ഏതോ നിദ്രതൻ ❣️ 3 [മനോരോഗി ഫ്രം മാടമ്പള്ളി] 76

കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ധ്രുവൻ രാവിലെ പറയാൻ തുടങ്ങിയ കാര്യം ഓർമ വന്നത്, എന്റെ മൂഡ് മാറ്റാൻ വേണ്ടി ഞാൻ ആ കാര്യം എടുത്തിട്ടു…

” എടാ നീ രാവിലെ എന്തോ പറയാൻ വന്നില്ലേ എന്തായിരുന്നു അത്? “

ഞാൻ അവനോട് ചോദിച്ചു…

” നിന്നോടല്ലേ അത് ഞാൻ വൈകിട്ട് പറയാമെന്നു പറഞ്ഞേ “

അവൻ ഒരുതരം  ദേഷ്യവും ദൈന്യവും കലർന്ന ഭാവത്തിൽ പറഞ്ഞു…

” ഓഹ്, ” അത് ഞാൻ മറന്നുപോയെടാ “

അതും പറഞ്ഞ് ഞാൻ ഒരു കഷ്ണം പൊറോട്ട പിച്ചിയെടുത്ത് കഴിക്കാൻ തുടങ്ങി…

” കൃഷ്ണേട്ടാ ഒരു പൊറോട്ട കൂടെ “

അഭി ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ അടുത്ത പൊറോട്ടയെയും കാത്തിരിക്കുവാണ്…

   ” എങ്ങനെ സാധിക്കുന്നെടാ ഇതൊക്കെ” ?

ധ്രുവൻ  അഭിയെ കളിയാക്കികൊണ്ട് ചോദിച്ചു…

ഈ പറക്കും തളിക സിനിമയിൽ  ബസന്തി  കിണിക്കുമ്പോലെ പൊറോട്ടയും വായിൽ നിറച്ച് അവൻ ഒരു കിണി അങ്ങ് പാസാക്കി…

” പോയി മൂഡ് പോയി ” ?

ഞാനും അവനിട്ടൊന്ന് താങ്ങി….

അങ്ങനെ ഫുഡും കഴിച്ച് പുറത്തേക്കിറങ്ങിയപ്പഴാണ് എതിരെ വരുന്ന ആളെ ഞങ്ങൾ ശ്രദ്ധിച്ചത്…

” എടാ ആ വരുന്നേ അഭിരാമി അല്ലെ “

അഭി ചോദിച്ചു…

” ഉം “

ഞാൻ അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു…

” ആഹ്, ഇതാരൊക്കെയാ, ഇതെന്താ നിങ്ങൾക്ക് ക്ലാസ്സിൽ ഒന്നും കേറണ്ടേ? “

അവൾ ഞങ്ങളോട് ചോദിച്ചു…

” അത്പിന്നെ ഇവന്റെ ഉണ്ണിവയർ നിറയ്ക്കാൻ കൊണ്ടുവന്നതാ “

അഭിയെ ചൂണ്ടികൊണ്ട് അവൻ അത് പറഞ്ഞപ്പോ ഒന്ന് നിശബ്ദം ആയതിന് ശേഷം അഭിയൊഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു…??

” ആഹ്ടാ, “”ഇനി എല്ലാം കൂടെ എന്റെ മണ്ടേൽ ഇട്ടേക്ക്, എന്റെ പൊന്ന്കൊച്ചേ വിശക്കുന്നു എന്നും പറഞ്ഞ് ഞങ്ങളെ പിടിച്ചു വലിച്ചു കൊണ്ടുവന്നത് ഇവനാ ”
എന്നിട്ടാ എന്റെ തലേൽ ഇട്ടത് ” തെണ്ടി ”

16 Comments

  1. നിധീഷ്

    1. ❣️❣️❣️??

  2. Nee ezhutheda mone ethilum valuthokke nammalu kandittund…. developed ennoru vaakkille dont worry…. ezhuthi ezhuthi avdethikolum…. ee part small aayond prathyekich onnum parayanilla…. sambavichathum sambavikanullathum oke goodinu….✌✌

    1. വാക്കുകൾക്ക് നന്ദി ❣️

      സ്നേഹത്തോടെ മനോരോഗി ?

  3. രാവണസുരൻ(Rahul)

    ആഹാ
    മനോരോഗതത്തിന്റെ അടുത്ത പാർട്ട്‌ പോന്നോട്ടെ ?.

    ചുമ്മാ പറഞ്ഞതാട്ടോ സംഭവം കൊള്ളാം
    ????

    1. വാക്കുകൾക്ക് നന്ദി ❣️

      ?

  4. ഈ പാർട്ടും പൊളിച്ചു ❤❤❤❤❤
    നിന്റെ മനോരോഗം കുറച്ച് കിട്ടി ബാക്കി വരട്ടെ എന്നിട്ടുപറയാം മുത്തതാണോ മുക്കാത്തത് ആണോന്ന്

    1. മൂത്തത് ആക്കാൻ ശ്രമിക്കാം ?

      വാക്കുകൾക്ക് നന്ദി ❣️

  5. Suspence analooo???

    1. സസ്പെൻസ് ആണ് സാറേ മെയിൻ ?

      വാക്കുകൾക്ക് നന്ദി ❣️

  6. Ennae vaeruthae dr:sunny akkaruthu????❤❤❤❤❤❤

    1. ഈ മനോരോഗി അങ്ങനെ ഒന്നും പിടികൊടുക്കൂല്ല പോന്നുഡോക്ടരേ ?❣️❣️

      1. Kandariyanam dasa ini njaglk entha sambhavikkunnath

Comments are closed.