ഏതോ നിദ്രതൻ ❣️ 3 [മനോരോഗി ഫ്രം മാടമ്പള്ളി] 76

അതും പറഞ്ഞ് എല്ലാവരും ചിരിക്കുമ്പോഴും  എനിക്ക് എന്തോ ചിരിക്കാൻ തോന്നിയില്ല ഞാൻ അവളുടെ ആ ഉണ്ടക്കണ്ണും  നോക്കി നിക്കുവാരുന്നു…

” ഓയ് മാഷേ, ഇതെന്താ ഞങ്ങൾ ഇത്രേം പേര് ഇവിടെ സംസാരിക്കുമ്പോ നിങ്ങൾ മാത്രെന്താ മിണ്ടാണ്ടിരിക്കുന്നെ “”

അവൾ  അത് ചോദിച്ചപ്പോഴാണ് ഞാൻ  സ്വബോധത്തിൽ എത്തിയത്…

” ഓയ് ഞാൻ പറഞ്ഞത് കേട്ടില്ലേ? “

അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…

” ഏഹ് എന്താ ചോദിച്ചേ, സോറി ഞാൻ പെട്ടെന്ന് എവിടെയോ ആലോചിച്ച് ഇരിക്കുവാരുന്നു “

ഞാൻ  പെട്ടെന്ന് സംയമനം പാലിച്ചു നിന്നു…

” മ്മ്, ” ഈ ആലോചന അത്ര നല്ലതല്ല “?

അവൾ എനിക്കിട്ടൊന്ന് കൊട്ടിയപോലെ തോന്നി, തോന്നിയതല്ല ശരിക്കും കൊട്ടിയത് തന്നാ…. ?

” അല്ല ഇവിടെ തന്നെ നിക്കുവാണോ  നമ്മക്ക് അവിടെ പോയി ഇരുന്നാലോ? “

ഞാൻ വിഷയം മാറ്റാനെന്നവണ്ണം  ആൽമരത്തിന്റെ ചുവട്ടിലേക്ക് ചൂണ്ടികൊണ്ട് ചോദിച്ചു…

“ആഹ്, ” അതാ നല്ലത് വെറുതെ  ഇവിടെ വെയിലും കൊണ്ട് ഇരിക്കണ്ടല്ലോ “

അവൾ പറഞ്ഞു…

” അല്ല ഈ കുട്ടി ഒന്നും മിണ്ടൂലെ? “

ധ്രുവ് അത് പറഞ്ഞപ്പഴാണ് അഭിരാമിയുടെ കൂടെ ഉള്ള  ആളിനെ ഞങ്ങൾ ശ്രദ്ധിക്കുന്നത് തന്നെ…

“ആഹ്, ” ഇവൾ അങ്ങനെയാ ആദ്യം ഒന്നും മിണ്ടൂല പക്ഷെ കമ്പനി ആയാൽ വല്ല കുളത്തിലും എടുത്തെറിയാൻ തോന്നും “

അതും പറഞ്ഞ് അവൾ ചിരിതുടങ്ങി…

കൂടെ ഞങ്ങളും..

ആ കൊച്ച് ചമ്മി നാറി ഇരിക്കുവാണെന്ന് അതിന്റെ മുഖം കണ്ടാൽ അറിയാം…?

16 Comments

  1. നിധീഷ്

    1. ❣️❣️❣️??

  2. Nee ezhutheda mone ethilum valuthokke nammalu kandittund…. developed ennoru vaakkille dont worry…. ezhuthi ezhuthi avdethikolum…. ee part small aayond prathyekich onnum parayanilla…. sambavichathum sambavikanullathum oke goodinu….✌✌

    1. വാക്കുകൾക്ക് നന്ദി ❣️

      സ്നേഹത്തോടെ മനോരോഗി ?

  3. രാവണസുരൻ(Rahul)

    ആഹാ
    മനോരോഗതത്തിന്റെ അടുത്ത പാർട്ട്‌ പോന്നോട്ടെ ?.

    ചുമ്മാ പറഞ്ഞതാട്ടോ സംഭവം കൊള്ളാം
    ????

    1. വാക്കുകൾക്ക് നന്ദി ❣️

      ?

  4. ഈ പാർട്ടും പൊളിച്ചു ❤❤❤❤❤
    നിന്റെ മനോരോഗം കുറച്ച് കിട്ടി ബാക്കി വരട്ടെ എന്നിട്ടുപറയാം മുത്തതാണോ മുക്കാത്തത് ആണോന്ന്

    1. മൂത്തത് ആക്കാൻ ശ്രമിക്കാം ?

      വാക്കുകൾക്ക് നന്ദി ❣️

  5. Suspence analooo???

    1. സസ്പെൻസ് ആണ് സാറേ മെയിൻ ?

      വാക്കുകൾക്ക് നന്ദി ❣️

  6. Ennae vaeruthae dr:sunny akkaruthu????❤❤❤❤❤❤

    1. ഈ മനോരോഗി അങ്ങനെ ഒന്നും പിടികൊടുക്കൂല്ല പോന്നുഡോക്ടരേ ?❣️❣️

      1. Kandariyanam dasa ini njaglk entha sambhavikkunnath

Comments are closed.