അച്ഛൻ സച്ചിന് എടുത്ത് കൊടോത്തത് BCOM ആണ്. അവിടെന്ന് അയാളോട് യാത്ര പറഞ്ഞ് ഇറങ്ങി കോളേജിലേക്ക് പോയി. പോവുന്ന വഴി തനിക്ക് ഈ കോഴ്സ് വേണ്ടെന്ന് പറഞ്ഞെങ്കിലും അജയൻ ഒന്നും തന്നെ മിണ്ടിയില്ല. അങ്ങനെ കോളേജിൽ എത്തി. മാനം മുട്ടെ ഉയരമുള്ള ഗേറ്റ് രണ്ട് പാളികളായിട്ട് തുറക്കാം. അവർ രണ്ടുപേരും അത് കടന്ന് അകത്ത് കയറി. സെക്കന്റ് ഇയേർസിനും തേർഡ് ഇയേർസിനും ക്ലാസ്സ് നടക്കുന്നുണ്ട്. കോമ്പോണ്ട് നിറയെ ബൈക്കുകളാണ്. ഗേറ്റിനടുത്ത് തന്നെ ഒരു ക്യാന്റീനുണ്ട് ചെറിയ പെട്ടി കടപോലെ ഒരണ്ണം അതിനടുത്തായി ഡൈനിംങ്ങും ഉണ്ട്. അഡ്മിഷനായി പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു. അഞ്ച് നിലയുള്ള വലിയ ഒരു കെട്ടിടത്തിലാണ് കോളേജുള്ളത് അതിനപ്പറം ഗ്രില്ലാണ് പിന്നെ വരുന്നത് ബി എഡ് സെക്ഷൻ ടിടിസി സെക്ഷൻ മോണ്ടിസോറി പിന്നെ അത്യാവശ്യം വലിയ ഒരു ഓഡിറ്റോറിയവും അത് എല്ലാവർക്കും കൂടി ഉള്ളതാണ് അതിനപ്പുറം എൽപി യുപ്പി ഹൈസ്കൂൾ പിന്നെ ഹയർ സെക്കൻഡറി. ഇതിനിടയ്ക്ക് ഒരു വലിയ ഗ്രൗണ്ടും പിന്നെ കോമ്പോണ്ട് നിറയെ മഹാഗണി മരങ്ങളും. അതങ്ങനെ ഉയരത്തിൽ വളർന്നുനിൽക്കുന്നു. ഗ്രൗണ്ടിലൊഴികെ ഭാക്കിഭാഗം തണലാണ്. ഓഫീസിലേക്ക് നടക്കുന്ന വഴി സീനിയർ ചേട്ടമ്മാര് ചില ഇടങ്ങളിൽ കൂട്ടം കൂടി ഇരിക്കുന്നൊക്കെ ഉണ്ട് താടിയും മുടിയും ഒക്കെ വളർത്തിയ അവരെ കണ്ടാൽ വലുതല്ലാത്ത ഒരു പേടി ഉള്ളിലുണ്ടാവും.
അഡ്മിഷന് വേണ്ടി ഒരു ലൈബ്രറിയിലേക്കാണ് അവരെ പിയൂൺ കൊണ്ട് പോയത്. അവടെ മുപ്പതിനോട് അടുത്ത് പ്രായം വരുന്ന ഒരു ഫാക്കൽടി ഉണ്ടായിരുന്നു അയാൾ മുന്നിലുള്ള ബഞ്ചിലിരുത്തി കോളേജിനെ കുറിച്ചും അവിടുത്തെ ഡെക്കോറത്തെ പറ്റിയും ഡിസിപ്ലിനേ പറ്റിയുമെല്ലാം പറഞ്ഞ് കൊടുത്തു പുള്ളി അവിടെ തന്നെയുള്ള BSC ഡിപാർട്ട് മെന്റിന്റെ ഹെഡാണ്. സച്ചിന്റെ ഡിപാർട്ട്മെന്റ് ഹെഡ് ലീവിലായിരുന്നു അവരൊരു സ്ത്രീയാണ് പേര് മിനിയെന്നോ മറ്റോ പറയുകയുണ്ടായി എവിടെയോ കേട്ട പോലെ തോന്നിയവന്.
“”നീലിമ്പപുരത്തെ തന്നെ വളരെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് നിങ്ങൾക്ക് അഡ്മിഷൻ തരാൻ പോവുന്നത്””
മാഷ് പൻ്റെ സംഭാഷണം ആരംഭിച്ചു
“മ്ഹ് മ്ഹ്” അവിടെ ബെഞ്ചിലിരുന്ന ഒരു പയ്യൻ എന്തോ ചുമയ്ക്കുകയൊ മറ്റോ ചെയ്തു മാഷ് അവനെ ഒന്ന് ഇരുത്തി നോക്കി ഭാക്കി പറഞ്ഞു.
“”ഓരോ വർഷവും ആയിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് ഇവടെ വരുന്നത് അതിൽ നാനൂറെണ്ണം ഞങ്ങൾ തിരഞ്ഞെടുക്കും””
“മ്ഹ് മ്ഹ്”
വീണ്ടുമാക്കൂട്ടർ ഒന്നാക്കി ചുമച്ചു
“”എന്തോന്ന് ഒന്ന് എഴ്ന്നേറ്റ് പോയേടാ””
മാഷിനത് തീരെ ഇഷ്ട്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
“”മോനേ സന്തോഷേ ഒരു കിലോ തക്കാളി എടുക്കട്ടെ””
അവിടെ ഇരുന്ന പയ്യൻ മാഷിനെ എന്തോ ആക്കിയ പോലെയാണ് സംസാരിച്ചത്. അതിനൊരു വളിച്ച ചിരി മാഷ് കൊടുത്തു. അവനതും വാങ്ങി ലൈബ്രറിയിൽ നിന്നിറങ്ങി പോയി. മാഷ് തന്റെ കർത്തവ്യം തുടർന്നു.
