷേ ഞങ്ങളെന്നാ എറങ്ങട്ടെ””

 

“”ഓ ശെരി കാണാം.””

 

മാഷെന്തോ കൊറേ നേരായിട്ട് കുത്തി പറയുന്ന പോലെ സച്ചിന് തോന്നി. 

 

“”താങ്ക്യു മാഷെ””

 

അജയൻ പറഞ്ഞതിന് പുറമെ സച്ചിനും ഒരു നന്ദി അയാളോട് പറഞ്ഞു.

 

“”ഓഹ് ആയിക്കോട്ടേ””

 

അഡ്മിഷൻ എടുത്ത് അവർ തിരിച്ചു പോന്നു. പോരുന്നവഴി താടിവച്ച ചേട്ടന്മാരെല്ലാം സച്ചിനെ നോക്കുന്നുണ്ടായിരുന്നു. പുറത്ത് ചുവന്ന പരാതി പെട്ടി യിലേക്ക് നോക്കിയപ്പോൾ മാറാല പിടിച്ച തുരുമ്പിച്ച് ഒരു മൂലയിലത് കിടക്കുന്നു. കാന്റീനിന്റെ അടുത്ത് എത്തിയപ്പൊ അറിയാതെ സച്ചിൻ്റെ കണ്ണ് അതിനകത്തേക്ക് തറച്ചു നിന്നു. 

 

പച്ച സാരിചിറ്റിയ ഒരു സുന്ദരിപെണ്ണ്. പൊട്ട് പോലെ ഒരു മൂക്കുത്തി അവളെ കൂടുതൽ സുന്ദരിയാക്കി. ലൗ അറ്റ് ഫസ്റ്റ് സൈറ്റൊന്നും അല്ല അവളെ കണ്ടപ്പൊ സച്ചിനൊരു ആകർഷണം തോന്നി എന്നുള്ളത് സത്യമാണ്. മുൻപൊന്നും തോന്നാത്തത് പോലെ മനസിലെന്തോ ഒരു കൊളുത്തിവലി പോലെയൊക്കെ. 

 

അച്ഛൻ കൂടെ നിക്കുന്നത് കൊണ്ട് സച്ചിന് കൂടുതൽ ആകർഷിച്ചോണ്ട് നിക്കാൻ പറ്റിയില്ല. അച്ഛന്റെ കൂടെ വണ്ടിയിൽ കയറുമ്പോൾ അവളോട് ഒരു സുഹൃത്ത് സച്ചിനെ ചൂണ്ടി പറയുന്നത് കേട്ടു. 

 

“”സ്വാതീ ദേ ആ ചെറുക്കൻ നിന്നെ നോക്കുന്നു നീ അറിയോ”””

 

പെട്ടന്നവൾടെ കണ്ണ് അവൻ്റെ നേർക്ക് പാഞ്ഞു കൂടെ ഏതാടാ ഇവൻ എന്ന ഭാവത്തിലൊരു നോട്ടവും. ആ പേടമാൻ മിഴികളുടെ നോട്ടം ആയിരം ഹൃദയങ്ങൾ തുളയ്ക്കാൻ പോന്നതായിരുന്നു ( tnx to Nizami) അത്രക്കൊന്നും ഇല്ലട്ടോ എന്നാലും ഏതാണ്ട് ഇതിന്റെ അടുത്തൊക്കെ എത്തും. കൂടുതൽ അവടെ നിന്ന് പുഷ്പ്പിക്കാതെ വീട്ടിലേക്ക് പോന്നു. 

***

അന്ന് വൈകിട്ട് ഗ്രൗണ്ടിൽ വച്ച് സച്ചിൻ തൻ്റെ നാട്ടുകാരൻ സുഹൈർനെ കണ്ടു. സുഹൈറും ഉനൈസും അവൻ്റെ നാട്ട്കാരാണ് പാലക്കേത്തറ കോളേജിലെ തേർഡ് ഇയർ സ്റ്റുഡൻസും എന്ന് വച്ചാൽ സച്ചിന്റെ രണ്ട് വർഷം സീനിയർസ്. അവരോട് ചോദിച്ചാൽ കൊളേജിനെ പറ്റിയൊരു ധാരണ കിട്ടുമെന്ന് അവന് തോന്നി. അന്ന് ഗ്രൗണ്ടിൽ വച്ച് സുഹൈർനോട് കാര്യങ്ങൾ തിരക്കി. മൂന്ന് വർഷമായി അവിടെ പഠിക്കുകയായതോണ്ട് അവർക്ക് കോളേജിനെ കുറിച്ച് ഒരു ധാരണ ഉണ്ടാവണല്ലോ. അതോണ്ട് ചോയിച്ചതാ.

