എന്താണ് അവനു പറയാനുള്ളത് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ഞാൻ അവനോട് ചോദിച്ചു…
” അല്ലേൽ വേണ്ട ഞാൻ അത് വൈകിട്ട് പറയാം “
അവൻ അതും പറഞ്ഞ് അവിടെ ഉള്ള മരത്തിന്റെ ചുവട്ടിൽ പോയിരുന്ന് ഫോണിൽ നോക്കാൻ തുടങ്ങി…
എന്നാപ്പിന്നെ അവനു തോന്നുമ്പോ പറയട്ടെന്ന് കരുതി ഞങ്ങളും അവിടെ പോയിരുന്നു…
“അല്ലടാ, ഇന്നെങ്കിലും ക്ലാസ്സിൽ കേറണ്ടേ? ” “അല്ലേൽത്തന്നെ അറ്റെൻഡൻസ് കുറവാണ് “
അഭി ഞങ്ങളോടായി ചോദിച്ചു…
“ആഹ്,” “എന്നാപ്പിന്നെ കേറിയാലോ വെറുതെ ഇവിടെ ഇരിക്കുന്നേലും നല്ലത് അവിടെ ഇരിക്കുന്നതാ “
ഞാൻ പറഞ്ഞു…
” ഞാനില്ല നിങ്ങൾ പൊക്കോ എനിക്ക് വയ്യ ആ തങ്കപ്പന്റെ ക്ലാസ്സിൽ ഇരിക്കാൻ, “
” അയാൾക്കല്ലേലും എന്നെ കാണുമ്പോ ചോദ്യം ചോദിക്കാൻ തോന്നും “?
ധ്രുവ് സങ്കടത്തോടെ പറഞ്ഞു…
സത്യം പറഞ്ഞാ അത് കണ്ടിട്ട് എനിക്കും അഭിക്കും ചിരിയാണ് വന്നത്…
” ഇല്ല ഇല്ല , ഈ എക്സ്പ്രഷൻ നിനക്ക് ചേരില്ല “?
ഞങ്ങൾ അതും പറഞ്ഞ് കളിയാക്കികൊണ്ട് അവനെയും വലിച്ച് ക്ലാസ്സിലേക്ക് നടന്നു…
ഞങ്ങൾ എത്തുമ്പോഴേക്കും വട്ട് തങ്കപ്പൻ ക്ലാസ്സ് എടുക്കാൻ തുടങ്ങീട്ടുണ്ടാരുന്നു…
” ആഹാ എന്ത് പറ്റി സാറമ്മാർക്, ക്ലാസ്സിൽ കേറാൻ തോന്നിയെ ഇനി വല്ല ബോധോദയം വല്ലോം സംഭവിച്ചോ ”
” അല്ലേൽ ചിലപ്പോ കാക്ക മലന്നു പറക്കുന്നുണ്ടാവും “
തങ്കപ്പൻ ഞങ്ങളെ ട്രോള്ളിയപ്പഴേക്കും ക്ലാസ്സിൽ ആകെ കൂട്ടച്ചിരിയായി…
Kadha adipoli… Bro page kurach kudi kurakarunnu
?
Da ഇനി ഇങ്ങനെ 3 പേജുമായി വരരുത് 10 20 എങ്കിലും വേണം എങ്കിലേ വായിക്കുന്നവർക്ക് ഇഷ്ടപെടു
ബ്രോ എഴുതി അത്ര ആവുമ്പോളേക് ആകെ dippressed ആവുമ്പോലെ, അപ്പൊ നിർത്താൻ തോന്നും, ഇത് ഞാൻ വേറൊരു സ്ഥലത്തെക്ക് എഴുതീത പാർട്ട് 4വരെ കൊറച്ചു മാത്രേ ഉള്ളു അത് കഴിഞ്ഞാൽ എബോവ് 10ഇണ്ടാകും ❣️
♥️♥️♥️
❣️
എടാ മനോരോഗി നീന്റെ രോഗം നന്നായി കൂടാൻ ഞാൻ പ്രാർത്ഥിക്കുന്നു
ആ തങ്കപ്പണിറ്റ് തിരിച്ചു തഗ് അടികുമെന്ന് ഞാൻ പ്രേതിഷിച്ചു നിന്റെ നായകൻ കൊള്ളൂല
അതൊക്കെ വഴിയേ വരും ബ്രോ തങ്കപ്പനെ എന്ത് ചെയ്യണം എന്ന് എന്റെ നായകൻ മനസിൽ കുറിച്ചിട്ടുണ്ട് ?
വാക്കുകൾക്ക് നന്ദി,
സ്നേഹത്തോടെ,
മനോരോഗി ഫ്രം മാടമ്പള്ളി❣️
❤️❤️❤️
❣️