“”ആ ഫ്ലോ അങ്ങ് പോയി നമ്മളെവടെയാ പറഞ്ഞ് നിർത്തിയത്””
തൻ്റെ മൂക്കുകണ്ണാടി ഇടത് കൈ കൊണ്ട് കയറ്റിവച്ചയാൾ ചോദിച്ചു.
“”ആയിരം ആപ്ലിക്കേഷൻ””
അയാള് പറയുന്നതെല്ലാം സസൂഷ്മം ശ്രദ്ധിച്ചിരുന്ന അജയൻ സംഭാഷണം കൂട്ടിച്ചേർത്തു.
“”കറക്ട് ആയിരക്കണക്കിന് ആപ്ലിക്കേഷൻ വരുന്നുണ്ട് അതിൽ നാന്നൂറോളം കുട്ടികളെ ഞങ്ങൾ സെലക്ട് ചെയ്യും””, “”അതിനനുസരിച്ചുള്ള നല്ല അനുഭവ സമ്പത്തുള്ള അധ്യാപകർ നമ്മുക്കുണ്ട്””, “”പിന്നെ നിങ്ങൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്”” “”ഒന്ന്; ഇവടെ യാതൊരു വിധ മാൽപ്രാക്ടീസിനും ശ്രമിക്കരുത്””, “”വളരെ അച്ചടക്കത്തോടെ കൊണ്ടു നടക്കുന്ന ഒരു കോളേജാണിത് നിങ്ങളുടെ കൈയ്യിൽ നിന്നും അത് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു””,
“”ഡാ മൈ*** കലവറയിൽ കയറി സിഗ് കത്തിക്കാൻ ആഹ് മാങ്ങാണ്ടി മോറൻ പ്രിൻസി സമ്മയിക്ക്ണില്ലാന്ന് അയിന് അയാൾക്ക് നൂറ് രൂപ ഫൈൻ വേണം ന്ന്””
ലൈബ്രറിയിലേക്ക് കയറിയ രണ്ട് സീനിയർ ചെട്ടന്മാര് അവിടുത്തെ അച്ചടക്കത്തോടെ സംസാരിച്ച് പോവുന്നത് പെട്ടന്നവരുടെയെല്ലാം ശ്രദ്ധയിൽപെട്ടു. അവിടെ മാഷിരിക്കുന്നതോ മറ്റു പരിസരമോ ഒന്നും അവര് കണ്ടില്ല.
“”ന്ന്ട്ട് ഇയ് കൊടുത്തോ””
തോളിൽ കൈയ്യിട്ട മറ്റേ പയ്യൻ ചോയിച്ചു.
“”കൊതുത്തെടാ അയിന് അയാളെ വണ്ടിന്റെ നാല് ടയറും ഞാൻ കുത്തി പൊളിച്ചിട്ട്ണ്ട് ഒരു നൂറ് രൂപക്ക് നാന്നൂറ് രൂപേടെ പണി,, നമ്മളെ കൊണ്ട് ഇത്ര ഒക്കെ അല്ലേ പറ്റൊള്ളു ഒരു മനസുഖം””
അവർ മൂന്നൂപേരും അവര് പറഞ്ഞു പോവുന്നത് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അജയൻ പെട്ടന്ന് തിരിഞ്ഞ് മാഷിനെ നോക്കുമ്പൊ എന്തോ പോയ അണ്ണാനേ പോലെ ഇരിക്കുന്നു. എന്നിട്ടും അയാൾ ഉദ്യമത്തിൽ നിന്നും പിന്മാറാതെ കോളേജിൻ്റെ ചിട്ടവട്ടങ്ങളെ കുറിച്ച് പറഞ്ഞു.
“”രണ്ടാമത് ഇവടെ യാതൊരു വിധ ലഹരി പദ്ധാർ…””
അജയൻ കൈ പൈക്കി അയാളോട് നിർത്താൻ പറഞ്ഞു
“”ലഹരി പദ്ധാർത്ഥങ്ങളും ഉപയോഗിക്കാൻ പാടില്ല സമ്മതിക്കില്ല എന്നായിരിക്കും””
അജയൻ ഭാക്കി കൂട്ടിചേർത്തു.
അതേ എന്ന അർത്ഥത്തിൽ മാഷൊന്ന് തല കുലുക്കി.
“”അതെനിക്ക് മനസ്സിലായി. സർ ഫോമ് വേഗം ഫില്ല് ചെയ്യ്””
“മ്മം”
കൊള്ളാം നന്നായിട്ടുണ്ട്… ഇനി ഇപ്പോൾ കോളേജിൽ അവന് പണി കിട്ടുമോ? ?
Ithinte 1st part kanunnilla
സൈത്തേ…..?
അടിപൊളി നല്ല രസം ഉണ്ട് വായിക്കാൻ ❤
??
♥♥♥♥
Eppozha bai adutha part
Poli bro
Waiting for next part
❣️
നാളെ വായിച്ചിട്ട് അഭിപ്രായം പറയവേ ?