 

“”സുഹൈറെ എന്തൊക്കെ?””

 

ഒരു സൗഹൃദ സംഭാഷണത്തോടെ തുടങ്ങി.

 

“”അങ്ങനെ പോണെടാ ഇയ് പാലക്കേത്തറ അഡ്മിഷൻ ഇടുത്തുല്ലേ സച്ചിനെ””,

 

“””ആ… ഇയെങ്ങനെ അറിഞ്ഞെ””” 

 

“”കോളേജിൽ നടക്കണ ന്യൂസോക്കെ നമ്മക്ക് ക്ട്ട്ന്ന്ണ്ടെടാ””

 

“”ഉവ്വോ..””,”””അത് ചോയിക്കാനും കൂടിയാ ഞാൻ വന്നെ””

 

സുഹൈർ സച്ചിനെ ഒന്ന് ഇരുത്തി നോക്കി 

 

“”എന്തടാ ചോയിക്ക്..?””

 

“”അത് എടാ റാഗിങ് ഇണ്ടാവുംന്ന് ഒരു സുചന മാഷ് തന്നിരുന്നു സീന്ണ്ടാവോ…””

 

“”അയാളങ്ങനെ പറഞ്ഞോ..””

 

അഡ്മിഷൻ എടുത്തു തന്ന മാഷിനെ കുറിച്ചാണ് പറഞ്ഞത്.

 

“”ആഹ്…”””,””ഒരു സൂചന തന്നിരുന്നു…””,””എന്തേ..?””

 

സുഹൈർ നിമിഷം എന്തോ ആലോയിച്ചു.

 

“”എന്താടാ എന്തേലും പ്രശ്നം ഇണ്ടോ…””

 

അവൻ്റെ നിർത്തം കണ്ട് സച്ചിൻ തിരക്കി

 

“””ഏയ് എന്ത് പ്രശ്നം ഒരു കൊഴപ്പോം ഇല്ലടാ ചെറ്തായി ഒരു പാട്ട് പാടണം അത്ര ഒള്ളു…””

 

“”പാട്ടോ ഞാനോ..””,””കൈച്ചിലാവാൻ എന്തേലും വഴി ഇണ്ടോ…””

 

ഒരു പ്രതീക്ഷ എന്നോണം സച്ചിൻ സുഹൈറിൻ്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു ചിരിയൊടെ 

 

“””തൽക്കാലം ഒരു വഴിയും ഇല്ല..””,””ഇയ് ബാത്ത്റൂമില് പാട്ണ പോലെ ഒരു പാട്ട് പാടിയാ മടിയെടാ..””

 

“”മതീല്ലേ ആ നോക്കാം…””

 

സച്ചിനൊരു നെടുവീർപിട്ടു.  നീലിമ്പപുരത്തെ നടത്തിപ്പിന് പാലക്കേത്തറ കോളേജ് കുപ്രസിദ്ധിക്ക് പേര്കേട്ടിരുന്നു. അടി ഇടി പൊഹ. നാട്ടിലെ പല വല്ല്യ ഗ്യാങ്സ്റ്ററുകളും തലകുത്തിമറിയാൻ വരുന്നത് ഇവിടേക്കാണ്. അവിടുത്തെ കുട്ടികൾക്ക് മയക്ക്മരുന്നിൻ്റെ ഉപയോഗമുണ്ടെന്നും ഒരു കിംവദന്തികൾ പടർന്നിരുന്നു. അവർക്കിടയിലെ റാഗിങ് എത്രത്തോളം ദുഷ്ക്കരമാണെന്ന് ഊഹിക്കാവുന്നതേ ഒള്ളല്ലോ. സച്ചിനും അതിനെ പറ്റി കാട് കയറി ചിന്തിച്ചു. എന്തങ്കിലും പ്രശ്നങ്ങൾ സംഭവിച്ച് കഴിഞ്ഞാൽ ഉചിതമായ രീതിയിൽ തീരുമാനങ്ങളെടുക്കാൻ അവിടുത്തെ അന്തരീക്ഷത്തെ പറ്റിയൊക്കെ അറിഞ്ഞു വയ്ക്കുന്നത് നല്ലതല്ലേ. അതിനായിട്ടാണ് കാര്യങ്ങളവൻ സുഹൈറിനോട് തിരക്കിയത്.

8 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?

  2. Ithinte 1st part kanunnilla

  3. മണവാളൻ

    സൈത്തേ…..?
    അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤

  4. ♥♥♥♥

  5. Eppozha bai adutha part

  6. Poli bro
    Waiting for next part

  7. ❣️
    നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?

Comments are closed.